.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

Fresh Appointment, Promotion in SPARK

 Fresh Appointment / Tranfer / Promotion in SPARK

 

താഴെ കൊടുത്ത സാഹചര്യങ്ങളിൽ സ്ഥലംമാറ്റം/സ്ഥാനക്കയറ്റം നടത്തുമ്പോ മുൻ ഓഫീസിൽ നിന്നും Part Salary ആയി എടുക്കണം.
(സാധാരണ സ്ഥലംമാറ്റം ആണെങ്കിൽ Part Salary  എടുക്കേണ്ട ആവശ്യമില്ല. ആ മാസത്തെ മുഴുവൻ ശമ്പളവും പുതിയ ഓഫിസിൽ നിന്നും എടുക്കാം. അത് സംബന്ധിച്ച വിശദവിവരങ്ങൾ ഈ പേജിൽ ഏറ്റവും താഴെ കൊടുത്തിട്ടുണ്ട് )

Part Salary എടുക്കേണ്ട സാഹചര്യങ്ങൾ :

  • നിലവിലുള്ള തസ്തികയിൽ നിന്നും മറ്റൊരു തസ്തികയിലേക്ക് Promotion നടത്തുമ്പോൾ,
  • നിലവിലുള്ള  വകുപ്പിൽ നിന്നും മറ്റൊരു വകുപ്പിലേക്ക് Transfer/Promotion നടത്തുമ്പോൾ,
  • പുതിയ PSC List വഴി മറ്റൊരു തസ്തികയിലേക്ക് നിയമനം നടത്തുമ്പോൾ,
  • നിലവിലുള്ള Non Gazetted തസ്തികയിൽ നിന്നും Gazetted തസ്തികയിലേക്ക് Promotion നടത്തുമ്പോൾ,

അങ്ങനെ Part Salary എടുക്കേണ്ട സാഹചര്യങ്ങളിൽ സ്പാർക്കിൽ നിന്നും റിലീവ് ചെയ്യേണ്ടത്
Service Matters -> Fresh appointment to new post -> Relieve from current post എന്ന ഓപ്‌ഷൻ വഴിയാണ്. 

ഇതുവഴി Relieve ചെയ്യുമ്പോൾ മാത്രമേ മുൻ ഓഫീസിൽ നിന്നും Part Salary എടുക്കാൻ കഴിയൂ.

ജോയിൻ ചെയ്യുന്ന ഓഫീസിലെ  DDO ശ്രദ്ധിക്കേണ്ടത്:

  • ജോയിൻ ചെയ്തത് ഒരു മാസത്തിന്റെ ഒന്നാം തിയ്യതി അല്ലാത്ത മറ്റൊരു ദിവസം ആണെങ്കിൽ അതുവരെയുള്ള സാലറി Part Salary ആയി മുൻ ഓഫീസിൽ നിന്നും വാങ്ങിയിട്ടുണ്ടെന്ന് ഉറപ്പു വരുത്തണം. (ആ Part Salary വാങ്ങി Encashment ആയ ശേഷമേ പുതിയ ഓഫീസിൽ ഈ ജീവനക്കാരനെ ജോയിൻ ചെയ്യിക്കാവൂ. Part Salary ട്രഷറിയിൽ നിന്നും പാസാകുന്നതിന് മുമ്പ് പുതിയ ഓഫീസിൽ ജോയിൻ ചെയ്യിച്ചാൽ സാലറിയിൽ എന്തെങ്കിലും objection കാണിച്ചാൽ പിന്നീട് എഡിറ്റ് ചെയ്യുക പ്രയാസമാകും. മുൻകൂട്ടി ജോയിൻ ചെയ്തു വെച്ചത് കൊണ്ട് ഒരു പ്രയോജനവും ഇല്ല.)
  • Part Salary വാങ്ങിയ ശേഷം മുൻ ഓഫീസിൽ നിന്നും ഒറിജിനൽ LPC  പുതിയ ഓഫീസിൽ സമർപ്പിക്കണം. (LPC സമർപ്പിച്ച ശേഷം മാത്രമേ പുതിയ ഓഫീസിൽ നിന്നും ബാക്കിയുള്ള സാലറി വാങ്ങാൻ കഴിയൂ.)
  • ഈ ജീവനക്കാരനെ ജോയിൻ ചെയ്യിക്കേണ്ടത്  Service Matters -> Fresh appointment to new post -> join in new post എന്ന ഓപ്‌ഷൻ വഴിയാണ്. (മുകളിൽ കൊടുത്ത ഓപഷൻ വഴി Relieve ചെയ്‌താൽ മാത്രമേ ഈ ഓപ്‌ഷൻ വഴി ആ ജീവനക്കാരനെ ജോയിൻ ചെയ്യിക്കാൻ സാധിക്കുകയുള്ളൂ. മറ്റൊരു ഓപ്‌ഷൻ വഴിയാണ് Relieve ചെയ്തത് എങ്കിൽ അത് Revert ചെയ്ത് നിർബന്ധമായും മുകളിൽ കൊടുത്ത ഓപ്‌ഷൻ വഴി തന്നെ Relieve ചെയ്യിക്കാൻ ആവശ്യപ്പെടണം.)

(ശ്രദ്ധിക്കുക: Part Salary പാസായ ശേഷം പുതിയ ഓഫിസിൽ ജോയിൻ ചെയ്യാൻ ശ്രദ്ധിക്കുക. Part Salary ട്രഷറിയിൽ നിന്നും പാസാകുന്നതിന് മുമ്പ് പുതിയ ഓഫീസിൽ ജോയിൻ ചെയ്യിച്ചാൽ സാലറിയിൽ എന്തെങ്കിലും objection  കാണിച്ചാൽ എഡിറ്റ് ചെയ്യുക പ്രയാസമാകും.)

 ---------------------------

സാധാരണ സ്ഥലംമാറ്റം ആണെങ്കിൽ Part Salary  എടുക്കേണ്ട ആവശ്യമില്ല. ആ മാസത്തെ മുഴുവൻ ശമ്പളവും പുതിയ ഓഫിസിൽ നിന്നും എടുക്കാം.

 

സാധാരണ സ്ഥലംമാറ്റം ആണെങ്കിൽ സ്പാർക്കിൽ നിന്നും റിലീവ് ചെയ്യേണ്ടത് 

Step.1:
Service Matters -> Transfer -> Enter Transfer Order Details (Non gazetted) എന്ന ഓപ്‌ഷൻ വഴിയാണ്.

Step.2:

Service Matters -> Transfer -> Relieve on Transfer

 

Relieve ചെയ്തതിൽ എന്തെങ്കിലും അപാകതകൾ സംഭവിച്ചാൽ
Service Matters -> Transfer -> Relieve on Transfer
എന്ന ഓപ്‌ഷൻ വഴി ആ ജീവനക്കാരനെ പഴയ ഓഫീസിലേക്ക് തന്നെ Revert ചെയ്യാൻ സാധിക്കും. 

(പുതിയ ഓഫീസിൽ ജോയിൻ ചെയ്‌താൽ Revert ചെയ്യാൻ സാധിക്കില്ല.)

സാധാരണ സ്ഥലംമാറ്റം ആണെങ്കിൽ സ്പാർക്കിൽ ഈ ജീവനക്കാരനെ ജോയിൻ ചെയ്യിക്കേണ്ടത്
Service Matters -> Transfer -> Join on Transfer എന്ന ഓപ്‌ഷൻ വഴിയാണ്.

 

Back