(Under Arabic Teachers' Academic Complex)
അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷ 2024
(LP, UP, HS)
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ നടത്തപ്പെടുന്നത്..
31/12/2024 ന് നടത്താനിരുന്ന അൽ മാഹിർ സ്കൂൾതല സ്ക്രീനിംഗ് ചില സാങ്കേതിക കാരണങ്ങളാൽ മാറ്റിവച്ചതായി അറിയിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്.
-അറബിക് സ്പെഷ്യൽ ഓഫീസർ (ASO),
DGE ഓഫിസ്,
തിരുവനന്തപുരം
- സ്കൂൾതല സ്ക്രീനിങ് : 2024 December 31 (ചൊവ്വ) - മാറ്റിവച്ചു..
ഫൈനൽ തലം: 25/01/2025 (ശനി) 10AM
Al Mahir Scholarship Exam Training: Click Here
Al Mahir - Previous Questions: Click Here
---------------
Al Mahir Scholarship Exam 2024: Circular | Revised Circular
--------------------------
1. അൽ മാഹിർ അറബിക് സ്കോളർഷിപ്പ് പരീക്ഷ എന്താണ്..?
> UP Std 7
> HS Std 10
3. സ്കോളർഷിപ്പ് പരീക്ഷയുടെ നടത്തിപ്പിനെ കുറിച്ച്..?
> സംസ്ഥാനതലത്തിൽ പൊതുവിദ്യാഭ്യാസ അറബിക് യൂണിറ്റിന്റെ (ASO)യും ജില്ലകളിൽ IME/ WIMGE-മാരുടെയും മേൽനോട്ടത്തിൽ ജില്ലാ/സബ് ജില്ലാ അക്കാദമിക്ക് കോംപ്ലക്സ് സെക്രട്ടറിമാരുടെ നേതൃത്വത്തിലാണ് നടക്കുന്നത്.
> സ്കൂൾതല സ്ക്രീനിംഗ് പരീക്ഷയിൽ 20 ചോദ്യങ്ങളാണ് ഉണ്ടാവുക. അതിൽ എട്ടെണ്ണം 4,7,10 ക്ലാസ്സുകളിലെ ആദ്യത്തെ 2 യൂണിറ്റ് അടിസ്ഥാനപ്പെടുത്തിയും, 4 ചോദ്യം കുട്ടി കഴിഞ്ഞ വർഷം (3,6, 9 ക്ലാസ്സുകളിൽ) പഠിച്ച ടെക്സ്റ്റ് ബുക്ക് അടിസ്ഥാനപ്പെടുത്തിയും, 4 ചോദ്യം അറബിക് ചരിത്രം അടിസ്ഥാനപ്പെടുത്തിയും, 4 ചോദ്യം പൊതുവിജ്ഞാനത്തെ അടിസ്ഥാനപ്പെടുത്തിയും ആയിരിക്കും. എന്നാൽ ഫൈനൽ പരീക്ഷക്ക് 60% ചോദ്യം മുൻകൂട്ടി തരുന്ന ചോദ്യബാങ്കിൽ നിന്നും, 40% ചോദ്യം കാലിക വിഷയങ്ങൾ ഉൾപ്പെടെ ചോദ്യബാങ്കിന് പുറത്തു നിന്നുമായിരിക്കും. ഒക്ടോബർ 4-ന് തന്നെ എല്ലാ അധ്യാപകർക്കും ചോദ്യബാങ്ക് ATC ഗ്രൂപ്പുകളിലൂടെ ലഭ്യമാകുന്നതാണ്.
5. സ്കൂൾതലത്തിൽ സ്കോളർഷിപ്പ് കരസ്ഥമാക്കാൻ എത്ര ശതമാനം മാർക്ക് ആണ് വേണ്ടത്..?
> സ്കൂൾതലത്തിൽ നിന്ന് ഫൈനലിലേക്ക് യോഗ്യത നേടാൻ 70% മാർക്ക് നേടണം.
> സ്കോളർഷിപ്പ് നൽകുന്നതിനായി ഫണ്ട് കണ്ടെത്താൻ മറ്റു മാർഗ്ഗങ്ങളും ഉപയോഗിക്കാവുന്നതാണ്.
8. ഈ വർഷത്തെ (2024) അൽ മാഹിർ പരീക്ഷയുടെ തീയതി എന്നാണ്..?
> സ്‌കൂൾതല സ്ക്രീനിംഗ് പരീക്ഷ 2024 ഒക്ടോബർ 3ന്, 3.00pm,
> ഫൈനൽതലം ഒക്ടോബർ 26ന്, 10.00am (സബ് ജില്ല കേന്ദ്രങ്ങളിൽ..) (മാറ്റിവച്ചു. പുതുക്കിയ തീയതികളിൽ ഈ പേജിൽ തന്നെ മുകളിൽ കൊടുത്തിട്ടുണ്ട്.)
9. പരീക്ഷയ്ക്കുള്ള ചോദ്യപ്പേപ്പര്‍ എവിടെ നിന്നാണ് ലഭിക്കുന്നത്..?
> സ്കൂൾതലം നടത്താൻ വേണ്ട ചോദ്യപ്പേപ്പര്‍ pdf ആയി ഓരോ സ്കൂളിലേക്കും ATC സെക്രട്ടറി നൽകുന്നതാണ്.
> ഫൈനൽതലം ചോദ്യപ്പേപ്പര്‍ ഓരോ ATC യും നിശ്ചിത ഫീസ് നൽകി സംസ്ഥാനതലത്തിൽനിന്നും കൈപ്പറ്റേണ്ടതാണ്.
10. മൂല്യനിർണയം നടത്തി പരീക്ഷ ഫലം പ്രഖ്യാപിക്കേണ്ട ചുമതല ആർക്കാണ്..?
> ഓരോ സബ് ജില്ലയിലെയും വിവിധ കേന്ദ്രങ്ങളിൽ നടത്തിയ പരീക്ഷ അതാത് ATC സെക്രട്ടറിമാരുടെ ചുമതലയിൽ മൂല്യനിർണയം നടത്തിയ ശേഷം ജില്ലാ ATC സെക്രട്ടറിക്ക് കൈമാറുകയും, ശേഷം ജില്ലാ ATC സെക്രട്ടറി മുഖാന്തിരം DDE ഫലം പ്രഖ്യാപിക്കുന്നതുമാണ്.
--------------------------
Al Mahir 2024 - ASO Letter : Click Here
--------------------------
ഒക്ടോബർ 3 (വ്യാഴം) ന് നടത്താനിരുന്ന സ്കൂൾതല സ്ക്രീനിങ് പരീക്ഷ മാറ്റിവച്ചു. Circular
Al Mahir - Previous Questions: Click Here
Al Mahir Scholarship Exam Training: Click Here
Arabic Talent Test - Old Questions : Click Here
Al Mahir - More Questions : Click Here