Minority Scholarship
ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുഖേന വിതരണം ചെയ്യുന്ന 12 സ്‌കോളർഷിപ്പുകളും, 1 മുതൽ 8 വരെ ക്ലാസ്സുകൾക്കായി പുതുതായി നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന 'മാർഗ്ഗദീപം' എന്ന സ്കോളർഷിപ്പും E-Grantz Portal മുഖേന നടപ്പിലാക്കുന്നതിന് ഭരണാനുമതി നൽകിയുള്ള സർക്കാർ ഉത്തരവ് - Order 15.10.2024: Click Here
--------------------------
Old Posts:
Minority Scholarship 2022-23:
Muslims, Sikhs, Christians, Buddhists, Jain and Zoroastrians (Parsis)
ന്യൂനപക്ഷ സ്കോളർഷിപ്പുകൾക്ക് വേണ്ടി സ്ഥാപന മേധാവികൾ, INO, അപേക്ഷകരായ കുട്ടികൾ എന്നിവർ ബയോമെട്രിക് ഓതന്റിക്കേഷൻ നടത്തണം.
കേന്ദ്രാവിഷ്കൃത സ്കോളർഷിപ്പ് പദ്ധതികളായ (National Scholarship Portal- NSP) ന്യൂനപക്ഷ പ്രീമെട്രിക് സ്കോളർഷിപ്പ്, പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്, ബീഗം ഹസ്രത്ത് മഹൽ നാഷണൽ സ്കോളർഷിപ്പ് എന്നീ സ്കോളർഷിപ്പ് പദ്ധതികളുടെ വിതരണത്തിനായി, നാഷണൽ കൗൺസിൽ ഓഫ് അപ്ലൈഡ് ഇക്കണോമിക് റിസർച്ച് (NCAER) നടത്തിയ 2022-23 അധ്യയന വർഷത്തേക്കുള്ള ഇൻസ്റ്റിറ്റ്യൂട്ടുകളുടെ/ ഗുണഭോക്താക്കളുടെ ഫിസിക്കൽ വെരിഫിക്കേഷന്റെ കണ്ടെത്തലുകൾ പരിഗണിച്ചതിന് ശേഷം സർക്കാർ സ്ഥാപനങ്ങളുടെ/ ഗുണഭോക്താക്കളുടെ ആധികാരികതയിൽ വിവിധ പൊരുത്തക്കേടുകൾ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആധാർ അടിസ്ഥാനമാക്കിയുള്ള ബയോ-മെട്രിക് ഓതന്റിക്കേഷൻ വഴി പ്രത്യേക ഡ്രൈവ് സംഘടിപ്പിച്ച് SNO/DNO/INO/Hol/അപേക്ഷകരുടെ അപേക്ഷകൾ വീണ്ടും സാധൂകരിക്കാനും പരിശോധിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചു. ബയോമെട്രിക് ഓതന്റിക്കേഷൻ നടപടികളിൽ സ്റ്റേറ്റ് നോഡൽ ഓഫീസർ, ജില്ലാ നോഡൽ ഓഫീസർ, സ്ഥാപനമേധാവികൾ, ഇൻസ്റ്റിറ്റ്യൂട്ട് നോഡല്‍ ഓഫീസർമാർ (INO), അപേക്ഷകരായ കുട്ടികൾ (Std. 9 മുതൽ +2 വരെയും, അതിന് മുകളിൽ ഉന്നത പഠനം നടത്തുന്ന വിദ്യാർത്ഥികളും) എന്നിവര്‍ ബയോമെട്രിക് ഓതന്റിക്കേഷൻ നടത്തേണ്ടതാണ്. സ്റ്റേറ്റ് നോഡൽ ഓഫീസർ, ജില്ലാ നോഡൽ ഓഫീസർ എന്നിവരുടെ ബയോമെട്രിക് ഓതന്റിക്കേഷൻപൂർത്തിയാക്കിയാൽ മാത്രമേ ഇൻസ്റ്റിറ്റ്യൂട്ട് തലത്തിലെയും അപേക്ഷകരായ കുട്ടികളുടെയും ബയോമെട്രിക് ഓതന്റിക്കേഷനുകൾ നടത്താൻ കഴിയുകയുള്ളൂ. സ്കോളർഷിപ്പ് തുക ഉടൻ വിതരണം ചെയ്യുന്നതിനായി, അപേക്ഷകർ നൽകിയ ആധാർ നമ്പർ ബാങ്ക് അക്കൗണ്ടിൽ പേയ്‌മെന്റ് (എ) ബയോമെട്രിക് ആധികാരികതയായി സീഡ് ചെയ്തിട്ടുണ്ടെന്ന് ഉറപ്പാക്കാൻ നിർദ്ദേശിക്കുന്നു.. Circular
ഇൻസ്റ്റിറ്റ്യൂട്ട് തലത്തിലെയും അപേക്ഷകരായ കുട്ടികളുടെയും ബയോമെട്രിക് ഓതന്റിക്കേഷനുകൾ നടത്തുന്നത് സംബന്ധിച്ച് പൊതു വിദ്യാഭ്യാസ ഡയറക്ടറുടെ അറിയിപ്പ് - Circular .
നാഷണൽ സ്‌കോളർഷിപ്പ് പോർട്ടലിൽ ഓഗസ്റ്റ് 10-ന് മുൻപായി ഇതുവരെ ആധാർ ഉൾപ്പെടുത്താത്ത വിദ്യാർഥികൾ തങ്ങളുടെ ആധാർ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതാണ്. ഇക്കാര്യങ്ങൾ വീഴ്ച കൂടാതെ പൂർത്തിയാക്കുന്നവരുടെ അപേക്ഷകൾ മാത്രമേ സ്‌കോളർഷിപ്പ് നൽകുന്നതിനായി പരിഗണിക്കുകയുള്ളൂവെന്ന് ന്യൂനപക്ഷകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്. Circular
--------------------------
- മലപ്പുറം ജില്ലയിലെ ഹൈസ്‌കൂൾ, ഹയർ സെക്കന്ററി സ്‌കൂളുകളിൽ 2022-23 വർഷത്തെ പ്രീമെട്രിക്, പോസ്റ്റ്‌മെട്രിക്, ബീഗം ഹസ്റത്ത് മഹൽ, NMMS സ്‌കോളർഷിപ്പുകളുടെ രേഖകൾ സ്റ്റേറ്റ് നോഡൽ ഓഫീസറുടെ (ADGE) നേതൃത്വത്തിൽ 2023 ജൂലൈ 18 മുതൽ 22 വരെ പരിശോധന നടത്തും. DGE സർക്കുലർ 11.07.2023: Click Here
---------------------
ഓരോ സ്കോളർഷിപ്പിനെ കുറിച്ചും കൂടുതല്‍ അറിയാൻ താഴെയുള്ള ലിങ്കുകളില്‍ ക്ലിക്ക് ചെയ്യുക :
- Prematric Scholarship: Click Here (for Std.1 to 10)
- Post Matric Scholarship : Click Here (for Class 11th, 12th and above including Courses like ITI, B.SC, B. Com., B. Tech, Medical /students studying top level colleges such as IITs and IIMs/ students doing Technical and Professional courses etc.)
- Begum Hazrat Mahal Scholarship: Click Here (for Girls, Std.9,10,+1,+2)
---------------------------------
Other Scheme:
- NMMS Scholarship: Click Here (for General, OBC, SC, ST, All Categories.)
----------------------------
- 2022-23 വർഷത്തെ വെരിഫിക്കേഷൻ - Head of Institutions, Nodal Officers എന്നിവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ : Click Here
---------------------------------
Minority Scholarship:
സംസ്ഥാനത്തെ
സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ (മുസ്ലിം, ക്രിസ്ത്യൻ, etc.) ഉൾപ്പെട്ട
വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് / പോസ്റ്റ് മെട്രിക് സ്‌കോളർഷിപ്പിന് വില്ലേജ് / റവന്യു ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ്
നിർബന്ധമാക്കിയ സാഹചര്യത്തിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പിന് അർഹരായ കുട്ടികളുടെ
രക്ഷിതാക്കൾ വരുമാന സർട്ടിഫിക്കറ്റ് മുൻകൂട്ടി തയ്യാറാക്കി വെക്കാൻ ശ്രദ്ധിക്കുക.
NB: വരുമാന സർട്ടിഫിക്കറ്റിന്റെ കാലാവധി ഒരു വർഷമാണ്. അപേക്ഷയോടൊപ്പം കാലാവധി കഴിയാത്ത സർട്ടിഫിക്കറ്റ് നിർബന്ധമായും വെക്കണം. അല്ലെങ്കിൽ സ്കൂൾതല വെരിഫിക്കേഷൻ നടത്താൻ സാധിക്കുന്നതല്ല. സ്‌കൂളിൽ അത് സൂക്ഷിച്ചു വെക്കുകയും വേണം.
----------------------------------