Sampoorna Plus
Parent Login:
Sampoorna Plus ൽ Select User എന്നിടത്ത് PARENT എന്ന് സെലക്ട് ചെയ്ത ശേഷം താഴെ കാണുന്ന Forgot Password എന്ന് ക്ലിക്ക് ചെയ്താൽ Parent ന്റെ Mobile number കൊടുക്കുക. (Sampoorna-യിൽ കുട്ടിയുടെ വിവരങ്ങളിൽ കൊടുത്ത Mobile number ആയിരിക്കണം കൊടുക്കേണ്ടത്.) അപ്പോൾ ഫോണിലേക്ക് ഒരു OTP വരുന്നതാണ്. OTP ടൈപ്പ് ചെയ്ത് കൊടുക്കുക. Validate OTP എന്നതിൽ ക്ലിക്ക് ചെയ്താൽ പുതിയ ഒരു Password ഉണ്ടാക്കാൻ അവസരം വരും. അതിന് വേണ്ടി പുതിയ പാസ്സ്‌വേഡ് ടൈപ്പ് ചെയ്യാനുള്ള 2 ബോക്സിലും ഒരേ പോലെ പാസ്സ്‌വേഡ് ടൈപ്പ് ചെയ്ത് കൊടുത്ത് താഴെയുള്ള Reset Password എന്നതിൽ ക്ലിക്ക് ചെയ്യുക.
ശേഷം Sampoorna Plus ൽ ലോഗിൻ ചെയ്യാൻ PARENT എന്ന് സെലക്ട് ചെയ്ത ശേഷം Username എന്നതിൽ Parent ന്റെ മൊബൈൽ നമ്പറും പാസ്സ്‌വേഡ് എന്നതിൽ പുതിയതായി ഉണ്ടാക്കിയ പാസ്സ്‌വേഡും നൽകുക. ശേഷം Submit എന്നതിൽ ക്ലിക്ക് ചെയ്താൽ open ആയി വരുന്നതാണ്. കുട്ടിയുടെ പേര് വിവരങ്ങൾ കാണാവുന്നതാണ്. (ഒന്നിലധികം കുട്ടികൾ പഠിക്കുന്നുണ്ടെങ്കിൽ എല്ലാ കുട്ടികൾക്കും ഒരേ Mobile number ആണ് സമ്പൂര്‍ണയിൽ കൊടുത്തത് എങ്കിൽ എല്ലാവരുടെയും വിവരങ്ങൾ കാണാനാകും.) ഓരോ കുട്ടിയുടെയും പ്രോഗ്രസ്സ് റിപ്പോർട്ട് ഉൾപ്പെടെയുള്ള കാര്യങ്ങൾ അതിൽ Parent ന് കാണാൻ കഴിയുന്നതാണ്.
Sampoorna Plus Login..>> Click Here
-----------
