.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

KOOL 2024

പ്രൊബേഷൻ ഡിക്ലറേഷന് ആവശ്യമായ ഐ.ടി പരിശീലനം - KOOL
 

 

പുതിയ ബാച്ചിലേക്ക് 14/11/2024 മുതൽ ഓൺലൈൻ പ്രവേശനം..
01/12/2018 ന് ശേഷം സ്‌കൂളിൽ ജോയിൻ ചെയ്ത അധ്യാപകർക്ക് പ്രൊബേഷൻ ഡിക്ലയർ ചെയ്യുന്നതിന് താഴെ കാണുന്ന ഉത്തരവ് പ്രകാരം KOOL ഐ.ടി പരിശീലനം (45 മണിക്കൂർ കോഴ്സ്) നിർബന്ധമാണ്.

Govt.Order

പുതുതായി Join ചെയ്ത അധ്യാപകരും ഈ അവസരം ഉപയോഗപ്പെടുത്തുക.. 

പുതിയ ബാച്ചിൽ സീറ്റ് ഉറപ്പിക്കാൻ ആദ്യ ദിവസം തന്നെ രജിസ്റ്റർ ചെയ്യൂ..


KOOL Registration
അവസാന തിയതി : 19/11/2024.

വിശദമായ സർക്കുലർ  >>>: Click Here

KOOL 
Registraion Link >>> : Click Here & Login | Help File

----------------------------------------

ശ്രദ്ധിക്കുക :

  •  മുൻ പരിശീലനങ്ങൾക്കായി രജിസ്റ്റർ ചെയ്ത ശേഷം നിശ്ചിത CE സ്കോര്‍ ലഭിക്കാത്തവരും പരിശീലനത്തിൽ പങ്കെടുക്കാത്തവരും വീണ്ടും രജിസ്റ്റർ ചെയ്യണം.
  • സിലബസ് പരിഷ്കരണത്തിന് ശേഷമുള്ള (Batch 12 മുതൽ) പരിശീലനങ്ങളിൽ പങ്കെടുത്ത് CE സ്‌കോർ (50%) നേടിയ ശേഷം സ്‌കിൽ ടെസ്റ്റിൽ പരാജയപ്പെട്ടവരും യോഗ്യത നേടിയ ശേഷം സ്‌കിൽ ടെസ്റ്റിൽ പങ്കെടുക്കാത്തവരും വീണ്ടും അപേക്ഷിക്കേണ്ടതില്ല. അവർക്ക് സ്‌കിൽ ടെസ്റ്റിൽ പങ്കെടുക്കുന്നതിനുള്ള അവസരം പിന്നീട് ഉണ്ടായിരിക്കും. 
  • Batch 12 ന് മുമ്പ് രജിസ്റ്റ‍ർ ചെയ്ത് കോഴ്സ് പൂർത്തീകരിക്കാത്തവർ വീണ്ടും രജിസ്റ്റ‍ർ ചെയ്യേണ്ടതാണ്. അവർക്ക് സ്‌കിൽ ടെസ്റ്റിൽ മാത്രം പങ്കെടുക്കുന്നതിനുള്ള അവസരം ഉണ്ടായിരിക്കുന്നതല്ല.
  • അധ്യാപകർ അവരുടെ സമഗ്രയുടെ പേഴ്‌സണൽ ലോഗിൻ വഴിയാണ് രജിസ്റ്റർ ചെയ്യേണ്ടത്.
    (
    സമഗ്രയിൽ അ‌ക്കൗണ്ട് ഇല്ലാത്തവർ Sign Up ലിങ്ക് ഉപയോഗിച്ച് അ‌ക്കൗണ്ട് ഉണ്ടാക്കേണ്ടതാണ്.
    )
    More Details: -

    Samagra Sign Up Help: Click Here
    (
    Samagra അ‌ക്കൗണ്ട് ഇല്ലാത്തവർ അത് ഉണ്ടാക്കിയ ശേഷം സ്ഥാപന മേധാവി (
    HM/Principal) ആ അ‌ക്കൗണ്ട് Approve ചെയ്താൽ മാത്രമേ KOOL പരിശീലനത്തിന് Registration നടത്താൻ Login ചെയ്യാൻ കഴിയുകയുള്ളൂ. സമഗ്ര അ‌ക്കൗണ്ട് ഇല്ലാത്തവർ ഇപ്പോൾ തന്നെ അ‌ക്കൗണ്ട് ഉണ്ടാക്കി HM/Principal നെ കൊണ്ട് അ‌ക്കൗണ്ട് Approve ചെയ്ത് വെക്കുക.)
  • Samagra പ്രൊഫൈലിൽ Email ID, Photo, Date of Birth, Address എന്നിവ Update ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുക. വലതു വശത്ത് ഏറ്റവും മുകളിൽ വട്ടത്തിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ Profile എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിൽ Email, Date of Birth എന്നിവ Blank ആണെങ്കിൽ തൊട്ടുമുകളിൽ കാണുന്ന പെൻസിൽ ഐക്കൺ ക്ലിക്ക് ചെയ്ത് അവ എഡിറ്റ് ചെയ്ത ശേഷം താഴെ കാണുന്ന Update എന്നതിൽ ക്ലിക്ക് ചെയ്യുക. Photo അപ്ലോഡ് ചെയ്യേണ്ട സ്ഥലത്ത് കാണുന്ന  പെൻസിൽ ഐക്കൺ ക്ലിക്ക് ചെയ്ത് ഫോട്ടോ Browse ചെയ്തെടുക്കുക. (ഫോട്ടോ 50kb യില്‍ താഴെയുള്ളതായിരിക്കണം.) അതിൽ കാണുന്ന അഡ്രസ്സിൽ ആയിരിക്കും KOOL സർട്ടിഫിക്കറ്റ് അയച്ചു നൽകുക.
  •  Samagra വഴി KOOL ന് രജിസ്റ്റർ ചെയ്ത ശേഷം ആ വിവരം HM/Principal നെ അറിയിക്കുക. HM/Principal ആ KOOL രജിസ്‌ട്രേഷൻ Approve ചെയ്ത ശേഷമാണ് അതിൽ കാണിച്ച Amount ഓൺലൈനായി അടക്കേണ്ടത്. Amount ഓൺലൈനായി അടക്കാൻ അദ്ധ്യാപകൻ വീണ്ടും Samagra യിൽ പേഴ്‌സണൽ ആയി Login  ചെയ്തുകൊണ്ട് KOOL Registration എന്ന ലിങ്കിൽ കാണുന്ന Pay Online  എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന വിൻഡോയിൽ ATM കാർഡ് ഉപയോഗിച്ചോ Net Banking ഉപയോഗിച്ചോ ക്യാഷ് അടക്കാവുന്നതാണ്.
    (ഈ വിൻഡോ വരുന്നില്ലെങ്കിൽ നിങ്ങളുടെ പ്രൊഫൈലിൽ ഇമെയിൽ ഐഡി ഉണ്ടോ എന്ന് പരിശോധിക്കുക. വലതു വശത്ത് ഏറ്റവും മുകളിൽ വട്ടത്തിൽ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ Profile എന്ന് കാണാം. അതിൽ ക്ലിക്ക് ചെയ്താൽ വരുന്ന വിൻഡോയിൽ Email എന്നതിന് നേരെ Blank ആണെങ്കിൽ തൊട്ടുമുകളിൽ കാണുന്ന പെൻസിൽ ഐക്കൺ ക്ലിക്ക് ചെയ്ത ഇമെയിൽ ഐഡി ടൈപ്പ് ചെയ്ത ശേഷം താഴെ കാണുന്ന Update എന്നതിൽ ക്ലിക്ക് ചെയ്യുക.) 
  • Chrome ബ്രൗസറിൽ Samagra തുറക്കാൻ ശ്രദ്ധിക്കുക.
 

 

KOOL 
Registraion Link >>>: Click Here & Login | Help File 

 

 --------------------


 KOOL Batch 14 Result Published - Results..>>Batch 14

 --------------------

 Old Posts:

 പൊതുജനങ്ങൾക്ക് വേണ്ടി KITE സംഘടിപ്പിക്കുന്ന ഐ.ടി (KOOL) പരിശീലനം - Notification: Click Here


KOOL സ്കിൽ ടെസ്റ്റ്‌ സംബന്ധിച്ച നിർദ്ദേശങ്ങൾ : Click Here


 --------------------------