.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

Plus1 Admission 2024-25

Plus1 Admission 2024-25
പ്ലസ് വണ്‍ പ്രവേശനം



Plus 1 (HSE): Application Link 2023-24: Click Here (Last date: 20/06/2023  4.00PM)

 

 

HSE Course List: Click Here

VHSE Course List: Click Here

HSE School List & School Code: Click Here | Link2

VHSE School List & School Code: Click Here 


HSE Prospectus : Click Here

VHSE Prospectus : Click Here 

 


 -------------------------------------


SC/ST/OEC കുട്ടികൾക്ക് മാത്രമേ പ്ലസ് വൺ അഡ്മിഷന് ജാതി സർട്ടിഫിക്കറ്റ് ആവശ്യമുള്ളൂ. മറ്റു വിഭാഗത്തില്‍ പെട്ട കുട്ടികൾക്ക് ജാതി, നേറ്റിവിറ്റി സർട്ടിഫിക്കറ്റ് ആവശ്യമില്ല. അതിന് വേണ്ടി അക്ഷയയിൽ അപേക്ഷ സമ‍‍ർപ്പിക്കേണ്ടതില്ല.

 പ്ലസ് വൺ പ്രവേശന സമയത്ത് CBSE വിദ്യാർത്ഥികൾ വില്ലേജ് ഓഫീസിൽ നിന്നുള്ള  Nativity, Community certificates ഹാജരാക്കേണ്ടതുണ്ട്

 -------------------------------------

പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്ക് ലഭ്യമാവുന്ന ബോണസ് പോയിന്റുകൾ (2023-24):

  • പത്താം തരം കേരള സിലബസിൽ (SSLC) പഠിച്ചവർക്ക് 3 ബോണസ് പോയിൻറ് ലഭിക്കും.

  • SSLC ക്ക് പഠിച്ചിരുന്ന അതേ സ്‌കൂളിൽ തന്നെ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

  • താമസിക്കുന്ന അതേ ഗ്രാമപഞ്ചായത്ത് / മുനിസിപ്പാലിറ്റി / കോർപറേഷൻ എന്നിവയിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

  • താമസിക്കുന്ന അതേ താലൂക്കിൽ ഉള്ള സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 1 ബോണസ് പോയിൻറ് ലഭിക്കും.

  • താമസിക്കുന്ന ഗ്രാമപഞ്ചായത്തിൽ ഗവ./എയ്‌ഡഡ്‌ ഹയർ സെക്കണ്ടറി സ്‌കൂൾ ഇല്ലാത്തവർക്ക് താലൂക്കിലെ മറ്റ് സ്‌കൂളുകളിൽ അപേക്ഷിക്കുകയാണെങ്കിൽ 2 ബോണസ് പോയിൻറ് ലഭിക്കും.

  • കൃത്യനിർവഹണത്തിനിടയിൽ മരണമടഞ്ഞ ജവാൻമാരുടെ മക്കൾക്ക് 5 ബോണസ് പോയിൻറ് ലഭിക്കും. (നിയമപരമായി അവർ ദത്തെടുത്ത മക്കളും ഈ ആനുകൂല്യത്തിന് അർഹരാണ്.)

  • ജവാൻമാരുടെയും, ആർമി, നേവി, എയർഫോഴ്സ് എന്നിവയിൽ നിന്നുള്ള എക്സ് സർവീസുകാരുടെയും മക്കൾക്ക് 3 ബോണസ് പോയിൻറ്.

  • NCC (75 ശതമാനത്തിൽ കുറയാത്ത ഹാജർ കേഡറ്റിനുണ്ടെന്ന സർട്ടിഫിക്കറ്റ് ഹാജരാക്കണം) സ്കൗട്ട് & ഗൈഡ് (രാഷ്ട്രപതി / രാജ്യ പുരസ്കാർ നേടിയവർ മാത്രം)., സ്റ്റുഡൻറ് പോലീസ് കേഡറ്റുകൾക്കും 2 ബോണസ് പോയിൻറ് ലഭിക്കും.

  •  Little Kites A Grade Certificate അംഗങ്ങൾക്ക് 1 ബോണസ് പോയിൻറ് ലഭിക്കും.

  • ഒരു കുട്ടിക്ക് ലഭിക്കുന്ന പരമാവധി ബോണസ് 10 ആയിരിക്കണമെന്നാണ് നിർദ്ദേശം.

    (പത്താം തരത്തിൽ ഗ്രേസ് മാർക്ക് ലഭിച്ചിട്ടുള്ള അപേക്ഷകർക്ക് NCC/Scout & Guides/ SPC / Little Kites A Grade എന്നിങ്ങനെയുള്ള ബോണസ് പോയിന്റിന് അർഹത ഉണ്ടായിരിക്കില്ല.)

    -------------------------

 

പ്ലസ് വൺ : വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷൻ, 54 വിഷയങ്ങൾ

     പ്ലസ് വണ്ണിന് ചേരാൻ ആഗ്രഹിക്കുന്ന വിദ്യാർഥികൾക്ക് തെരഞ്ഞെടുക്കാൻ 46 കോമ്പിനേഷൻ. 54 വിഷയത്തിൽ 4 പ്രധാന വിഷയമടങ്ങിയ ഈ കോമ്പിനേഷനുകളിൽ ഏത് പഠിക്കണമെന്ന് അപേക്ഷിക്കും മുമ്പേ ഉറപ്പിക്കണം. പ്ലസ് വണ്‍ പഠനത്തിന് പൊതുവെ 45 കോഴ്സ് കോഡുകളാണ് ശ്രദ്ധിക്കേണ്ടത്. 40-ാം കോഡ് ടെക്നിക്കൽ വിദ്യാർഥികൾക്കുള്ളതാണ്. സയൻസ് ഗ്രൂപ്പിൽ 9 വിഷയ കോമ്പിനേനേഷനും, ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ 32 വിഷയ കോമ്പിനേഷനും, കൊമേഴ്സ് ഗ്രൂപ്പിൽ 4 കോമ്പിനേഷനുമാണുള്ളത്.

    ഇഷ്ട കോമ്പിനേഷനുകളുള്ള സ്കൂളുകൾ തെരഞ്ഞെടുത്ത് പ്രവേശനം ഉറപ്പാക്കാൻ ഏകജാലകത്തിലൂടെയുള്ള അപേക്ഷാ സമർപ്പണഘട്ടത്തിൽ ശ്രദ്ധിക്കണം. മെഡിക്കൽ, എൻജിനിയറിങ്, മറ്റ് ശാസ്ത്രപഠന മേഖലകളിൽ ഉപരിപഠനാവസരം തേടുന്നവരാണെങ്കിൽ സയൻസ് ഗ്രൂപിലെ കോമ്പിനേഷനുകളാണ് തെരഞ്ഞെടുക്കേണ്ടത്. മെഡിക്കൽ എൻജിനിയറിങ് പഠനം ലക്ഷ്യമിടുന്നവർ ഫിസിക്സ്, കെമിസ്ട്രി, മാത്സ്, ബയോളജി വിഷയങ്ങൾ അടങ്ങിയ കോമ്പിനേഷനിൽ പഠിക്കണം, മെഡിക്കൽ പ്രവേശനം മാത്രം ലക്ഷ്യമിടുന്നവർക്ക് സയൻസിൽ മാസ് ഒഴിവാക്കിയുള്ള കോമ്പിനേഷനുകളുമുണ്ട്. ബാങ്കിങ്, ധനകാര്യ, ഇൻഷുറൻസ്, അക്കൗണ്ടിങ് തുടങ്ങിയ മേഖലകളിൽ താൽപര്യമുള്ളവർക്ക് കൊമേഴ്സ് ഗ്രൂപ്പിലെ കോമ്പിനേഷനുകൾ തെരഞ്ഞെടുക്കാം. എംബിഎ ഉൾപ്പെടെയുള്ള മാനേജ്മെന്റ് പഠനരംഗം ലക്ഷ്യമിടുന്നവർക്കും കൊമേഴ്സാണ് ഉചിതം. VHSE-യിൽ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനുള്ള കോമ്പിനേഷനുകളാണുള്ളത്.


 ----------------------------

 പ്രധാന മാറ്റങ്ങൾ 2022-23:

അക്കാദമിക് മികവിന് മുൻ തൂക്കം നൽകുന്നതിനായി ചുവടെ പറയുന്ന മാറ്റങ്ങൾ 2022-23 വർഷം നടപ്പിലാക്കി.
1. നീന്തൽ അറിവിനു നൽകി വന്നിരുന്ന 2 ബോണസ് പോയിന്റ് ഒഴിവാക്കി.
2. ഓരോ വിദ്യാർത്ഥിയുടേയും W G P A (Weighted Grade Point Average) കണക്കാക്കിയാണ് പ്രവേശനത്തിനുള്ള അർഹത നിശ്ചയിക്കുന്നത്. 
W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം അക്കാദമിക മികവിന്റേയും രണ്ടാം ഭാഗം ബോണസ് പോയിന്റിന്റേയും ആണ്. 
W G P A  ഏഴ്  ദശാംശസ്ഥാനത്തിന് കൃത്യമായി കണക്കിലെടുത്തതിനു ശേഷവും ഒന്നിലേറെ അപേക്ഷകർക്ക് തുല്യ പോയിന്റ് ലഭിച്ചാൽ  W G P A സൂത്രവാക്യത്തിൽ ആദ്യഭാഗം കൂടുതൽ ഉള്ളത് റാങ്കിൽ മുന്നിൽ ഉൾപ്പെടുത്തുന്ന മാറ്റം നടപ്പിലാക്കി.
3. ടൈ ബ്രേക്കിങിന് - എൻ.റ്റി.എസ്.ഇ. (നാഷണൽ ടാലന്റ് സെർച് പരീക്ഷയിലെ) മികവിനൊപ്പം ഈ വർഷം പുതിയതായി NMMSE (നാഷണൽ മെരിറ്റ് കം മീൻസ് സ്‌കോളർഷിപ്പ് സ്‌കീം പരീക്ഷ ), USS, LSS പരീക്ഷകളിലെ മികവുകൾ കൂടി ഉൾപ്പെടുത്തി.
4. മുഖ്യഘട്ടത്തിലെ അലോട്ട്‌മെന്റുകളുടെ എണ്ണം രണ്ടിൽ നിന്ന് മൂന്നായി വർദ്ധിപ്പിച്ചു.
5. മുഖ്യഘട്ടം മുതൽ തന്നെ മാർജിനൽ സീറ്റ് വർദ്ധനവും താൽക്കാലിക അധിക ബാച്ചുകളും അനുവദിച്ച് അലോട്ട്‌മെന്റ് പ്രക്രിയ ആരംഭിക്കുന്നതാണ്.
6. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ സർക്കാർ സ്‌കൂളുകളിലും 30 % മാർജിനൽ സീറ്റ് വർദ്ധനവ്.
7. തിരുവനന്തപുരം, പാലക്കാട്, കോഴിക്കോട്, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ഏഴ് ജില്ലകളിൽ എല്ലാ എയ്ഡഡ് സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്. 
ഇതിനുപരിയായി ആവശ്യപ്പെടുന്ന എയ്ഡഡ് സ്‌കൂളുകൾക്ക് 10 % കൂടി മാർജിനൽ സീറ്റ് വർദ്ധനവ്.
8. കൊല്ലം, എറണാകുളം, തൃശ്ശ്യൂർ എന്നീ മൂന്ന് ജില്ലകളിൽ എല്ലാ സർക്കാർ, എയ്ഡഡ് ഹയർസെക്കണ്ടറി സ്‌കൂളുകളിലും 20 % മാർജിനൽ സീറ്റ് വർദ്ധനവ്.
9. മറ്റ് നാല് ജില്ലകളായ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി എന്നീ ജില്ലകളിൽ മാർജിനൽ സീറ്റ് വർദ്ധനവ് ഇല്ല.
10. കഴിഞ്ഞ അധ്യയന വർഷം 81 താൽക്കാലിക ബാച്ചുകൾ ഉണ്ടായിരുന്നു.