Republic Day Online Quiz
മത്സര സമയക്രമം :
മത്സരങ്ങൾ സമാപിച്ചു. (21/01/2024 ഞായർ)
- HSS വിഭാഗം : വൈകീട്ട് 7.00 മുതല്‍ 8.00 വരെ
- LP വിഭാഗം : വൈകീട്ട് 7.30 മുതല്‍ 8.30 വരെ
- UP വിഭാഗം : രാത്രി 8.30 മുതല്‍ 9.30 വരെ
- HS വിഭാഗം : രാത്രി 9.00 മുതല്‍ 10.00 വരെ
മത്സരത്തെ സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ :
- ഓണ്‍ലൈൻ ക്വിസ് മത്സരത്തിന്റെ ചോദ്യങ്ങൾ മലയാളത്തിൽ ആയിരിക്കും.
- മത്സരം സംസ്ഥാനതലത്തിലായിരിക്കും. LP, UP, HS, HSS എന്നീ വിഭാഗങ്ങളില്‍ സംസ്ഥാനതലത്തിൽ ഒന്നാം സ്ഥാനം നേടുന്നവർക്ക് 1000 രൂപ വീതം ക്യാഷ് പ്രൈസ് ലഭിക്കുന്നതായിരിക്കും. പുറമെ, സംസ്ഥാനതലത്തിൽ LP, UP, HS, HSS വിഭാഗങ്ങളിലെ ആദ്യത്തെ 5 പേർക്ക് വീതം പ്രോത്സാഹന സമ്മാനങ്ങളും ലഭിക്കുന്നതായിരിക്കും. (സമ്മാനങ്ങൾ അധ്യാപകൻ/രക്ഷിതാവ് മുഖേന അയച്ചു നൽകുന്നതായിരിക്കും.) സംസ്ഥാനതല വിജയികൾക്കും A+, A ഗ്രേഡുകൾ നേടുന്നവർക്കും ഓൺലൈൻ സർട്ടിഫിക്കറ്റുകൾ നൽകുന്നതാണ്. A+ ഗ്രേഡ് നേടുന്നവരിൽ നിന്നാണ് സംസ്ഥാനതല വിജയികളെ കണ്ടെത്തുക.
- കൂടുതൽ സ്കോർ നേടിയവർ ഒന്നിലധികം പേർ ഉണ്ടാകുന്നപക്ഷം ഏറ്റവും കുറഞ്ഞ സമയം കൊണ്ട് ഉത്തരം Submit ചെയ്തവരെയാണ് വിജയികളായി കണക്കാക്കുക.
- ഒരു സ്കൂളില്‍ നിന്നും എത്ര കുട്ടികൾക്ക് വേണമെങ്കിലും മത്സരത്തിൽ പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ കുട്ടികൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യേണ്ടതില്ല. മത്സര ദിവസം ഇതേ ലിങ്കില്‍ തന്നെ കയറി കുട്ടികൾക്ക് മത്സരത്തിൽ പങ്കെടുക്കാവുന്നതാണ്.
- 90%
ന് മുകളിൽ സ്‌കോർ നേടുന്നവർക്ക് A+ ഗ്രേഡായും, 75%ന് മുകളിൽ നേടുന്നവർക്ക്
A ഗ്രേഡ് ആയും പരിഗണിക്കുന്നതാണ്. മത്സര സമയം ആരംഭിച്ച് ആദ്യത്തെ 30 മിനുട്ടിനുള്ളില്‍ ഉത്തരങ്ങൾ Submit ചെയ്യുന്നവരില്‍ നിന്നും മാത്രമേ A+ ഗ്രേഡിന് പരിഗണിക്കുകയുള്ളൂ.
- മുകളിൽ കൊടുത്ത സമയക്രമം അനുസരിച്ച് മത്സരം നടത്തപ്പെടുന്നതാണ്. (ഓരോ വിഭാഗത്തിനും ഓരോ മണിക്കൂർ വീതം ആയിരിക്കും മത്സരം.)
- കുട്ടികൾക്ക്
പങ്കെടുക്കാനുള്ള സൗകര്യാർത്ഥവും, സൈറ്റ് busy ആകാതിരിക്കാനും വേണ്ടി ഓരോ
ജില്ലകളിലേക്കും പ്രത്യേകം ലിങ്കുകൾ ഉണ്ടായിരിക്കുന്നതാണ്.
- ഓരോ വിഭാഗങ്ങൾക്കും ആകെ 20 ചോദ്യങ്ങൾ വീതമാണ് ഉണ്ടായിരിക്കുക. ഓരോ ചോദ്യങ്ങൾക്കും 4 ഉത്തരങ്ങൾ ഓപ്‌ഷൻ ആയി ഉണ്ടായിരിക്കും. ശരിയായ ഓപ്ഷനിൽ ക്ലിക്ക് ചെയ്യുകയാണ് വേണ്ടത്.
- ഓരോ വിഭാഗത്തിലും അതാത് ക്ലാസ്സ് പരിധിയിലെ വിദ്യാർത്ഥികളാണ് പങ്കെടുക്കേണ്ടത്.
- ഒരു
ഫോണിൽ നിന്നും ഒരു തവണ മാത്രമേ ഉത്തരങ്ങൾ Submit ചെയ്യാൻ കഴിയൂ. അതുകൊണ്ട്
ആദ്യ തവണ തന്നെ കൃത്യമായ ഉത്തരങ്ങൾ നൽകി Submit ചെയ്യാൻ ശ്രദ്ധിക്കുക.
ഒന്നിലധികം കുട്ടികൾ ഒരേ കാറ്റഗറിയിൽ പങ്കെടുക്കാൻ ഉണ്ടെങ്കിൽ വ്യത്യസ്ത
ഫോണിൽ നിന്നും ചെയ്യാൻ ശ്രമിക്കേണ്ടതാണ്. ഒരു ഫോണില്‍ നിന്നും വ്യത്യസ്ത കാറ്റഗറിയിൽ (LP യിലും UP യിലും) പങ്കെടുക്കാൻ സാധിക്കും.
- ഉത്തരങ്ങൾ Submit ചെയ്ത ഉടനെ സ്‌കോർ കാണാനോ ശരിയായ ഉത്തരങ്ങൾ കാണാനോ സാധിക്കില്ല.
- അതാത് മത്സരങ്ങളുടെ സമയം പൂർണമായും സമാപിച്ച ശേഷം മാത്രമേ സ്‌കോർ കാണാനുള്ള ലിങ്ക് വഴി പങ്കെടുത്ത ഓരോ കുട്ടികളുടെയും സ്‌കോർ കാണാൻ സാധിക്കൂ.
- എല്ലാ വിഭാഗങ്ങളുടെയും മത്സരഫലങ്ങൾ ജനുവരി 22 ന് തിങ്കളാഴ്ച ഇതേ ലിങ്കില്‍ പ്രസിദ്ധീകരിക്കുന്നതാണ്. തുടർന്നുള്ള ദിവസങ്ങളിൽ തന്നെ ഓണ്‍ലൈൻ സർട്ടിഫിക്കറ്റുകളും ഇതേ ലിങ്കില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
- മത്സര സമയത്ത് ഉത്തരങ്ങൾ Submit ചെയ്യുന്നതിന് മുമ്പായി ലിങ്കിൽ നൽകേണ്ട വിവരങ്ങൾ: (താഴെ വിവരങ്ങൾ കൃത്യമായി ചെയ്യാൻ ശ്രദ്ധിക്കുക. അത് അനുസരിച്ചായിരിക്കും ഓണ്‍ലൈൻ സർട്ടിഫിക്കറ്റില്‍ വരിക.)
●കുട്ടിയുടെ പേര് (English ൽ ടൈപ്പ് ചെയ്യണം),
●സ്‌കൂളിന്റെ പേര് (English ൽ ടൈപ്പ് ചെയ്യണം),
●ഉപജില്ലയുടെ പേര്,
●ജില്ലയുടെ പേര്.
(ഉപജില്ല ഏതാണെന്ന് കുട്ടികൾ അധ്യാപകരോട് ചോദിച്ചു മനസ്സിലാക്കി വെക്കുക.) (ഒരു സ്കൂളിലെ എല്ലാ കുട്ടികളും ഒരേ Spelling ൽ സ്‌കൂളിന്റെ പേര് ടൈപ്പ് ചെയ്തു കൊടുത്താൽ ഓണ്‍ലൈൻ സർട്ടിഫിക്കറ്റുകൾ അടുത്തടുത്ത പേജിൽ കണ്ടെത്താൻ സാധിക്കും.) - മത്സരം സംബന്ധിച്ച് അൽ മക്തബ് അഡ്മിൻ പാനലിന്റെ തീരുമാനങ്ങൾ അന്തിമമായിരിക്കും.
Question Link: PDF Sheet