.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Income Tax e-filing

Income Tax e-filing

 


 

Income Tax E Filing - Help: 

ഇക്കഴിഞ്ഞ 31/03/2024ന് അവസാനിച്ച 2023-24 സാമ്പത്തിക വർഷത്തെ Form16 / Tax Statement നോക്കിയാണ് AY (Assessment Year): AY 2024-25 വർഷത്തെ E-filing/ ITR ചെയ്യേണ്ടത്.
 
അധ്യാപകർ ഉൾപ്പെടെയുള്ള സർക്കാർ ജീവനക്കാർക്ക് Tax കാൽകുലേഷൻ നടത്തിയപ്പോൾ Deduction ഉള്ളത് കാരണം Tax ഇല്ല എങ്കിൽ E-filing ചെയ്യേണ്ടതില്ല എന്ന ധാരണ തെറ്റാണ്. (കഴിഞ്ഞ വർഷങ്ങളിൽ Tax ഇല്ലാത്തതിനാൽ E-filing ചെയ്യാതിരുന്നവർക്ക് 1000 രൂപ ഫൈനോടു കൂടി E-filing ചെയ്യാൻ ഈ വർഷം അറിയിപ്പ് ലഭിച്ചിട്ടുണ്ട്.) E-filing PAN Card ഉള്ളവര്‍ ടാക്സ് ഉണ്ടെങ്കിലും ഇല്ലെങ്കിലും ഓരോ വർഷവും  e-filing ചെയ്യണം. Tax ഇല്ല എങ്കിൽ ആ വിവരം E-filing ലൂടെ Income Tax Derpartment-നെ അറിയിക്കണം. വരും വർഷങ്ങളില്‍ 10E മുഖേന ബെനിഫിറ്റ് നേടാനും അത് സഹായകമാകും. നമുക്ക് തന്നെ സ്വന്തമായി E-filing ചെയ്യാം..
 
E-filing അവസാന തിയ്യതിക്ക് ശേഷം ചെയ്യുകയാണെങ്കില്‍ Tax ഇല്ലാത്തവർക്ക് 1000 രൂപയും, Tax ഉള്ളവർക്ക് 5000 രൂപയും Income Tax Derpartment പിഴ ഈടാക്കുന്നുണ്ട്. അതുകൊണ്ട് അവസാന തിയ്യതിക്ക് മുമ്പായി E-filing സബ്മിറ്റ് ചെയ്യാന്‍ ശ്രദ്ധിക്കുക.
 
Old Regime-ൽ ചെയ്യുന്നവർക്ക് 2023-24 വർഷത്തെ MEDISEP തുക 6000 രൂപ ഒന്നര ലക്ഷത്തിന് പുറമെ 80D വഴി കിഴിവ് നടത്താവുന്നതാണ്. അതിന് വേണ്ടി e-filing സൈറ്റിൽ 80D Form കൂടി ഫിൽ ചെയ്യണം.

 

Click Here for E-filing Login (Last Date : 31/07/2024)

 E-Filing Help Video >>: Old Regime | New Regime

 

10E Form E-filing Help File : Click Here

E-filing Return Help File : Click Here (Page 4 മുതൽ നോക്കുക)



(Register ചെയ്യുമ്പോൾ Last Name (Surname) എന്നത് നിർബന്ധമായും നൽകണം. താഴെ ലിങ്ക് വഴി അത് കണ്ടെത്താം..)
Find Your Last Name (Surname): Click Here
(മുകളിലെ ലിങ്കിൽ PAN Number, Registered Mobile Number എന്നിവ നൽകിയ ശേഷം ഫോണിൽ വരുന്ന OTP നൽകി സബ്മിറ്റ് കൊടുത്താൽ Last Name കാണാം..)
 
(Income Tax സൈറ്റിൽ Login ചെയ്താൽ e-file -> Income Tax Returns -> View Filed Returns എന്നതിൽ ക്ലിക്ക് ചെയ്താൽ ഓരോ വർഷത്തെയും Income Tax e-file ചെയ്തിട്ടുണ്ടോ എന്ന് കാണാൻ സാധിക്കും. ഓരോ വർഷത്തെയും നേരെയുള്ള Download Receipt എന്നതിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ആയി വരുന്ന pdf പേജ് ആണ് വിവിധ ലോണുകള്‍ക്ക് വേണ്ടി Bank ലും മറ്റും (ITR) സമര്‍പ്പിക്കുന്നത്.)
 
 
 2023-24 സാമ്പത്തിക വർഷത്തെ Tax Statement ല്‍ 10E മുഖേന ടാക്സ് ബെനിഫിറ്റ് നേടിയവരും പൂർണമായും ടാക്സ് ഒഴിവായി ബെനിഫിറ്റ് ലഭിച്ചവരും നിർബന്ധമായും AY (Assessment Year) 2024-25 വർഷത്തെ e-filing ചെയ്യല്‍ നിർബന്ധമാണ്. 
 
E-filing ചെയ്യുമ്പോൾ സാലറിയിൽ നിന്നും അല്ലാത്ത, Saving Bank Account Interest പോലെയുള്ള പല Interest വരുമാനം അതില്‍ വന്നേക്കാം. അതിനാല്‍ അധികമായി Tax കൊടുക്കേണ്ടി വരും. നേരത്തെ തയ്യാറാക്കി വെച്ച Tax Statement ൽ Other income -ൽ പ്രസ്തുത തുക കൂടി ചേര്‍ത്ത് Update ചെയ്തു നോക്കിയാല്‍ അധികമായി വരുന്ന Tax ഉം കുറയാൻ സാധ്യത കൂടുതലാണ്. അങ്ങനെ ചെയ്തു നോക്കുക. 
(Old Regime-ൽ ചെയ്യുന്നവർക്ക് Saving Bank Account Interest തുക 10,000 ൽ താഴെ ആണെങ്കില്‍ അത് Deduction മെനുവിലെ 80TTA വഴി പൂ‍‍ർണമായും അതിന്റെ Tax കുറക്കാൻ കഴിയും. 10,000 രൂപക്ക് മുകളിലാണെങ്കിലും ആ തുക  80TTA ല്‍ Entry വരുത്തുക. അത് പരമാവധി 10,000 രൂപ വരെ സൈറ്റില്‍ സ്വമേധയാ കുറവ് വരുത്തും. New Regime-ൽ ചെയ്യുന്നവർക്ക് ഇത് കുറക്കാനാകില്ല.)
 
എങ്ങനെ online ആയി Tax അടക്കാം..?
    അടക്കാന്‍ ബാക്കിയുള്ള ടാക്സ് Pay Now എന്ന ഓപ്ഷൻ വഴി ATM ൽ നിന്നും കുറവ് വരുത്തുന്ന രീതിയില്‍ ഓണ്‍ലൈനായി അടക്കാൻ കഴിയും. (അങ്ങനെ ഓണ്‍ലൈനായി അടക്കുമ്പോൾ രാവിലെ 10 മണിക്കും വൈകു.5 മണിക്കും ഇടയിലുള്ള സമയത്ത് ചെയ്യാൻ ശ്രമിക്കുക. രാത്രി സമയത്ത് പലപ്പോഴും വിജയകരമായി ചെയ്യാനാകുന്നില്ല എന്നറിയുന്നു).
    Pay Now എന്ന ഓപ്ഷൻ വഴി ഓണ്‍ലൈനായി അടക്കാൻ ക്ലിക്ക് ചെയ്താല്‍ അവിടെ ബാങ്ക് സെലക്ട് ചെയ്ത് Continue എന്ന് കൊടുക്കുക. അടുത്ത മെസ്സേജ് ബോക്സിലും Continue എന്ന് കൊടുക്കുക. അപ്പോള്‍ ഓണ്‍ലൈനായി അടക്കാനുള്ള സൈറ്റിലേക്ക് എത്തും. അതില്‍ Mode Of Payment (Net-Banking, Debit Card) സെലക്ട് ചെയ്യുക. ATM ൽ നിന്നും കുറവ് വരുത്താനാണെങ്കില്‍ Debit Card എന്നാണ് സെലക്ട് ചെയ്യേണ്ടത്. അതില്‍ ക്ലിക്ക് ചെയ്താല്‍ അവിടെ ബാങ്ക് സെലക്ട് ചെയ്യുക. ശേഷം ഏറ്റവും താഴെ Captcha അടിച്ചു കൊടുത്ത് Proceed എന്നതില്‍ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന വിൻഡോയില്‍ ഏറ്റവും താഴെ I agree എന്നതില്‍ ക്ലിക്ക് ചെയ്ത് Submit to the Bank ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന വിൻഡോയില്‍  payment option സെലക്ട് ചെയ്യുക. Submit എന്നതില്‍ ക്ലിക്ക് ചെയ്യുക. ശേഷം Bank Account Number ഉം Captcha അടിച്ചു കൊടുത്ത് Proceed എന്നതില്‍ ക്ലിക്ക് ചെയ്യുക. അപ്പോൾ മൊബൈല്‍ ഫോണിലേക്ക് ഒരു High security transaction password എസ്.എം.എസ് ആയി വരും. അത് അടിച്ചു കൊടുത്ത് Confirm ചെയ്യുക. അപ്പോൾ നമ്മുടെ ATM കാർ‍ഡ് നമ്പർ അതില്‍ കാണാം. അതിന് നേരെ സെലക്ട് ചെയ്ത് Confirm എന്നതില്‍ ക്ലിക്ക് ചെയ്യുക. ശേഷം ATM കാർ‍ഡ് വിവരങ്ങള്‍ നല്‍കുക. ഏറ്റവും താഴെ Captcha ഉൾപ്പെടെയുള്ളവ അടിച്ചു കൊടുത്ത് Proceed എന്നതില്‍ ക്ലിക്ക് ചെയ്യുക. ശേഷം Success എന്ന് വരുന്ന വിൻഡോയില്‍ ഒന്നും ചെയ്യേണ്ടതില്ല. അല്‍പ്പം വെയ്റ്റ് ചെയ്യുക. അപ്പോള്‍ അടുത്ത വിൻഡോ ഓപ്പണ്‍ ആയി വരും. അതില്‍ Tax എന്നതില്‍ മാത്രം അടക്കാനുള്ള തുക ടൈപ്പ് ചെയ്തു കൊടുക്കുക. ശേഷം Confirm എന്നതില്‍ ക്ലിക്ക് ചെയ്യുക. അതോടെ ആ തുക പിടിക്കും. ശേഷം വരുന്ന വിൻഡോയില്‍ നിന്നും  അതിന്റെ ചലാന്‍ നിർബന്ധമായും ഡൗണ്‍ലോഡ് ചെയ്തെടുക്കണം. (അതിലെ വിവരങ്ങള്‍ Income Tax സൈറ്റില്‍ നല്‍കേണ്ടതുണ്ട്.)
ശേഷം Income Tax സൈറ്റില്‍ പ്രവേശിക്കുക. E-filing ചെയ്ത് വെച്ചതിന്റെ ബാക്കിയായി എടുക്കുക. അതില്‍ Tax Paid എന്ന മെനുവില്‍ ഏറ്റവും താഴെ Advance tax and Self-Assessment tax payments എന്ന് കാണാം. എന്നതില്‍ ക്ലിക്ക് ചെയ്താല്‍ Add Another എന്ന് കാണാം. അതില്‍ ക്ലിക്ക് ചെയ്യുക. അതില്‍
 
(10E മുഖേന Tax-ൽ ആനുകൂല്യം ലഭിച്ചവർ E-filing ചെയ്യുന്നതിന് മുമ്പായി Income Tax സൈറ്റിൽ 10E Form ഓൺലൈനായി ചെയ്യേണ്ടതാണ്. ശേഷം അത് E-Verify ചെയ്യണം. അതിന് ശേഷമാണ് E-filing ചെയ്യേണ്ടത്. E-Filing ചെയ്യുന്നതിന് മുമ്പായി 10E ഓണ്‍ലൈനായി ചെയ്തത് E-Verify ചെയ്തിട്ടുണ്ട് എന്ന് ഉറപ്പുവരുത്തുക. E-filing ചെയ്തത് അവസാന തിയ്യതിക്ക് മുമ്പായി നിർബന്ധമായും Submit ചെയ്യണം.)
--------------------------------------
 
 
ITR ചെയ്ത് E-Verify ചെയ്ത ശേഷം ദിവസങ്ങള്‍ക്ക് ശേഷം Demand Notice വന്നാൽ മാറ്റം ഉണ്ടെങ്കിൽ കൃത്യമായ വിവരങ്ങൾ കൊടുത്ത് ITR Revise ചെയ്താൽ മതി.

Tax അടക്കാൻ ഉണ്ടെങ്കിൽ അത് അടച്ച ശേഷം, Income Tax സൈറ്റിൽ Response ചെയ്യണം.
സൈറ്റിൽ കയറിയ ശേഷം Pending Actions എന്ന മെനുവിൽ Response to Outstanding Demand എന്നതിൽ ക്ലിക്ക് ചെയ്താൽ നമുക്ക് വന്ന Demand Notice കാണാം. അതിൽ Response കൊടുത്ത് Tax അടച്ച Details സബ്മിറ്റ് ചെയ്യണം.
 
 
 

--------------------------------- 

 

ആധാർ പാൻ കാർഡുമായി ബന്ധിപ്പിക്കാനുള്ള സമയം 2023 ജൂൺ 30 വരെ നീട്ടി. 


    പാൻകാർഡ് ആധാറുമായി ഇനിയും ലിങ്ക് ചെയ്യാത്തവർ ശ്രദ്ധിക്കുക, ആധാറുമായി ബന്ധിപ്പിക്കാത്ത പാൻ കാർഡുകൾ പ്രവർത്തന രഹിതമാകുമെന്ന് സെൻട്രൽ ബോർഡ് ഓഫ് ഡയറക്ട് ടാക്സ്.
    
PAN Cardഉം Aadhar ഉം ബന്ധിപ്പിക്കേണ്ടത് നിര്‍ബന്ധമാണ്, കാരണം അങ്ങനെ ചെയ്യുന്നത് ആദായനികുതി റിട്ടേണുകള്‍ ഫയല്‍ ചെയ്യുന്നത് എളുപ്പമാക്കും. 2023 ജൂൺ 30 വരെ എല്ലാ പാന്‍ കാര്‍ഡ് ഉപയോക്താക്കള്‍ക്കും പാന്‍ കാര്‍ഡ് ആധാര്‍ കാര്‍ഡുമായി ലിങ്ക് ചെയ്യാം. അങ്ങനെ ചെയ്തില്ലെങ്കില്‍ പിന്നീട് അവരുടെ PAN കാര്‍ഡിന് സാധുതയുണ്ടാകില്ല. 

    ആദായനികുതി വകുപ്പ് അതിന്റെ വെബ്‌സൈറ്റില്‍ സൂചിപ്പിച്ചിരിക്കുന്നത് പ്രകാരം 2023 ജൂൺ 30 വരെ PAN ആധാറുമായി ലിങ്ക് ചെയ്യാം. 2023 മാര്‍ച്ച്‌ 31 ആയിരുന്നു ആദ്യം പാന്‍ കാര്‍ഡ് ലിങ്ക് ചെയ്യേണ്ട അവസാന ദിവസം. 2022 ജൂണ്‍ 30 വരെ 500 രൂപയും 2022 ജൂലൈ 1 മുതല്‍ 1000 രൂപയും പിഴ അടച്ച്‌ ഉപയോക്താക്കള്‍ ലിങ്ക് ചെയ്യാമെന്ന് ആദായ നികുതി വകുപ്പ് അറിയിച്ചു. 

    നേരത്തെ പലതവണ PAN Cardഉം Aadhar ഉം തമ്മിൽ ബന്ധിപ്പിക്കാനുള്ള സമയം നീട്ടിനൽകിയിരുന്നു. പാൻ കാർഡ് ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കിൽ പാൻ പ്രവർത്തനരഹിതമാകും. PAN പ്രവർത്തനരഹിതമായാൽ PAN നമ്പർ ഉപയോഗിച്ചുള്ള പണമിടപാടുകൾ സാധിക്കില്ല. 2023 ജൂൺ 30 ന് ഉള്ളിൽ PAN Cardഉം Aadhar ഉം ലിങ്ക് ചെയ്തില്ലെങ്കിൽ സാമ്പത്തിക ഇടപാടുകൾ മുടങ്ങാനും പിഴയ്ക്കും കാരണമാകും.
 
   


PAN Card with Aadhar Linking - Check Your Status : Click Here
 

Link PAN Card with Aadhar : Click Here

പാന്‍ ആധാറുമായി എങ്ങനെ ലിങ്ക് ചെയ്യാം:

1) ആദായ നികുതി വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റായ www.incometax.gov.in ല്‍ ലോഗിന്‍ ചെയ്യുക.

2) Quick Links വിഭാഗത്തിന് താഴെയുള്ള 'Link Aadhar' എന്ന ഓപ്ഷന്‍ തിരഞ്ഞെടുക്കുക.

3) നിങ്ങളുടെ PAN Number വിശദാംശങ്ങള്‍, Aadhar കാര്‍ഡ് വിവരങ്ങള്‍, പേര്,  Mobile Number എന്നിവ നല്‍കുക.

4) 'ഞാന്‍ എന്റെ ആധാര്‍ വിശദാംശങ്ങള്‍ സാധൂകരിക്കുന്നു' എന്ന ഓപ്‌ഷന്‍ തിരഞ്ഞെടുത്ത് 'തുടരുക' എന്നതില്‍ ക്ലിക്ക് ചെയ്യുക.

5) നിങ്ങളുടെ രജിസ്റ്റര്‍ ചെയ്ത മൊബൈല്‍ നമ്പറില്‍, നിങ്ങള്‍ക്ക് ഒറ്റത്തവണ പാസ്‌വേഡ് (OTP) ലഭിക്കും. അത് പൂരിപ്പിക്കുക, Submit ചെയ്യുക.

 

---------------------------------