.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

UDISE Plus 2024-25

UDISE Plus Data Entry 2024-25


 

UDISE+ : എല്ലാ സ്‌കൂളുകളും 2024-25 വർഷത്തെ കുട്ടികളുടെ വിവരങ്ങൾ ഡിസംബർ 15-നകം അപ്‌ലോഡ് ചെയ്തു പൂർത്തിയാക്കണം - Circular 12.12.2024: Click Here

 

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും 2024-25 വർഷത്തെ  LP, UP, HS, HSS, Pre-Primary മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ UDISE Plus ൽ അപ്‌ഡേറ്റ് ചെയ്യണം..

UDISE+ : Profile Link: Click Here

UDISE+ : Teachers Module Link: Click Here

UDISE+ : Students Module Link: Click Here

 (Data Entry for 2024-25 ) 

(Students-നെ Import ചെയ്യുമ്പോൾ Admission Date: 03/06/2024 എന്ന് കൊടുത്താൽ മതിയാകും.)

 

Students Module - Help Video:


 

 

 UDISE+ More Help Videos..>>: Click Here

 

 -----------------------

 

 Old Posts:

UDISE Plus Data Entry 2023-24:

UDISE Plus 2023-24 : ഡാറ്റാബേസ് പൂർത്തീകരണവുമായി ബന്ധപ്പെട്ട് താഴെ പറയുന്ന വിവരങ്ങൾ ശ്രദ്ധിക്കേണ്ടതാണ്:

  • കഴിഞ്ഞ വർഷങ്ങളിലെ എൻറോൾമെൻ്റുമായി താരതമ്യപ്പെടുത്തുമ്പോൾ UDISE PLUS പോർട്ടലിൽ കൂട്ടികളുടെ ഡാറ്റാ എൻട്രിയിൽ വ്യത്യാസം കാണുന്നു (District-wise details ഇതോടൊപ്പം ഉള്ളടക്കം ചെയ്യുന്നു). ആയത് സ്കൂ‌ൾ തലത്തിൽ പരിശോധിച്ച് വേണ്ട നടപടി സ്വീകരിക്കേണ്ടതാണ്. 
  • ഇനിയും പ്രോഗ്രഷൻ/പ്രൊമോഷൻ process പൂർത്തീകരിക്കേണ്ട സ്‌കൂളുകളുടെ ജില്ല തിരിച്ചുള്ള ലിസ്റ്റ് അടിയന്തിരമായി BRC കളിൽ നിന്നും വാങ്ങി ഡാറ്റ അപ്ഡേഷൻ പൂർത്തീകരിക്കേണ്ടതാണ്. 
  • ഓരോ സ്‌കൂളിൻ്റെയും ഡാറ്റ എൻട്രി മൊഡ്യൂളിൽ ഓരോ Drop box ഉണ്ട്. ഒരു സ്‌കൂളിൻ്റെ ടെർമിനൽ ക്ലാസ്സിലെ കുട്ടികളുടെ പ്രോഗ്രഷൻ/പ്രൊമോഷൻ പ്രോസസ് നടത്തുമ്പോൾ പ്രസ്‌തുത കുട്ടികൾ ആ സ്‌കൂളിലെ Drop box ലേയ്ക്ക‌് മാറ്റപ്പെടും. ഓരോ സ്കൂളും അവരുടെ Drop box പരിശോധിച്ച്, പ്രൊമോട്ട് ചെയ്ത്‌ കുട്ടികൾ Drop box -ൽ നിന്ന് മറ്റ് സ്കൂ‌ളുകളിൽ അഡ്‌മിഷനായിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ്. Drop box-ൽ കുട്ടികൾ ഉണ്ടാകുകയും മറ്റ് സ്കൂളുകൾ പ്രസ്തുത കുട്ടികളെ പുതുതായി add ചെയ്യുകയും ചെയ്തിട്ടുണ്ടെങ്കിൽ, പ്രസ്തുത കുട്ടികളുടെ PEN Number ഉൾപ്പെടെ ബി.ആർ.സി. യിൽ അറിയിക്കേണ്ടതാണ്. 
  • സ്കൂൾ, ടീച്ചർ, സ്റ്റുഡൻ്റ്സ് എന്നീ മൊഡ്യൂളുകളിൽ 2023 ഡിസംബർ 31--നകം അപ്ഡേറ്റ് ചെയ്‌ത ഡാറ്റാ സ്കൂൾ ലോഗിനിൽ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പുവരുത്തേണ്ടതാണ്. CWSN കുട്ടികൾക്ക് നിയമാനുസൃത പ്രായപരിധി പാലിക്കേണ്ടതാണ്. CWSN കുട്ടികളുടെ കാറ്റഗറി തിരിച്ച് ഡാറ്റ, സ്‌കൂൾ/ബി.ആർ.സി. തലത്തിൽ പരിശോധിച്ച് ശരിയാണെന്ന് ഉറപ്പാക്കേണ്ടതാണ്.
  •  ഓരോ കുട്ടികളുടെയും വിവരങ്ങൾ ഉൾപ്പെടുന്ന ഡാറ്റ എൻട്രി മൊഡ്യൂളിലെ ഐറ്റം നമ്പർ 4.3.1 a whether facilities provided the students എന്ന ഇനത്തിൽ free text book, free uniform, free bye-cycle, free hostel, free escort, free mobile/tablet/computer എന്നിവ ലഭിച്ചിട്ടുണ്ടെങ്കിൽ അവയ്ക്കെല്ലാം ടിക് അടയാളം രേഖപ്പെടുത്തിയിട്ടുണ്ടെന്ന് ഉറപ്പുവരുത്തേണ്ടതാണ് . 
  • എല്ലാ സാങ്കേതിക സഹായങ്ങൾക്കും ബി.ആർ.സി., എം.ഐ.എസ്. കോ-ഓർഡിനേറ്ററുടെ സഹായം ലഭ്യമാണ്. 
  • 2023-24 ഡാറ്റ അപ്ഡേഷൻ 2023 ഡിസംബർ 31-ന് മുൻപ് പൂർത്തീകരിക്കേണ്ടതാണ്.
    DGE's Letter 23.12.2023:
     Click Here

UDISE Plus : Pending School List: Click Here

----------------

 

UDISE Plus Data Entry 2022-23:

സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലെയും 2022-23 വർഷത്തെ (കഴിഞ്ഞ അധ്യായന വർഷത്തെ)  LP, UP, HS, HSS, Pre-Primary മുഴുവൻ കുട്ടികളുടെയും വിവരങ്ങൾ UDISE Plus ൽ അപ്‌ലോഡ് ചെയ്യണം. 

02/09/2023 ശനി 5.00PM മുമ്പായി അപ്‌ലോഡ് ചെയ്യേണ്ടതാണ്. രക്ഷിതാവിന്റെ പേരും ഫോൺ നമ്പറും ഉൾപ്പെടുത്തേണ്ടതില്ല. - DGE Circular 01.09.2023: Click Here

UDISE Plus വഴി നിലവിൽ ശേഖരിച്ചുവരുന്ന സ്കൂൾ ഡാറ്റ, അധ്യാപക ഡാറ്റ എന്നിവയ്ക്ക് പുറമെ പ്രീ പ്രൈമറി മുതൽ സീനിയർ സെക്കന്ററി വരെയുളള സംസ്ഥാനത്തു പഠിക്കുന്ന മുഴുവൻ കുട്ടികളുടെയും ഡാറ്റ കൂടി ശേഖരിക്കണമെന്ന് നിഷ്കർഷിച്ചിട്ടുണ്ട്. അതനുസരിച്ച് കൈറ്റ് സമ്പൂർണ വഴി ശേഖരിച്ച് വരുന്ന കുട്ടികളുടെ 20 ഫീൽഡുകൾക്ക് പുറമെ 45 ഫീൽഡുകളും സമ്പൂർണയിൽ ലഭ്യമല്ലാത്ത പ്രീ-പ്രൈമറി, പ്ലസ് വൺ, പ്ലസ് ടു കുട്ടികളുടെ വിവരങ്ങളും, UDISE Plus login -ൽ കയറി അപ്ഡേറ്റ് ചെയ്യുവാനും, പ്രസ്തുത ഡാറ്റ അപ്ഡേഷൻ ശ്രദ്ധയോടെ പൂർത്തീകരിക്കുവാനും എല്ലാ സ്കൂളുകൾക്കും നിർദ്ദേശം നൽകേണ്ടതാണ്. ലോഗിൻ സംബന്ധമായും സാങ്കേതിക പിന്തുണ സംബന്ധമായും അതത് ബി.ആർ.സി കളിൽ നിന്ന് സേവനം ലഭ്യമാകുന്നതാണ്.
- പൊതുവിദ്യാഭ്യാസ ഡയറക്ടർ

 

Students Data : Click Here | Data Format

UDISE Plus Students Data Entry - Site Link: Click Here

UDISE Plus Data Entry - Help:

  (ഒന്നു മുതൽ 10 വരെയുള്ള കുട്ടികളുടെ കുറെ വിവരങ്ങൾ സമ്പൂർണ്ണയിൽ നിന്നും എടുത്തിട്ടുണ്ട്. അവരുടെ ബാക്കിയുള്ള വിവരങ്ങൾ കൂടി നൽകിയാൽ മതി. എന്നാൽ Pre-Primary, Plus1, Plus2 എന്നീ ക്ലാസ്സുകളിലെ എല്ലാ കുട്ടികളുടെയും എല്ലാ വിവരങ്ങളും ശേഖരിച്ച് ആ വിവരങ്ങൾ പൂർണ്ണമായും അപ്‌ലോഡ് ചെയ്യണം. )

DGE Circular: Click Here