---------------------------------------
Samagra Plus
കേരള പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഡിജിറ്റൽ വിഭവ പോർട്ടലായ സമഗ്ര, പുതുക്കിയ പാഠ്യപദ്ധതിപ്രകാരം തയ്യാറാക്കപ്പെട്ട പാഠഭാഗങ്ങൾക്കനുസൃതമായി 'സമഗ്ര പ്ലസ്' എന്ന പേരിൽ പരിഷ്‌ക്കരിച്ചിരിക്കുകയാണ്. സമഗ്ര പ്ലസിൽ 2, 4, 6, 8, 10 ക്ലാസ്സുകളിലെ പഴയ പാഠപുസ്തകങ്ങൾക്കനുസരിച്ച് സമഗ്രയുടെ ഒന്നാം പതിപ്പിൽ ലഭ്യമാക്കിയിരുന്ന വിഭവങ്ങൾ അതേപടി നിലനിറുത്തിയിട്ടുണ്ട്. എന്നാൽ സമഗ്രയുടെ ഒന്നാം പതിപ്പിൽ നിന്നും വ്യത്യസ്തമായി നിർമ്മിതബുദ്ധി ഉൾപ്പടെയുള്ള ആധുനിക സാങ്കേതിക വിദ്യകളെ പ്രയോജനപ്പെടുത്തി അധ്യാപകർക്കു പുറമെ കുട്ടികൾക്കും രക്ഷകർത്താക്കൾക്കും പൊതുജനങ്ങൾക്കും പ്രയോജനപ്പെടുത്താവുന്ന രീതിയിലാണ് 1, 3, 5, 7, 9 ക്ലാസ്സുകളിലെ മാറിയ പാഠപുസ്തകങ്ങൾക്കനുസരിച്ചുള്ള ഡിജിറ്റൽ മൾട്ടീ മീഡിയ വിഭവങ്ങൾ സമഗ്ര പ്ലസിൽ ഒരുക്കിയിട്ടുള്ളത്. നിലവിൽ സമഗ്രയിൽ അക്കൗണ്ട് ഉള്ളവർ Samagra Plus-ൽ പുതിയ അക്കൗണ്ട് ഉണ്ടാക്കേണ്ടതില്ല. അത് തന്നെ ഉപയോഗിക്കാവുന്നതാണ്. Samagra Plus സംബന്ധിച്ച് കൂടുതൽ വിശദീകരണങ്ങൾ ഉൾപ്പെടുത്തിയ യൂസർ ഗൈഡ് താഴെ കൊടുത്തിട്ടുണ്ട്.
Go to Samagra Plus .. >>> : Click Here
Samagra Plus - User Guide: Click Here
-------------------------------------------------
Samagra Plus യിൽ അക്കൗണ്ട് തുടങ്ങുന്നത് സംബന്ധിച്ച് Help : Click Here
(നിലവിൽ സമഗ്രയിൽ അക്കൗണ്ട് ഉള്ളവർ Samagra Plus-ൽ പുതിയ അക്കൗണ്ട് ഉണ്ടാക്കേണ്ടതില്ല. അത് തന്നെ ഉപയോഗിക്കാവുന്നതാണ്.)
-------------------------------------------------
KOOL Registration in Samagra Plus - Help : Click Here
TM in Samagra (സമഗ്രയില്‍ TM തയ്യാറാക്കുന്ന രീതി) - Help File : Click Here
Samagra യിലൂടെ പാഠാസൂത്രണങ്ങൾ സമർപ്പിക്കുന്നത് Teaching Note ന് തുല്യം - സർക്കുലർ : Click Here