SBI ഉപയോക്താക്കള്‍ക്ക് ഇനി വാട്ട്‌സ്‌ആപ്പ് വഴി ബാങ്ക് അക്കൗണ്ട് ബാലന്‍സ് പരിശോധിക്കാം
വാട്ട്‌സ്‌ആപ്പിലെ SBI ഉപയോക്താക്കള്‍ക്ക് അവരുടെ അക്കൗണ്ട് ബാലന്‍സും
മിനി ബാങ്ക് സ്റ്റേറ്റ്‌മെന്റുകളും ലഭിക്കും. പണമിടപാട് ഇല്ല. ബാലൻസ് അറിയാൻ മാത്രം.
WhatApp ൽ +919022690226 എന്ന നമ്പറിലേക്ക് മെസ്സേജ് അയച്ചാൽ നമ്മുടെ ബാങ്ക് അക്കൗണ്ട് ബാലൻസ് നമുക്ക് Reply ആയി കിട്ടുന്നു. മെസ്സേജ് അയക്കാനും Reply കിട്ടാനും ആകെ വേണ്ടത് 5 സെക്കന്റില്‍ താഴെ സമയം മാത്രം..
വാട്ട്‌സ്‌ആപ്പില്‍ നിങ്ങളുടെ SBI ബാങ്ക് അക്കൗണ്ട് ബാലന്‍സ് ലഭിക്കുന്നതിനുള്ള ഘട്ടങ്ങള്‍:
SBI വാട്ട്‌സ്‌ആപ്പ് ബാങ്കിംഗ് സേവനങ്ങള്‍ക്കായി നിങ്ങള്‍ ആദ്യം രജിസ്റ്റര്‍ ചെയ്യണം.
രജിസ്‌ട്രേഷൻ പൂര്‍ത്തിയാക്കിയതായ ഒരു SMS ഫോണിൽ വരും. ശേഷം, അതേ നമ്പറില്‍ ഉപയോഗിക്കുന്ന വാട്ട്‌സ്‌ആപ്പ്ല്‍ +919022690226 (അഥവാ 9022690226) എന്ന നമ്പർ Save ചെയ്തു വെക്കുക. (ഈ നമ്പറിലേക്ക് മാത്രമാണ് ബാലൻസ് അറിയാനുള്ള മെസ്സേജ് തുടർന്നും അയക്കേണ്ടത്. അതിനാണ് ഇത് Save ചെയ്തു വെക്കേണ്ടത്.)
അതിലേക്ക് വാട്ട്‌സ്‌ആപ്പ് വഴി ‘Hi’ എന്ന് അയയ്ക്കുക. അപ്പോൾ താഴെ കാണിച്ച പോലെ ഒരു Reply വരും.
നിങ്ങളുടെ ആവശ്യങ്ങള്‍ക്കനുസരിച്ച് ഓപ്ഷന്‍ തിരഞ്ഞെടുക്കുക.
നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് അല്ലെങ്കില്‍ മിനി സ്റ്റേറ്റ്മെന്റ് അപ്പോള്‍ വാട്ട്‌സ്‌ആപ്പ്ല്‍ പ്രദര്‍ശിപ്പിക്കും.
നിങ്ങളുടെ അക്കൗണ്ട് ബാലന്‍സ് അല്ലെങ്കില്‍ മിനി സ്റ്റേറ്റ്മെന്റ് അപ്പോള്‍ വാട്ട്‌സ്‌ആപ്പ്ല്‍ പ്രദര്‍ശിപ്പിക്കും.
NB: 3 മിനുട്ടിന് ശേഷം സ്വമേധയാ Session time out ആകുന്നത്
കൊണ്ട് ഓരോ തവണ ബാലൻസ് നോക്കുമ്പോഴും (ഉദാ: 10 മിനുട്ടിന് ശേഷമാണ്
വാട്ട്സ്ആപ്പ് വഴി പിന്നീട് ബാലൻസ് നോക്കുന്നത് എങ്കിലും) Save ചെയ്യാൻ
പറഞ്ഞ നമ്പറിലേക്ക് (9022690226 ലേക്ക്) ആദ്യം Hi എന്ന മെസ്സേജ് കൊണ്ട് തുടങ്ങണം. പിന്നീട്
വരുന്ന Replyക്ക് ശേഷം ബാലൻസ് നോക്കാം.
(വാട്ട്സ്ആപ്പ്
വഴിയുള്ള ഈ സേവനം പിന്നീട് എപ്പോഴെങ്കിലും അവസാനിപ്പിക്കണം എന്ന്
തോന്നുന്നുവെങ്കില്‍ Hi എന്ന് അയക്കുക. പിന്നീട് വരുന്ന Replyക്ക് ശേഷം
Show More Options എന്നതില്‍ ക്ലിക്ക് ചെയ്യുക. അതിൽ De-register എന്നത്
സെലക്ട് ചെയ്യുക. അതോടെ അത് അവസാനിപ്പിക്കും. പിന്നീട് എപ്പോഴെങ്കിലും
തുടങ്ങണം എന്ന് തോന്നുകയാണെങ്കിലും ഏറ്റവും മുകളില്‍ കൊടുത്ത പോലെ
രജിസ്റ്റർ ചെയ്യാവുന്നതുമാണ്.)