(ക്ലാസ്സുകളിൽ അധിക ഡിവിഷൻ ഉണ്ടാക്കുന്നതിനും നിലവിലുള്ള നിലനിർത്തുന്നതിനും ആവശ്യമായ കുട്ടികളുടെ കണക്കാണ് താഴെ കൊടുത്തിട്ടുള്ളത്. ഇത് ജനറൽ തസ്തികക്കം ഭാഷ തസ്തികക്കും ബാധകമാണ്.)
Staff Fixation 2022-23 : കുട്ടികളുടെ എണ്ണത്തിന്റെ കണക്കുകൾ ഉൾപ്പെട്ട മാർഗ്ഗനിർദ്ദേശങ്ങൾ (Dated: 19/07/2022) : Click Here
(മാറ്റം വരുന്നതിനനുസരിച്ച് ഈ ലിങ്കില്‍ തന്നെ പുതിയ കണക്ക് Update ചെയ്യുന്നതാണ്.)
===================
ഭാഷാധ്യാപക
തസ്തിക നിർണയം: (വിശദീകരണം)
(KER അധ്യായം XXIII (2a)പ്രകാരം)
*LPവിഭാഗം:
*ഒന്നാം ക്ലാസ്സിൽ അറബി പഠിക്കുന്ന പത്ത് കുട്ടികൾ ഉണ്ടായാൽ തസ്തിക അനുവദിക്കും.
*ഏതെങ്കിലും
ഒരു ക്ലാസ്സിൽ അറബി പഠിക്കുന്ന 7 കുട്ടികൾ
ഉണ്ടായാലും തസ്തിക
നിലനിൽക്കും.
*ഒന്നു മുതൽ നാലുവരെ ക്ലാസുകളിൽ ആകെ 28 കുട്ടികൾ (ശരാശരി 7) അറബി പഠിക്കുന്നവർ ഉണ്ടായാൽ ഫുൾടൈം തസ്തിക നിലനില്‍ക്കും : Govt. Order
(മുസ്ലിം കുട്ടികൾ വേണമെന്ന നിബന്ധനയില്ല. അറബി പഠിക്കാൻ തയ്യാറുള്ള അമുസ്ലിം കുട്ടികളെയും ഉൾപ്പെടുത്താം.)
എൽ.പി യിൽ അറബിക് തസ്തികക്ക് മുസ്ലിം കുട്ടികൾ വേണമെന്ന നിബന്ധന ഒഴിവാക്കിയ ഉത്തരവ് .. : Click Here
Minimum Students (LP):
LP : I-10,
LP (1 to 4) Total: 28, (I to IV Average: 7 Students) = 1 Full Time (16 Period)
*UPവിഭാഗം:
അഞ്ചിൽ 12കുട്ടികൾ, ആറിൽ 6, ഏഴില്‍ 3 എന്ന രീതിയില്‍, അല്ലെങ്കില്‍ മൂന്ന് ക്ലാസ്സിലും കൂടി 30 കുട്ടികളോ ഉണ്ടായാൽ തസ്തിക നിലനിൽക്കും. (UP മാത്രമുള്ള സ്കൂളില്‍ ആകെ 12 പിരീഡ് ആയത് കൊണ്ട് അത് Part Time തസ്തികയാകും അനുവദിക്കുക. ഏതെങ്കിലും ഒരു ക്ലാസ്സില്‍ ഒന്നിലധികം ഡിവിഷന്‍ ഉണ്ടായാല്‍ മൊത്തത്തില്‍ 16 പിരീഡ് ആകുന്നതോടെ അത് Full Time ആകും.)
Minimum Students (UP):
V- 12, VI- 6, VII- 3 ( or Total: 30 students) = 1 Part Time (12 Period)
*HS വിഭാഗം:
എട്ടാം ക്ലാസിൽ 10 കുട്ടികൾ, ഒമ്പതിൽ 5, പത്തിൽ 3 എന്ന രീതിയില്‍, അല്ലെങ്കില്‍ മൂന്ന് ക്ലാസ്സിലും കൂടി 25 കുട്ടികളോ ഭാഷ പഠിക്കാനുണ്ടായാൽ തസ്തിക നിലനിൽക്കും. (HS മാത്രമുള്ള സ്കൂളില്‍ ആകെ 12 പിരീഡ് ആയത് കൊണ്ട് അത് Part Time തസ്തികയാകും അനുവദിക്കുക. ഏതെങ്കിലും ഒരു ക്ലാസ്സില്‍ ഒന്നിലധികം ഡിവിഷന്‍ ഉണ്ടായാല്‍ മൊത്തത്തില്‍ 16 പിരീഡ് ആകുന്നതോടെ അത് Full Time ആകും.)
Minimum Students (HS):
VIII- 10, IX- 5, X- 3 (or Total: 25 students) = 1 Part Time (12 Period)
--------------------------
26/12/2016ലെ സർക്കാർ ഉത്തരവ് 209/2016/G.Edn
പ്രകാരം 5 ൽ
10, 6ൽ
5, 7 ൽ
3 രീതിയിലോ
അല്ലെങ്കിൽ യു.പിയിൽ ആകെ 24 കുട്ടികളോ
ഉണ്ടായാലും മതി.
Order ..>> Click Here
8 ൽ 8, 9 ൽ 4, 10 ൽ 3 ക്രമത്തിലോOrder ..>> Click Herehttps://drive.google.com/file/d/1dpH2pZndIHlMw7K1FySRLV6d3fftNDQ0/view?usp=sharing
ഈ ആനുകൂല്യം
ഈ വർഷം ലഭിക്കുമോയെന്ന്
ഉറപ്പില്ല (ഈ വർഷം പ്രത്യേക സർക്കുലർ വന്നാൽ മാത്രമേ ഈ ആനുകൂല്യം ഈ വർഷവും കിട്ടുകയുള്ളൂ.)
--------------------------
* അറബിക്, ഉറുദു, സംസ്കൃതം എന്നിവക്ക് ഒരു
ഡിവിഷനിൽ നാലു പീരീഡാണ്. (ഹിന്ദിക്ക് ഓരോ ക്ലാസ്സിലും പിരീഡ് വ്യത്യസ്തമാണ്.)
14 പീരീഡുവരെ പാർട് ടൈം തസ്തികയും, 15 പീരീഡ് മുതല്‍ ഫുൾടൈമും ആണ്.
15 പീരീഡുകൾ മുതൽ 28 വരെ ഫുൾ ടൈം, 29 പീരീഡുകൾ ആയാൽ രണ്ട് ഫുൾടൈം.
(32 പീരീഡുകളുണ്ടായാൽ രണ്ട് തസ്തിക കിട്ടുമെന്നർത്ഥം.) പീന്നീട് ഒരാൾക്ക് 25 വെച്ച് കൂട്ടി അധികം വന്നാൽ അടുത്ത പോസ്റ്റ് (29+25=54). 54 ന് 3, 79 ന് 4, 104 ന് 5, (+25) എന്നീ ക്രമത്തിൽ.
* 1 മുതൽ 7 വരെയുള്ള സ്ക്കൂളില്‍ ഒറ്റ യുണിറ്റായി ഫിക്സേഷൻ നടത്തും. 5 മുതൽ 10 വരെയുള്ള സ്ക്കൂളിലും അതുപോലെ ഒറ്റ യുണിറ്റായിട്ടാണ് ഫിക്സേഷൻ നടത്തുക. അങ്ങനെയുള്ള സ്കൂളുകളില്‍ രണ്ട് സെഷനുകളിലെയും പിരീഡുകള്‍ ഒന്നിച്ച് കൂട്ടി ഒരാള്‍ക്ക് 25 പിരീഡ് എന്ന ക്രമത്തിലാണ് നിർണയം നടത്തുക. ഒരാള്‍ക്ക് 25 പിരീഡ് എന്ന രീതിയില്‍ നിർണയം നടത്തിയ ശേഷം അധികം നാലോ അതിലധികമോ പിരീഡ് വന്നാല്‍ മേല്‍ഘടകത്തിലാണ് പോസ്റ്റ് അനുവദിക്കുക.
* 1 മുതൽ 10 വരെയുള്ള സ്ക്കൂളില്‍ ആദ്യം 5 മുതൽ 10 വരെ ഒറ്റ യൂണിറ്റാക്കി കണക്കാക്കി ഫിക്സേഷൻ നടത്തിയ ശേഷമാണ് ബാക്കിയുള്ള 1 മുതൽ 4 വരെയുള്ള ക്ലാസ്സുകളിൽ ഫിക്സേഷൻ നടത്തുക.
------------------------------------------------------------
Division wise Students:-
Std: 1 to 5= Ratio 1:30 :
Std: 6 to 8= Ratio 1:35 :
Std: 9,10= Ratio 1:45 :
Up to 50: 1 Division
51-95: 2 Division
96-140: 3 Division, +45 Next
------------------------------------------