.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

'Sahitham' Mentoring Portal

 'Sahitham' Mentoring Portal


സഹിതം മെന്ററിങ് പോർട്ടലിൽ Fisrt Term-ലെ രേഖപ്പെടുത്തൽ പൂർത്തിയാക്കാനുള്ള അവസാന തിയ്യതി ഒക്ടോബർ 7ലേക്ക് നീട്ടി. - Circular 27.09.2023 : Click Here

സഹിതം മെന്ററിങ് പോർട്ടലിൽ 1 മുതൽ 7 വരെയുള്ള ക്ലാസ്സുകളിലെ First Term-ലെ രേഖപ്പെടുത്തൽ സെപ്റ്റംബർ 30നകം പൂർത്തിയാക്കണമെന്ന് DGE. - Circular 23.09.2023 : Click Here

സഹിതം മെന്ററിങ് പോർട്ടലിൽ 2023-24 അധ്യായന വർഷത്തെ കുട്ടികളുടെ വിവരങ്ങൾ രേഖപ്പെടുത്തുന്നതിന് നിർദ്ദേശം. - Circular 02.08.2023 : Click Here

 ----------------------------- 

 

'Sahitham' Mentoring Portal (Original Site) : Login 

'Sahitham' Mentoring Portal - Training Demo Site Link : Login

'Sahitham' Portal - Sign UP - User Guide: Click Here

'Sahitham' Mentoring Portal - Help

 -----------------------------

 

    സഹിതം പോർട്ടലിൽ പരിശീലന ആവശ്യത്തിനായി ഉൾപ്പെടുത്തിയ എല്ലാ ഡാറ്റയും 13/02/2023 തിങ്കളാഴ്ച നീക്കം ചെയ്തിട്ടുണ്ട്. (പരിശീലന ആവശ്യത്തിനും മറ്റും 'സഹിതം' പോർട്ടലിൽ അന്ന് വരെ അധ്യാപകർ ഉണ്ടാക്കിയ എല്ലാ അക്കൗണ്ടുകളും ഒഴിവാക്കി.)
13/02/2023 ന് മുമ്പ് അക്കൗണ്ട് ഉണ്ടാക്കിയ എല്ലാ അധ്യാപകരും വീണ്ടും Sign UP ചെയ്തു പുതിയ അക്കൗണ്ട് തുടങ്ങണം. അത് പ്രധാനധ്യാപകൻ Approve ചെയ്യുകയും വേണം.

 

പരിശീലന ആവശ്യങ്ങൾക്ക് ഇനി സഹിതം ഒറിജിനൽ സൈറ്റ് ഉപയോഗിക്കാൻ പാടില്ല.
ഒറിജിനൽ സൈറ്റ് വഴി ഇനി
ഒറിജിനൽ Data Entry തുടങ്ങാവുന്നതാണ്.

പരിശീലന ആവശ്യങ്ങൾക്ക് ഉള്ള ഡെമോ സൈറ്റ് ലിങ്ക് : Click Here

-----------------------------

     വിദ്യാകിരണം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സകൂളുകളിൽ ഒന്ന് മുതൽ പത്ത് വരെ ക്ലാസുകളിലെ അധ്യാപകർക്ക് 'സഹിതം' (മെന്ററിംഗ് പോർട്ടൽ) പദ്ധതി നടപ്പിലാക്കുന്നതിന് തീരുമാനിച്ചിട്ടുണ്ട്. ആദ്യ ഘട്ടമായി ഒന്നു മുതൽ ഏഴ് വരെ ക്ലാസുകളിലാണ് പദ്ധതി നടപ്പിലാക്കുന്നത്. അതിനായി പ്രൈമറി വിഭാഗം ക്ലാസുകളുളള സ്കൂളുകളിലെ പ്രഥമാധ്യാപകരുൾപ്പെടെയുളള അധ്യാപകർക്ക് ഒരു ദിവസത്തെ പ്രത്യേക പരിശീലനം നൽകുന്നതാണ്.  പരിശീലനത്തിൽ പങ്കെടുക്കേണ്ട അധ്യാപകരുടെ വിശദാംശങ്ങൾ ഓൺലൈൻ സംവിധാനത്തിൽ (www.kite.kerala.gov.in ലെ Training Management System-ൽ ലോഗിൻ ചെയ്ത്) ഉൾപ്പെടുത്തേണ്ടതാണ്.

Training Management System: Register

 

 

 DGE Circular: 

 

പരിശീലനം ക്രമീകരിക്കുന്നതിനുളള നിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നു.

1. വിദ്യാലയങ്ങളിൽ 'സഹിതം' പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായുള്ള ഏകദിന പരിശീലനം 2023 ജനുവരി 23 മുതൽ SCERT, ഡയറ്റ്, കൈറ്റ് എന്നിവരുടെ നേതൃത്വത്തിൽ നടത്തേണ്ടതാണ്.

2. 'സഹിതം' പദ്ധതി നടപ്പിലാക്കുന്നതിനായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ നേതൃത്വത്തിൽ ജനുവരി 21 ന് ജില്ലാ തലത്തിൽ ക്രമീകരിക്കുന്ന പ്രത്യേക പരിശീലനത്തിൽ വിദ്യാഭ്യാസ ഉപഡയറക്ടർ, ജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർമാർ, ഡയറ്റ് പ്രിൻസിപ്പാൾ, ഡയറ്റിലെ ഒരു ഫാക്കൽറ്റി, എസ്.എസ്.കെ.യിലെ ഡി.പി.സി, മിഷൻ കോ-ഓർഡിനേറ്റർ എന്നിവർ പങ്കെടുക്കേണ്ടതാണ്. (
ജനുവരി 21-ലെ പരിശീലനം ജനുവരി 23 ലേക്ക് മാറ്റി.)

3. പ്രൈമറി ക്ലാസുകളുള്ള സ്കൂളുകളിലെ പ്രഥമാധ്യാപകർക്ക് ജനുവരി 23 മുതലും ടി സ്കൂളുകളിൽ നിന്ന് ഒരു അധ്യാപിക അധ്യാപകന് ജനുവരി 30 മുതലും ജില്ലകളിൽ പരിശീലനം ക്രമീകരിക്കേണ്ടതാണ്. പ്രസ്തുത പരിശീലനത്തിൽ അധ്യാപകർ കൃത്യമായി പങ്കെടുക്കേണ്ടതാണ്.

4. SCERT തയ്യാറാക്കിയ മൊഡ്യൂൾ ഉപയോഗിച്ച് വിദ്യാഭ്യാസ ഉപജില്ലാ തലത്തിൽ 30 മുതൽ 40 വരെ അധ്യാപകരെ ഉൾപ്പെടുത്തി പരിശീലനം ക്രമീകരിക്കാവുന്നതാണ്. സമഗ്ര ശിക്ഷാ കേരളത്തിന്റെ റിസോഴ്സ് പേഴ്സൺമാരുടെ സേവനവും ആവശ്യമെങ്കിൽ പ്രയോജനപ്പെടുത്താവുന്നതാണ്. പരിശീലനത്തിന് മുന്നോടിയായി SRG/DRG പരിശീലനങ്ങൾ എസ്.സി.ഇ.ആർ.ടി യും കൈറ്റും ചേർന്ന് ക്രമീകരിക്കേണ്ടതാണ്.

5. പരിശീലനം ലഭിച്ച പ്രഥമാധ്യാപകരുടേയും അധ്യാപിക/അധ്യാപകന്റേയും നേതൃത്വത്തിൽ ഫെബ്രുവരി 8 - നകം സ്കൂളിലെ മറ്റ് എല്ലാ അധ്യാപകർക്കും 'സഹിതം' ഉപയോഗിക്കുന്നത് സംബന്ധിച്ച് ക്ലാസ് നൽകേണ്ടതാണ്. 

6. പരിശീലനം ലഭിക്കുന്ന മുറയ്ക്ക് മെന്ററിംഗ് പ്രവർത്തനങ്ങൾ ആരംഭിക്കേണ്ടതും 'സഹിതം' പോർട്ടലിൽ വിശദാംശങ്ങൾ ഫെബ്രുവരി 20 മുതൽ ഉൾപ്പെടുത്തേണ്ടതുമാണ്. 


7. ജില്ലാതലത്തിൽ 'സഹിതം' പദ്ധതി നടപ്പിലാക്കുന്നതിനുളള അക്കാദമിക പിന്തുണ ഡയറ്റ് ഉറപ്പുവരുത്തേണ്ടതാണ്. ആവശ്യമെങ്കിൽ കൈറ്റിന്റെ സാങ്കേതിക പിന്തുണ ലഭ്യമാക്കേണ്ടതാണ്.

8. പരിശീലനത്തിൽ പങ്കെടുക്കേണ്ട അധ്യാപകരുടെ വിശദാംശങ്ങൾ ഓൺലൈൻ സംവിധാനത്തിൽ (www.kite.kerala.gov.in ലെ Training Management System-ൽ ലോഗിൻ ചെയ്ത്) ഉൾപ്പെടുത്തേണ്ടതാണ്.

9. പരിശീലനത്തിന്റെ ഗുണനിലവാരം, കാര്യക്ഷമത എന്നിവ ഉറപ്പുവരുത്തുന്നതിന് ജില്ലയിലെ വിദ്യാഭ്യാസ ഓഫീസർമാർ, ഡയറ്റ് പ്രിൻസിപ്പൾ, കൈറ്റിന്റെ ജില്ലാ കോർഡിനേറ്റർ എന്നിവർ പ്രത്യേകം ശ്രദ്ധിക്കേണ്ടതും വിദ്യാഭ്യാസ ഓഫീസർമാർ പരിശീലന കേന്ദ്രങ്ങൾ
സന്ദർശിച്ച് ആവശ്യമായ ഉപദേശ നിർദ്ദേശങ്ങൾ നൽകേണ്ടതുമാണ്.

10. വിദ്യാഭ്യാസ ഓഫീസർമാരുടെ (ഉപജില്ലാ
/വിദ്യാഭ്യാസ ജില്ല/റവന്യൂ ജില്ല) അവലോകന യോഗങ്ങളിൽ അജണ്ട ഇനമായി ഉൾപ്പെടുത്തി 'സഹിതം' പദ്ധതി നടത്തിപ്പ് അവലോകനം ചെയ്യേണ്ടതും ആവശ്യമായ തുടർനടപടികൾ അതത് വിദ്യാഭ്യാസ ഓഫീസർമാർ സ്വീകരിക്കേണ്ടതുമാണ്.

11. വിദ്യാഭ്യാസ ഉപഡയറക്ടർമാർ 'സഹിതം’ പദ്ധതി നടപ്പിലാക്കുന്നത് സംബന്ധിച്ച റിപ്പോർട്ട് യഥാസമയങ്ങളിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർക്ക് നൽകേണ്ടതാണ്.