Aksharamuttam Quiz
അക്ഷരമുറ്റം ക്വിസ് 2024 - Circular
ക്വിസ് മത്സര തീയതികള്‍ :
- സ്കൂള്‍: 2024 ആഗസ്റ്റ് 14 (ബുധന്‍ )
- ഉപജില്ല: 2024 ആഗസ്റ്റ് 28 (ബുധന്‍ )
- ജില്ല: 2024 ഒക്ടോബര്‍ 19 (ശനി )
- സംസ്ഥാന ഫൈനല്‍: 2024 നവംബര്‍ 23 (ഞായര്‍)
ദേശാഭിമാനി അക്ഷരമുറ്റം ക്വിസിന്റെ സ്കൂള്‍തല മത്സരങ്ങള്‍ ആഗസ്റ്റ് 14 (ബുധൻ) പകല്‍ 2 മണിക്ക് ഒരേ ചോദ്യം ഉപയോഗിച്ച് സംസ്ഥാനത്തെല്ലായിടത്തും നടക്കും. LP, UP, HS, HSS എന്നിങ്ങനെ നാല് വിഭാഗങ്ങളിലായാണ് മത്സരം.
2024 ജൂണ്‍ മുതല്‍ ആഗസ്റ്റ് വരെ പത്രങ്ങളില്‍ വരുന്ന വാര്‍ത്തകളെയും പൊതുവിജ്ഞാനത്തെയും അടിസ്ഥാനമാക്കിയുള്ള ചോദ്യങ്ങളായിരിക്കും സ്കൂള്‍തല ക്വിസ് മത്സരത്തിലുണ്ടാവുക.
സ്കൂളില്‍ ഒന്നും, രണ്ടും സ്ഥാനം നേടുന്ന വിദ്യാര്‍ത്ഥികള്‍ ആഗസ്റ്റ് 28 (ബുധൻ) ന് അതത് സബ്ജില്ലാ കേന്ദ്രങ്ങളില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാം. സബ്ജില്ലാ മത്സര വിജയികളാകുന്ന കുട്ടികള്‍ പഠിക്കുന്ന സ്കൂളുകള്‍ക്ക് ഈ വര്‍ഷം മുതല്‍ പ്രത്യേക സമ്മാനം ഉണ്ടായിരിക്കുന്നതാണ്. സബ്ജില്ലാ/ ജില്ലാതല മത്സരത്തിലെ വിജയികള്‍ക്ക് ക്യാഷ് പ്രൈസും മെമെന്‍റോയും സര്‍ട്ടിഫിക്കറ്റും നല്‍കും. സംസ്ഥാനവിജയികള്‍ക്ക് ലക്ഷകണക്കിന് രൂപയാണ് സമ്മാനമായി നല്‍കുന്നത്.
School Registration Link >>: Click Here
അക്ഷരമുറ്റം ക്വിസ് - Previous Questions :
Aksharamuttam Quiz 2024 - School Level:
--------------------
Old Post:
സാഹിത്യരചനാ മത്സരം
ദേശാഭിമാനി അക്ഷരമുറ്റം ടാലന്‍റ് ഫെസ്റ്റിന്റെ ഭാഗമായി
ഹൈസ്‌ക്കൂള്‍, ഹയര്‍സെക്കന്‍ഡറി വിദ്യാര്‍ഥികളെ ഒരു വിഭാഗമായി കണക്കാക്കി കഥ,
കവിത ഇനങ്ങളില്‍ സാഹിത്യമത്സരം നടത്തുകയാണ്. (ഒരു വിദ്യാര്‍ത്ഥിക്ക് ഒരു
ഇനത്തില്‍ മാത്രമെ പങ്കെടുക്കുവാന്‍ കഴിയുകയുള്ളൂ). അതിന് വേണ്ടി
കുട്ടികള്‍ അവരുടെ രചനകള്‍ തയ്യാറാക്കി സ്കൂള്‍ അധികാരിയില്‍ നിന്നും
സാക്ഷ്യപത്രം വാങ്ങി ദേശാഭിമാനിയുടെ ജില്ലാ കേന്ദ്രത്തില്‍ എത്തിക്കുകയോ,
തപാല്‍ വഴി അയക്കുകയോ ചെയ്യേണ്ടതാണ്. രചനകള്‍ സ്വീകരിക്കുന്ന സമയം
ഒക്ടോബര്‍ 15 മുതല്‍ 31 വരെ ആയിരിക്കും. ഓരോ മത്സര ഇനത്തിലും
ജില്ലാതലത്തില്‍ ലഭിക്കുന്ന രചനകളില്‍ നിന്നും തെരഞ്ഞെടുക്കപ്പെടുന്ന 25
വിദ്യാര്‍ഥികളെ ജില്ലാകേന്ദ്രത്തില്‍ വിളിച്ചുചേര്‍ത്താണ് രചനാ മത്സരം
നടത്തുന്നത്. അക്ഷരമുറ്റം ക്വിസ്സിന്റെ ജില്ലാ മത്സരകേന്ദ്രത്തില്‍ വച്ച്
തന്നെയാണ് സാഹിത്യ രചനാ മത്സരവും നടക്കുന്നത്. വിഷയത്തെ
അടിസ്ഥാനമാക്കിയാണ് മത്സരം നടത്തുന്നത്. മത്സര സമയത്തിന് മുന്‍പ്
മാത്രമെ വിഷയം നല്‍കുകയുള്ളൂ. ജില്ലയില്‍നിന്ന് കഥയിലും കവിതയിലും ഒന്നും
രണ്ടും സ്ഥാനം നേടുന്നവര്‍ സംസ്ഥാനതലത്തിലേക്ക് തെരഞ്ഞെടുക്കപ്പെടും.
ജില്ലയില്‍ ഒന്നും, രണ്ടും സ്ഥാനം നേടുന്നവരാണ് സംസ്ഥാനത്ത്
മത്സരിക്കുന്നത്. ജില്ലാ മത്സരവിജയികള്‍ക്ക് യഥാക്രമം 3000, 5000 രൂപ
ക്യാഷ് അവാര്‍ഡും, മെമെന്റോയും സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. സംസ്ഥാന
മത്സര വിജയികളാകുന്ന ടീമിന് യഥാക്രമം 50000 രൂപ, 25000 രൂപ ക്യാഷ്
അവാര്‍ഡും, മെമെന്റോയും, സര്‍ട്ടിഫിക്കറ്റുമാണ് സമ്മാനം. ദേശാഭിമാനി
അക്ഷരമുറ്റം ടാലന്‍റ് ഫെസ്റ്റില്‍ പങ്കെടുക്കാന്‍ മുഴുവന്‍
വിദ്യാര്‍ഥികളോടും അഭ്യര്‍ഥിക്കുന്നു.
രചനകള്‍ അയക്കേണ്ട വിലാസം:
മാനേജര്‍, ദേശാഭിമാനി ദിനപത്രം, പി ബി ന1/4ര്‍ 77, ചുങ്കം, കോട്ടയം.
Dist. Co-ordinators:
Trivandrum
9495124036
Kasaragod
9495367005