.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sasthrolsavam Results.. | School Sports Meet Sub Dist. Results..

National Achievement Survey (NAS)

National Achievement Survey (NAS)

State Achievement Test (SAT) Exam 2024

(for 3, 6, 9 Classes)

 

Set 4 Question Papers (Exam on 15/10/2024):

 

  SAT മൂന്നാം പ്രതിവാര പരീക്ഷ on 03/10/2024 Thursday - SSK Circular - 02.10.2024: Click Here

 

2nd Model Exam: 21/10/2024 Monday (new Date) - Click Here

Main Exam: 04/12/2024 (new Date)

 ---------------

 

  SAT Model Exam on 30/08/2024 Friday - SSK Circular - 27.08.2024: Click Here

 

State Achievement Test :

1st Exam: 19/08/2024 Monday

2nd Exam: 23/08/2024 Friday

1st Model Exam: 30/08/2024 Friday


 

Tabulation Std. 3 & 6: Click Here

Tabulation Std. 9: Click Here 

HM Tabulation Consolidation: Click Here

 പരിശീലന പരീക്ഷയുമായി ബന്ധപ്പെട്ട് താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്: DGE Circular 

  • 3/4 പിരീഡിലെ അധ്യാപകർ സ്റ്റേറ്റ് അച്ചീവ്‌മെൻ്റ് ടെസ്റ്റിൻ്റെ ചുമതല വഹിക്കേണ്ടതാണ്.

  • ചോദ്യങ്ങൾ സ്വന്തം നിലയിൽ പ്രിൻ്റെടുത്തോ ഡിജിറ്റലായി പ്രദർശിപ്പിച്ചോ ചാർട്ട് പേപ്പർ/ബോർഡിൽ എഴുതിയോ സ്റ്റേറ്റ് അച്ചീവ്‌മെൻ്റ് ടെസ്റ്റ് നടത്താവുന്നതാണ്. സ്ക്രീനിൽ പ്രദർശിപ്പിക്കാനുള്ള ക്രമീകരണങ്ങൾ വിദ്യാലയങ്ങളിൽ മുൻകൂട്ടി ഒരുക്കണം (വിദ്യാലയങ്ങൾക്ക് ഇതിനുവേണ്ട സഹായം അതാത് ബി. ആർ.സികളുടെ നേതൃത്വത്തിൽ ജില്ലാതല PRSS/NAS സെൽ ഉറപ്പുവരുത്തണം.)

  • കുട്ടികളുടെ പ്രതികരണങ്ങൾ പ്രത്യേകം പേപ്പറിൽ രേഖപ്പെടുത്തി വാങ്ങണം.

  • ഇപ്രകാരം കുട്ടികൾ രേഖപ്പെടുത്തിയ പ്രതികരണങ്ങൾ അതാത് വിഷയം പഠിപ്പിക്കുന്ന അധ്യാപകർ അന്നേദിവസം തന്നെ വിലയിരുത്തേണ്ടതാണ്.

  • വിലയിരുത്തലിൻ്റെ വിശകലനം എസ്.ആർ.ജി.യിൽ ചർച്ച ചെയ്‌ത് ആവശ്യമായ പിന്തുണാ പരിപാടികൾ നടപ്പിലാക്കുകയും വേണം. 
  • പരിശീന ചോദ്യങ്ങളുടെ PDF File ഓപ്പൺ ചെയ്യുന്നതിനുള്ള പാസ്‌വേഡ്: sat@set1
  • State Achievement Test (SAT) ൻ്റെ 1 സെറ്റ് മാതൃകാചോദ്യങ്ങൾ (മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട) എല്ലാ വിദ്യാലയങ്ങൾക്കും SSK ലഭ്യമാക്കുന്നതാണ്. (1 സെറ്റ് ചോദ്യങ്ങൾ ഇന്ന് 11 മണിക്ക് ശേഷം ഈ പേജിൽ അപ്ഡേറ്റ് ചെയ്യുന്നതാണ്.)

 

Set 3 Question Papers (Exam on 03/10/2024):

 

SAT 1st Model Exam on 30/08/2024:

Answer Key:

Std. 3 | Std.6 | Std.9

Password: sat@model01

 

Set 2 Question Papers (Exam on 23/08/2024):

Set 1 Question Papers (Exam on 19/08/2024):

Exam Time:

  • Class.3: 15 Questions (25 Minutes)
  • Class.6: 15 Questions (25 Minutes)
  • Class.9: 25 Questions (45 Minutes)

 ----------------

Previous Question Papers (2023):

 ----------------

 

 SSK Circular - 07.08.2024: Click Here

    ഓരോ പ്രതിവാര പരിശീലനങ്ങൾക്കും ശേഷം സ്‌കൂളുകളിൽ പ്രഥമാധ്യാപകരുടെ നേത്യത്വത്തിൽ SRG യോഗം ചേർന്ന്, കുട്ടികൾ രേഖപ്പെടുത്തിയ പ്രതികരണങ്ങൾ വിശദമായി പരിശോധിച്ച് പിന്തുണ ആവശ്യമുള്ള കുട്ടികൾക്ക് സ്‌കൂൾതലത്തിൽ ആസൂത്രണം ചെയ്ത‌് നടപ്പിലാക്കേണ്ടതാണ്.    വിവിധ ലേണിംഗ് കോമ്പറ്റൻസി പ്രകാരമുള്ള ചോദ്യമാതൃകകളെക്കുറിച്ചും കുട്ടികൾക്കു നൽകാനുള്ള പിന്തുണാ പ്രവർത്തനങ്ങളെക്കുറിച്ചും 3,6 ക്ലാസുകളിലെ ഭാഷ, ഗണിതം, പരിസരപഠനം (World Around Us), 9-ാം ക്ലാസിലെ ഭാഷ, ഗണിതം. സയൻസ് (ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി), സോഷ്യൽ സയൻസ് എന്നീ വിഷയങ്ങൾ പഠിപ്പിക്കുന്ന അധ്യാപകർക്ക് ഏകദിന പരിശീലനം നൽകുന്നതിനുള്ള സ്പെഷ്യൽ ക്ലസ്റ്റർ 24/08/2024 ശനിയാഴ്ച BRC തലത്തിൽ / വിദ്യാഭ്യാസ ജില്ലാതലത്തിൽ വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കേണ്ടതാണ്. ഓരോ കുട്ടിയുടെയും മീഡിയം ഓഫ് ഇൻസ്ട്രക്ഷൻ ഏതാണോ പ്രസ്തുത ഭാഷയിലെ ചോദ്യങ്ങളാണ് ഭാഷയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

 -----------------------

 SSK Circular - 14.08.2024: Click Here (16/08/2024 ലെ SAT പരീക്ഷ സ്കൂൾ പാര്‍ലമെന്റ് പര‌ീക്ഷ നടക്കുന്നതിനാൽ മാറ്റിവച്ചു..)

 -----------------------

ദേശീയ തലത്തില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തില്‍ കീഴില്‍ സംഘടിപ്പിക്കപ്പെടുന്ന വിദ്യാഭ്യാസ സര്‍വ്വേയാണ് PRSS - PARAKH RASHTRIYA SHAIKSHIK SARVEKSHAN 2024

2024 നവംബര്‍ 19 ന് തെരഞ്ഞെടുക്കപ്പെട്ട വിദ്യാലയങ്ങളില്‍ 3, 6, 9 ക്ലാസ്സുകളിലാണ് ഈ സര്‍വ്വേ നടക്കുക. കുട്ടികള്‍ക്കും അധ്യാപകര്‍ക്കുമുള്ള ചോദ്യാവലിയും വിദ്യാര്‍ത്ഥികള്‍ക്കായുള്ള അച്ചീവ്മെന്‍റ് ടെസ്റ്റുമാണ് ഈ സര്‍വ്വേയില്‍ ഉണ്ടാവുക.

സര്‍വ്വേയ്ക്ക് വിധേയമാക്കുന്ന വിഷയങ്ങള്‍ :

  • 3ാം ക്ലാസ് - ഭാഷ (ബോധനമാധ്യമമായ ഭാഷ), ഗണിതം. പരിസര പഠനം
  • 6ാം ക്ലാസ് - ഭാഷ (ബോധനമാധ്യമമായ ഭാഷ), ഗണിതം. സാമൂഹ്യശാസ്ത്രം, അടിസ്ഥാന ശാസ്ത്രം
  • 9ാം ക്ലാസ് - ഭാഷ (ബോധനമാധ്യമമായ ഭാഷ), ഗണിതം. സാമൂഹ്യശാസ്ത്രം, ഫിസിക്സ്, കെമിസ്ട്രി, ബയോളജി

    ഇതിന്‍റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങള്‍ സ്കൂള്‍, ക്ലസ്റ്റര്‍, ഉപജില്ലാ തലങ്ങളില്‍ നടത്തേണ്ടതുണ്ട്.
സ്കൂൾതല പ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കുന്നതിനായി എല്ലാ വിദ്യാലയങ്ങളിലും സ്കൂള്‍ തല സെല്‍ രൂപീകരിക്കണം.
  • ചെയർപേഴ്സൺ -  എച്ച് എം.
  • കൺവീനർ- എസ് ആർ ജി കൺവീനർ
  • അംഗങ്ങള്‍ -  മൂന്ന് ,ആറ് ,ഒമ്പത് എന്നീ ക്ലാസുകളിൽ ഭാഷ (മലയാളം, ഇംഗ്ലീഷ്) ഗണിതം ,ശാസ്ത്രം സാമൂഹ്യശാസ്ത്രം എന്നീ, വിഷയങ്ങൾ കൈകാര്യം ചെയ്യുന്ന മുഴുവൻ അധ്യാപകരും

വിദ്യാര്‍ത്ഥികളെ സര്‍വ്വേ ആത്മവിശ്വാസത്തോടെ നേരിടാന്‍ പര്യാപ്തരാക്കുന്നിന് പ്രത്യേക പരിശീലന പരിപാടിക്ക് വിദ്യാഭ്യാസ വകുപ്പ് രൂപം നല്‍കിയിട്ടുണ്ട്.

  • ഇതിനായി 7 പ്രതിവാര പരിശീലനങ്ങളും മൂന്ന് മോഡൽ പരീക്ഷകളും നടക്കുന്നതാണ്. എല്ലാ വിദ്യാലയങ്ങളിലേയും 3, 6, 9 ക്ലാസ്സുകളില്‍ ഈ പ്രവര്‍ത്തനങ്ങള്‍ നടക്കും. ആദ്യ പ്രതിവാര പരീക്ഷ ആഗസ്ത് 19 ന് നടത്തേണ്ടതാണ്.
  • രണ്ടാം പ്രതിവാര പരീക്ഷ ആഗസ്ത് 23 നു നടത്തേണ്ടതാണ്.


സ്കൂളുകളിലെ മൂന്ന്, നാല് പിരീയഡുകളുടെ സമയമാണ് പ്രതിവാര പരീക്ഷയ്ക്കും മോഡല്‍ പരീക്ഷയ്ക്കുമായി ഉപയോഗിക്കേണ്ടത്.  മൂന്നാമത്തെ പിരീഡ് കൈകാര്യം ചെയ്യുന്ന അധ്യാപകരാണ്  പ്രതിവാര പരിശീലനത്തിനും, മോഡൽ പരീക്ഷയ്ക്കും നേതൃത്വം നല്‍കേണ്ടത്.

പ്രതിവാര പരിശീലനത്തിന്റെയും മോഡൽ പരീക്ഷയുടെയും വിലയിരുത്തൽ അന്നുതന്നെ നിശ്ചിത കൺസോളിഡേറ്റഡ് ഫോർമാറ്റിൽ എഴുതിച്ചേർത്ത് ഓൺലൈൻ എൻട്രിയും നടത്തേണ്ടതാണ്.

പ്രതിവാര പരിശീലനത്തിന്റെ  വിലയിരുത്തലുകൾ ക്രോഡീകരിച്ചുകൊണ്ട് SRGയിൽ ചർച്ച ചെയ്തു അടുത്ത പ്രതിവാര പരിശീലനത്തിന് മുൻപ് ഏത് മേഖലകളിലാണ് കുട്ടികൾക്ക് പിന്തുണ നൽകേണ്ടത് എന്ന് കണ്ടെത്തി ക്ലാസ് മുറികളിൽ നടപ്പാക്കേണ്ടതാണ്.

 പ്രതിവാര പരിശീലനം (Time):

  • ക്ലാസ് മൂന്നിന് 15 ചോദ്യങ്ങൾ, 25 മിനിറ്റ് സമയം   
  • ക്ലാസ് ആറിൽ 15ചോദ്യങ്ങൾ, 25 മിനിറ്റ് സമയം  
  • ക്ലാസ് 9ന് 30 ചോദ്യങ്ങൾ, 45 മിനിറ്റ് സമയം

(ഒരു ചോദ്യം attend ചെയ്യാൻ കുട്ടിക്ക് ഒന്നര മിനിറ്റ് സമയം ലഭിക്കും.)

പ്രതിവാര പരിശീലനങ്ങൾ ചോദ്യങ്ങൾ പ്രൊജക്ടറിൽ ഡിസ്പ്ലേ ചെയ്തുകൊണ്ട്, ചാർട്ട് പേപ്പറിൽ എഴുതി പ്രദർശിപ്പിച്ചു കൊണ്ട്, സ്കൂളിൻറെ സൗകര്യാർത്ഥം നടത്തേണ്ടതാണ്

കുട്ടികളുടെ പ്രതികരണങ്ങൾ  വെള്ള പേപ്പർ നൽകി എഴുതി വാങ്ങി സൂക്ഷിക്കേണ്ടതാണ്

കൺസോളിഡേഷൻ ഫോർമാറ്റ് പൂർത്തീകരിച്ച് പ്രതിവാര പരിശീലനത്തിന് ശേഷവും മോഡൽ പരീക്ഷക്ക് ശേഷവും യഥാസമയം ബി.ആര്‍.സി യിലേക്ക് അയക്കേണ്ടതാണ്.

NAS PRSS  അടിസ്ഥാനമാക്കി 3, 6, 9 ക്ലാസുകളിലെ അധ്യാപകർക്ക് ആഗസ്ത് 24 ന് പ്രത്യേക ക്ലസ്റ്റർ പരിശീലനം സംഘടിപ്പിക്കുന്നുണ്ട്.

 

 --------------------
Old Posts: 
State Educational Achievement Survey (SEAS) Exam

Exam: 03/11/2023

Model Exam: 17/10/2023 & 27/10/2023


  • Class.3: 60 Questions (90 Minutes) (Time: 1.00pm to 3.00pm)
  • Class.6: 60 Questions (90 Minutes) (Time: 1.00pm to 3.00pm)
  • Class.9: 120 Questions (150 Minutes) (Time: 10.00am to 1.00pm)

 

Question Paper (17/10/2023):

Class 3:  Question | Answer Key

Class 6:  Question | Answer Key

Class 9:  Question | Answer Key

 

SEAS Exam Instructions (16.10.2023): SSK New Circular

  • 2023 ഒക്ടോബർ 17 നും, ഒക്ടോബർ 27 നും ആണ് മാതൃകാ പരീക്ഷകൾ നടക്കുക.
  • 9-ാം ക്ലാസിന് രാവിലെ 10 മണിക്ക് തന്നെ കുട്ടികൾ പരീക്ഷാ ഹാളിൽ പ്രവേശിക്കണം. 10 മണിമുതൽ 10.30 വരെ ഒ.എം.ആർ ഷീറ്റിൽ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ എഴുതി പൂർത്തിയാക്കേണ്ടതാണ്. കൃത്യം 10.30 നു തന്നെ പരീക്ഷകൾ ആരംഭിക്കണം.  9-ാം ക്ലാസിലെ പരീക്ഷ 1 മണിയ്ക്ക് അവസാനിക്കും.
  •  3, 6 ക്ലാസുകളിൽ മാതൃകാ പരീക്ഷകൾ ഉച്ചക്ക് 1 മണി മുതൽ 3 മണി വരെയായി ക്രമീകരിക്കേണ്ടതാണ്.  (1 മണി മുതൽ 1.30 വരെ പ്രിപ്പറേറ്ററി സമയം.)
  •  രാവിലെ നടത്തുന്ന പരീക്ഷയുടെ ഉത്തര സൂചിക 2 മണിക്ക് ലഭ്യമാക്കേണ്ടതാണ്.
  • ഉച്ചയ്ക്കുശേഷം നടത്തുന്ന പരീക്ഷകളുടെ ഉത്തരസൂചിക വൈകുന്നരം 3.30 മണിക്ക് ലഭ്യമാക്കേണ്ടതാണ്.
  • ഉത്തരസൂചിക ലഭിക്കുന്ന മുറയ്ക്ക് പ്രസ്തുത ക്ലാസിന്റെ എക്സാം ചാർജ്ജുള്ള ടീച്ചർ ഒ.എം.ആർ ഷീറ്റ് ഇവാലുവേറ്റ് ചെയ്ത് ബി.ആർ.സി.യിൽ നിന്നും നൽകുന്ന കൺസോളിഡേഷൻ ഫോർമാറ്റിൽ പൂരിപ്പിച്ച് പ്രസ്തുത വിവരങ്ങൾ ബി.ആർ.സി.യിൽ നിന്നു നൽകുന്ന ഗൂഗിൾ ഫോമിൽ അപ്ഡേറ്റ് ചെയ്യേണ്ടതാണ്.
  • ബി.ആർ.സി തലത്തിൽ എം.ഐ.എസ്. കോർഡിനേറ്റർ, SITC, ASITC എന്നിവരുടെ ഓൺല മീറ്റിംഗ് 16.10.2023 ന് അതാത് ബി.പി.സി.മാർ വിളിച്ച് ചേർത്ത് ഒരുക്കങ്ങൾ വിലയിരുത്തണം.
  • ക്ലാസ് ടീച്ചർമാർക്ക് ഒ.എം.ആർ ഷീറ്റിൽ കുട്ടികൾ രേഖപ്പെടുത്തിയിട്ടുള്ള പ്രതികരണങ്ങളുടെ ക്രോഡീകരണ റിപ്പോർട്ട് തയ്യാറാക്കുന്നതിനെക്കുറിച്ചും ആയതിന്റെ വിശദാംശങ്ങൾ ഗൂഗിൾ ഫോമിന് രേഖപ്പെടുത്തുന്നതിനെക്കുറിച്ചുമുള്ള വിശദാംശങ്ങൾ നൽകേണ്ടതാണ്.
  • ഒ.എം.ആർ. ഷീറ്റിൽ കുട്ടികൾ ഉത്തരങ്ങൾ ബബിൾ ചെയ്യുന്നതിന് കറുപ്പോ നീലയോ മഷിയും ബോൾ പേന ഉപയോഗിക്കണമെന്നുള്ള അറിയിപ്പ് നൽകേണ്ടതാണ്.
  • ഒന്നാം മാതൃകാ പരീക്ഷയ്ക്കു ശേഷം എല്ലാ സ്കൂളിലും എസ്.ആർ.ജി യോഗം ചേർന്ന് കുട്ടികളുടെ 18.10.2023 മുതൽ ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കേണ്ടതാണ്.
SSK Circular 16.10.2023
 

 

 SEAS Exam Instructions (12.10.2023):

  • 2023 നവംബർ 3 ന് നടത്തുന്ന സ്റ്റേറ്റ് എജ്യുക്കേഷണൽ അച്ചീവ്മെന്റ് സർവെ (SEAS) യുടെ മുന്നോടിയായി രണ്ട് മാത്യകാ പരീക്ഷകൾ നടത്താൻ പൊതുവിദ്യാഭ്യാസ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.
  • 2023 ഒക്ടോബർ 17 നും, ഒക്ടോബർ 26 നും ആണ് മാതൃകാ പരീക്ഷകൾ നടക്കുക. 
  • എല്ലാ പൊതുവിദ്യാലയങ്ങളിലും 3, 6, 9 ക്ലാസുകളിൽ ആണ് മാതൃകാ പരീക്ഷകൾ നടത്തുന്നത്. 
  • 3, 6 ക്ലാസുകളിൽ 60 ചോദ്യങ്ങൾ (ഗണിതം - 20, ഭാഷ- 20, പരിസരപഠനം/അടിസ്ഥാന ശാസ്ത്രം- 20) ആണ് ഉണ്ടാകുക. ഈ ക്ലാസുകളിലെ പരീക്ഷകൾക്ക് അനുവദിച്ചിട്ടുള്ള പരമാവധി സമയം 90 മിനിട്ടാണ് (ഒന്നര മണിക്കൂർ). 
  • 9-ാം ക്ലാസിന് 120 ചോദ്യങ്ങൾ (ഗണിതം -30, ഭാഷ- 30, സയൻസ്- 30, സാമൂഹ്യശാസ്ത്രം- 30) ആണ് ഉണ്ടാകുക. 9-ാം ക്ലാസിന് അനുവദിച്ചിട്ടുള്ള പരമാവധി സമയം 150 മിനിട്ടാണ്. (രണ്ടര മണിക്കൂർ). 
  • ചോദ്യപേപ്പറുകളുടെ സോഫ്റ്റ് കോപ്പി എസ്.എസ്.കെ ജില്ലാ ഓഫീസ്/ബി.ആർ.സി മുഖാന്തിരം സ്കൂൾ മേധാവികൾക്ക് ലഭ്യമാക്കുന്നതാണ്. 
  • ചോദ്യപ്പേപ്പറുകളുടെ സോഫ്റ്റ് കോപ്പി സ്മാർട്ട് ക്ലാസുകളിലെ പ്രൊജക്ടറിൽ എല്ലാ പരീക്ഷാർത്ഥികൾക്കും കാണാൻ കഴിയുന്ന വിധം പ്രദർശിപ്പിച്ച് പരീക്ഷ നടത്തേണ്ടതാണ്. ഇതിനു വേണ്ട മുന്നൊരുക്കങ്ങൾ മുൻകൂട്ടി നടത്തേണ്ടതാണ്. സാങ്കേതിക സഹായം ബി.ആർ.സി, കൈറ്റ് എന്നീ ഓഫീസുകളിൽ നിന്നും തേടേണ്ടതാണ്. 
  • 3, 6, 9 ക്ലാസുകളിൽ രാവിലെയാണ് മാതൃകാ പരീക്ഷകൾ നടത്തേണ്ടത്. രാവിലെ 10 മണിക്ക് തന്നെ കുട്ടികൾ പരീക്ഷാ ഹാളിൽ പ്രവേശിക്കണം. 10 മണിമുതൽ 10.30 വരെ ഒ.എം.ആർ ഷീറ്റിൽ ആവശ്യപ്പെട്ടിരിക്കുന്ന വിവരങ്ങൾ എഴുതി പൂർത്തിയാക്കേണ്ടതാണ്. കൃത്യം 10.30 നു തന്നെ പരീക്ഷകൾ ആരംഭിക്കണം. 12 മണിക്ക് 3, 6 ക്ലാസുകളിലെ പരീക്ഷ അവസാനിക്കും. 9-ാം ക്ലാസിലെ പരീക്ഷ 1 മണിയ്ക്ക് അവസാനിക്കും.
  •  പരീക്ഷകൾ കഴിഞ്ഞാലുടൻ ഓരോ ക്ലാസിലെയും എം.ആർ ഷീറ്റുകൾ പ്രത്യേകം പാക്കറ്റുകളിലാക്കി ഇൻവിജിലേറ്റർമാർ പ്രഥമാധ്യാപകരെ ഏൽപ്പിക്കേണ്ടതാണ്.
  • പരീക്ഷ പൂർത്തിയായി കഴിഞ്ഞാൽ അന്നേ ദിവസം തന്നെ ഉച്ചയ്ക്കുശേഷം ഒ.എം.ആർ ഷീറ്റുകൾ അടങ്ങിയ പായ്ക്കറ്റുകൾ അതാത് സ്കൂൾ പ്രഥമാധ്യാപകർ ഉത്തര സൂചികകളുടെ അടിസ്ഥാനത്തിൽ മൂല്യനിർണയം നടത്തുന്നതിനായി ബന്ധപ്പെട്ട ടീച്ചർക്ക് ചുമതല നൽകി കൈമാറേണ്ടതാണ്.
  • മൂല്യനിർണയം നടത്തുന്ന അധ്യാപകർ ബി.ആർ.സികളിൽ നിന്ന് നൽകുന്ന ക്രോഡീകരണ ഷീറ്റിൽ കുട്ടികളുടെ പ്രതികരണങ്ങളുടെ ഫലക്രോഡീകരണം നടത്തി പ്രസ്തുത ഷീറ്റ് മാത്രം ബി.ആർ.സിയിൽ ലഭ്യമാക്കേണ്ടതാണ്.
  • ബി.ആർ.സികൾ ഇപ്രകാരം ഓരോ സ്കൂളിൽ നിന്നും ലഭിക്കുന്ന ഫലക്രോഡീകര ഷീറ്റുകളിലെ സ്കോറുകൾ അടുത്ത ദിവസം (ഒക്ടോബർ 18) സമഗ്രശിക്ഷാ കേരളം വഴി നൽകുന്ന ലിങ്കിൽ അപലോഡ് ചെയ്യേണ്ടതാണ്. പ്രസ്തുത പ്രവർത്തനങ്ങൾക്ക് സി.ആർ.സി.സിമാരുടെ സഹായം ഉറപ്പാക്കേണ്ടതാണ്.
  • സ്കൂളുകളിൽ മൂല്യനിർണയത്തിന്റെ ക്രോഡീകരണം നടത്തുന്നതിനുള്ള ഫോറം ഫോട്ടോകോപ്പി എടുത്ത് ബി.ആർ.സി.കളിൽ നിന്നും സ്കൂളുകൾക്ക് നൽകണം. ഫോട്ടോകോപ്പി എടുക്കുന്നതിന് ഓരോ പേജിനും പരമാവധി 1 രൂപ ഇതിനായി വിനിയോഗിക്കാവുന്നതാണ്. പ്രസ്തുത ഫോറത്തിന്റെ ഫോർമാറ്റ് സംസ്ഥാന ഓഫീസിൽ നിന്നും ജില്ലാ ഓഫീസ് വഴി ബി.ആർ.സികൾക്ക് ലഭ്യമാക്കുന്നതാണ്.
  • പരീക്ഷാ നടത്തിപ്പിന്റെ പൂർണ ചുമതല അതാത് സ്കൂൾ പ്രഥമാധ്യാപകർക്ക് ആയിരിക്കും. പരീക്ഷാ നടത്തിപ്പിനു മുന്നോടിയായി സ്കൂളുകളിൽ മതിയായ ക്രമീകരണങ്ങൾ ഏർപ്പെടുത്തേണ്ടതാണ്.
  • ഇൻവിജിലേഷൻ ചുമതല അതാത് സ്കൂൾ അധ്യാപകർക്ക് മുൻകൂട്ടി നിശ്ചയിച്ച് നൽകേണ്ടതാണ്.
  • സുതാര്യമായും മാനദണ്ഡങ്ങൾ പാലിച്ചും പരീക്ഷയും മൂല്യനിർണയവും നടക്കുന്നുവെന്ന് പ്രഥമാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്. 
  • പരീക്ഷ, മൂല്യനിർണയം, പരീക്ഷാ ഫലാക്രോഡീകരണം തുടങ്ങിയവ നൽകിയിട്ടുള്ള നിർദേശങ്ങളുടെ അടിസ്ഥാനത്തിൽ സമയബന്ധിതമായി നടക്കുന്നുവെന്ന് പ്രഥമാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.
  • പരീക്ഷ നടക്കുന്ന ദിവസങ്ങളിൽ ഡി.ഡി.ഇ, ഡയറ്റ് പ്രിൻസിപ്പൽ, ഡി.പി.സി, വിദ്യാകിരണം ജില്ലാ കോർഡിനേറ്റർ, ഡി.പി.ഒമാർ, ഡി.ഇ.ഒ, എ.ഇ.ഒ, ബി.പി.സി എന്നിവരുടെ നേത്യത്വത്തിൽ സ്കൂൾ സന്ദർശനവും പരീക്ഷ സംബന്ധമായ പ്രവർത്തനങ്ങളുടെ മോണിറ്ററിംഗും നടത്തേണ്ടതാണ്.
  • ഒക്ടോബര് 17 ന് നടക്കുന്ന മാതൃകാ പരീക്ഷയ്ക്കാവശ്യമായ ഒ.എം.ആർ ഷീറ്റുകളുടെ പാക്കറ്റുകൾ ഒക്ടോബർ 12 മുതൽ ജില്ലാ ഓഫീസുകളിൽ സി-ആപ്റ്റ് മുഖേന എത്തിക്കും.
  • ഇപ്രകാരം ബി.ആർ.സി.കളിൽ എത്തിക്കുന്ന ഒ.എം.ആർ പായ്ക്കറ്റുകളിൽ നിന്നും ഓരോ ബി.ആർ.സിക്കും വേണ്ട എണ്ണത്തിനാനുപാതികമായ ഒ.എം.ആർ ഷീറ്റുകൾ പ്രത്യേകം പാക്കറ്റുകളിലാക്കി ബി.ആർ.സിയിൽ എത്തിക്കണം. ഇപ്രകാരം ബി.ആർ.സി.കളിൽ ഒ.എം.ആർ ഷീറ്റ് പായ്ക്കറ്റുകൾ എത്തിക്കുന്നതിന് ഡി.ഡി.ഇ, എസ്.എസ്.കെ, ഡയറ്റ്, വിദ്യാകിരണം എന്നീ കാര്യാലയങ്ങളിലെ ഔദ്യോഗിക വാഹനങ്ങൾ ഉപയോഗപ്പെടുത്തണം. ഇപ്രകാരം ഔദ്യോഗിക വാഹനങ്ങൾ ക്രമീകരിക്കുന്നതിന് പ്രയാസമനുഭവപ്പെടുന്നുണ്ടെങ്കിൽ മാത്രം പുറമേ നിന്ന് വാഹനം സർക്കാർ അംഗീകൃത നിരക്കിൽ വാടകയ്ക്ക് എടുക്കാവുന്നതാണ്. സുരക്ഷാ വീഴ്ചയുണ്ടാകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.
  • ബി.ആർ.സി.കളിൽ എത്തിക്കുന്ന ഒ.എം.ആർ ഷീറ്റുകൾ ബി.ആർ.സി.യിലുള്ള എല്ലാ വിഭാഗം സ്റ്റാഫിന്റെയും സഹായത്തോടെ ഓരോ സ്കൂളിനും വേണ്ട എണ്ണം കണക്കാക്കി പ്രത്യേക പായ്ക്കറ്റുകളിൽ സ്കൂളുകളിൽ എത്തിച്ചു നൽകണം. സ്കൂളുകൾക്കു വിതരണം ചെയ്യുന്നതിനുള്ള ഒ.എം.ആർ ഷീറ്റുകൾ പായ്ക്കറ്റുകളിലാക്കുമ്പോൾ സൂക്ഷ്മത ഉറപ്പുവരുത്തേണ്ടതാണ്.
  • പരീക്ഷ നടക്കുന്ന ഒക്ടോബർ 17 ന് വൈകുന്നേരമോ 18 നോ എല്ലാ സ്കൂളിലും എസ്.ആർ.ജി യോഗങ്ങൾ പ്രഥമാധ്യാപകരുടെ നേതൃത്വത്തിൽ ചേരണം. പ്രസ്തുത യോഗത്തിൽ അതാത് സ്കൂളിലെ ഓരോ ക്ലാസിലെയും കുട്ടികളുടെ പ്രതികരണങ്ങൾ സസൂക്ഷ്മം വിലയിരുത്തി അതിന്മേലുള്ള ചർച്ചകൾ നടത്തേണ്ടതാണ്.
  • കുട്ടികൾ ആർജ്ജിക്കുന്ന പഠനനേട്ടങ്ങൾ ഉറപ്പാക്കുന്നതിന് വേണ്ട ഇടപെടലുകൾ നടത്തുന്നതിനുള്ള തുടർ പ്രവർത്തനങ്ങൾ എസ്.ആർ.ജി യോഗത്തിൽ ചർച്ച ചെയ്ത് അധ്യാപകർക്ക് ചുമതലകൾ നൽകി തൊട്ടടുത്ത ദിവസം മുതൽ സ്കൂളുകളിൽ നടപ്പിലാക്കേണ്ടതാണ്.
  •  ഡയറ്റ് ഫാക്കൽറ്റികൾ. ട്രെയിനർമാർ, സി.ആർ.സി.സി.മാർ എന്നിവരുടെ നേതൃത്വത്തിൽ സ്കൂളുകൾക്ക് ആവശ്യമായ അക്കാദമിക പിന്തുണ നൽകേണ്ടതാണ്.
  • മാതൃകാ പരീക്ഷ നടത്തുന്നതിനു വേണ്ട മുന്നൊരുക്കങ്ങൾ പൂർത്തീകരിക്കുന്നതിന് സ്കൂളുകൾക്ക് എല്ലാ വിധത്തിലുള്ള പിന്തുണാ പ്രവർത്തനങ്ങൾക്കും ഡി.ഇ.ഒ, എ.ഇ.ഒ, ബി.പി.സി, ബന്ധപ്പെട്ട ഡയറ്റ് ഫാക്കൽറ്റി എന്നിവർ നേതൃത്വം നൽകേണ്ടതാണ്.
  • ടെസ്റ്റ് കഴിഞ്ഞ് ബി.ആർ.സി തലത്തിൽ പ്രഥമാധ്യാപകരുടെയും എസ്.ആർ.ജി കൺവീനർമാരുടെയും യോഗം വിളിച്ചു ചേർത്ത് തുടർ പ്രവർത്തനങ്ങൾ ആലോചിച്ച് സ്കൂളുകളിൽ നടപ്പിലാക്കാവുന്നതാണ്. പ്രസ്തുത യോഗത്തിൽ എ.ഇ.ഒ, ബി.പി.സി. ചുമതലയുള്ള ഡയറ്റ് ഫാക്കൽറ്റി എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകണ്ടതാണ്. 
 SSK Circular 12.10.2023
 

Model Questions: