.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

National Pension Scheme (NPS)

 പങ്കാളിത്ത പെന്‍ഷന്‍ (National Pension System) 

 

NPS : അംഗങ്ങളുടെ വ്യക്തിഗത വിവരങ്ങൾ  PRAN അക്കൗണ്ടിൽ അപ്ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച സർക്കുലർ - Circular 02.12.2024Click Here

  01.04.2013-നു ശേഷം പാർട്ട് ടൈം അധ്യാപകരായി സർവ്വീസിൽ പ്രവേശിച്ചിട്ടുളളതും തുടർന്ന് ഫുൾ ടൈം ബെനഫിറ്റ് ലഭിച്ച് പാർട്ട് ടൈം തസ്തികയിൽതന്നെ തുടരുന്നതുമായ അധ്യാപകരെ പങ്കാളിത്ത പെൻഷൻ പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിനുളള അനുമതി നൽകിയുള്ള ഉത്തരവ് - Order 06.11.2024Click Here


---------------------

 

  • പങ്കാളിത്ത പെൻഷൻ പദ്ധതി (NPS) യിൽ ഉൾപ്പെട്ട ജീവനക്കാരുടെ വിവരങ്ങൾ അപ്‍ഡേറ്റ് ചെയ്യുന്നത് സംബന്ധിച്ച സർക്കുലർ - Circular 18.01.2024Click Here
  • സംസ്ഥാനത്ത് പങ്കാളിത്ത പെൻഷൻ പദ്ധതിയെ (NPS) പഠിക്കുന്നതിന് നിയോഗിച്ച പുനഃപരിശോധനാ കമ്മിറ്റിയുടെ റിപ്പോർട്ട് : Click Here | NPS Full Report | More Details
 
 Orders:
  • സർവ്വീസിൽ പ്രവേശിച്ച് നാളിതു വരെ NPS ൽ ചേർന്നിട്ടില്ലാത്തവർക്ക് ചേരാൻ 2023 സെപ്റ്റംബർ 19 വരെ വീണ്ടും അവസരം നൽകിക്കൊണ്ട് ഉത്തരവ് - സർക്കുലർ 19.08.2023 : Click Here
  • പാർട്ട് ടൈം ജീവനക്കാർക്കുള്ള പ്രാൺ (NPS) രജിസ്ട്രേഷൻ ക്യാൻസൽ ചെയ്യാനുള്ള സമയപരിധി 31/03/2023 വരെ - Govt. Order: Click Here
  • 01/01/2023 മുതൽ സർക്കാർ ജീവനക്കാർക്ക് നേരിട്ട് NPSൽ നിന്നും ഭാഗികമായി തുക ഓൺലൈനായി പിൻവലിക്കാനുള്ള സൗകര്യം ലഭ്യമാകില്ലെന്ന് PFRDA അറിയിച്ചു. ഇനി നോഡൽ ഓഫീസ് വഴി അപേക്ഷ സമർപ്പിക്കണം : Click Here

 

NPS Withrdrawal : Click Here

  •  പങ്കാളിത്ത  പെൻഷൻ (NPS) ൽ ഉള്‍പ്പെട്ട് രാജി, മരണം, വിരമിക്കൽ എന്നിവക്ക് ശേഷം ആനുകൂല്യം ലഭിക്കുന്നതിനുള്ള രേഖകൾ സമർപ്പിക്കുന്നത് സംബന്ധിച്ച സർക്കുലർ - 31/10/2022 : Click Here
  • പങ്കാളിത്ത  പെൻഷൻ ബാധകമായിട്ടും പദ്ധതിയിൽ അംഗമാകാതെ തുടരുന്ന ജീവനക്കാരെ 30/11/2022നകം നിർബന്ധമായും പദ്ധതിയിൽ ചേർക്കേണ്ടതാണെന്ന് കർശന നിർദ്ദേശം : Click Here
  •  NPS - Death - 3 Lakh Financial Assistance - GO(P) No. 126/2022/Fin. Dated: 11/10/2022: Click Here
  • NPS - Death Claim Instructions - Circular 01.10.2022: Click Here 
  • Part Time Teachers (before 2013) to Full Time Benefit (after 2013) - Continue Statutory Pension - G.O 04.7.2022: Click Here
  • ByTransfer, Promotion - Continue Statutory Pension - Instructions : Click Here
  • Option to Continue Statutory Pension - Time Limit extended Order 06.07.2020 : Click Here
  • PRAN Online Registration - (Unstructions to District Treassury Officers): Click Here
  • Option to Continue Statutory Pension : Order 18.04.2022: Click Here
  • ByTransfer, Promotion - Continue Statutory Pension - G.O 16.11.2018: Click Here

 

NPS Withrdrawal : Click Here

 

Forms:


------------------------------------
NPS രജിസ്ട്രേഷൻ 
Online PRAN Registration Module (OPGM) 


SPARK ല്‍ ജീവനക്കാരൻ്റെ പ്രൊഫൈൽ complete ആയിരിക്കണം.
അതായത്  Personal memoranda, Present Service Details, Contact Details എന്നിവ complete ആയിരിക്കണം.
 
SPARK ല്‍ Employee യുടെ പ്രൊഫൈലിലെ Contact Detailല്‍ Home Town കൃത്യമായി അവരുടെ സ്വന്തം ജില്ല തന്നെ രേഖപ്പെടുത്തണം.
ഫോൺ നമ്പർ ( landline, mobile എന്നിവയും) ശരിയായി രേഖപ്പെടുത്തണം.
SPARK ല്‍ Service matters -> New Pension Scheme ->Validate and Forward PRAN എന്ന ഓപ്ഷൻ എടുക്കുക.
ജീവനക്കാരനെ സെലക്ട് ചെയ്യുക. ശേഷം GO ക്ലിക്ക് ചെയ്യുക.
 
Employee Details ഇത് മിക്കവാറും filled and locked ആകും. അല്ലെങ്കിൽ മുകളിൽ പറഞ്ഞിട്ടുള്ള  ചിഹ്നത്തിന് നേരെ ഉള്ള സ്റ്റെപ്  ചെക്ക് ചെയ്യുക.
 
NPS Nominee details  ഇത് DDO തന്നെ ചെയ്യണം. Nominee വിവരങ്ങൾ ആണ് ഇവിടെ  ചേർക്കേണ്ടത്. Name, Date of Birth, Share Percentage തുടങ്ങി ആക്റ്റീവ് ആയ box എല്ലാം Fill ചെയ്യുക. ശേഷം SAVE ചെയ്യുക.
Bank account details:  ഇവിടെ ബാങ്ക് വിവരങ്ങൾ ചേർത്ത് നൽകുക. ശേഷം SAVE ചെയ്യുക.
 
ശേഷം Validate and forward to DTO എന്ന ഒപ്ഷൻ വഴി ജില്ല ട്രഷറിയിലേക്ക് ഫോർവേഡ് ചെയ്യുക. 
(ഇതിന് നിലവിൽ ഡിജിറ്റൽ സിഗ്നച്ചർ ആവശ്യമില്ല.)
 
അടുത്തത് ആയി ജില്ലാ ട്രഷറി യില് ആവശ്യമായ രേഖകൾ സഹിതം പോകുക / തപാൽ ആയി ഇവ അയക്കുക.( എങ്ങനെ ചെയ്യണമെന്ന് അതാത് ജില്ല ട്രഷറിയുമായി ബന്ധപ്പെട്ട് ചെയ്യുക.) അവിടെ നിന്നുമാണ് ബാക്കി പ്രൊസസ്സ് ചെയ്യുന്നത്.
താഴെ പറയുന്ന രേഖകൾ കരുതുക:
  • DDO ഒപ്പിട്ട PRAN അപേക്ഷ ഫോം. ഫോം തുടക്കത്തിൽ പറയുന്ന സർക്കുലറിൽ അനുബന്ധം ആയി ചേർത്തിട്ടുണ്ട്.
  • ആധാർ കാർഡ്, പാൻ കാർഡ്, എന്നിവയുടെ ഒറിജിനൽ പകർപ്പ് (3)
  • SSLC സർട്ടിഫിക്കറ്റിന്റെ ഒറിജിനലും ഫോട്ടോകോപ്പിയും.
  • നിയമന ഉത്തരവ് ഫോട്ടോകോപ്പി,
  • 3.5cmx2.5 cm ഫോട്ടോ (2 എണ്ണം)
  • അപേക്ഷകന്റെ പേര്, അക്കൗണ്ട് നമ്പർ, IFSC കോ‍‍ഡ് എന്നിവ കാണിക്കുന്ന ബാങ്ക് പാസ്സ് ബുക്ക് കോപ്പി അല്ലെങ്കിൽ ക്യാൻസൽ ചെയ്ത cheque, അല്ലെങ്കിൽ ഇത്രയും രേഖപ്പെടുത്തിയ ബാങ്ക് സർട്ടിഫിക്കറ്റ്.
പുതിയത് ആയി ജോലിയിൽ പ്രവേശിച്ച ഒരു ജീവനക്കാരൻ്റെ പ്രാൺ രജിസ്ട്രേഷൻ നടപടികൾ 7 ദിവസത്തിനകം ആരംഭിക്കേണ്ടതും 30 ദിവസത്തിന് അകം പൂർത്തിയാക്കേണ്ടതുമാണ്. 
നടപടികൾ പൂർത്തിയാകുന്ന മുറക്ക് സ്പാർക്കിൽ Service Matters -> Personal details -> Present Service Details ല്‍ PRAN നമ്പർ updated ആകും. 
 
 NPS ചേർന്നതിന് ശേഷം PRAN ആക്ടീവ് ആയ മെസ്സേജ് ലഭിച്ചാൽ SPARK ല്‍ ചെയ്യണ്ട കര്യങ്ങൾ ശ്രദ്ധിക്കുക PRAN active ആയാൽ deduction add ചെയ്യാതെ SPARK ല്‍ സാലറി പ്രൊസസ് ചെയ്യാൻ കഴിയില്ല.
Salary Matters -> Changes in the month -> Present Salary യില്‍ Monthly Deduction ചേർത്ത് നൽകാം.
Employee യെ സെലക്ട് ചെയ്ത ശേഷം Deduction ൽ NPS contribution 390 എന്നത് select ചെയ്യുമ്പോൾ തന്നെ മറ്റു വിവരങ്ങഴ്‍ auto update ആകും.
 (ഇതോടൊപ്പം അരിയർ ഉണ്ടെങ്കിൽ അതും കുറവ് ചെയ്യണം.)


SPARK ല്‍ NPS Arrear കുറവ് ചെയ്യേണ്ട രീതി

GO (P) No. 25/2015/Fin.  Dated: 14/01/2015 ഉത്തരവ് പ്രകാരം എത്ര മാസം Pending ആയോ അത്രയും മാസം ആണ് installment എണ്ണം. അതായത് ജോയിൻ ചെയ്തു regular contribution തുടങ്ങുന്നത് എത്ര മാസങ്ങൾക്ക് ശേഷം ആണോ അത്രയും മാസം. അത് അങ്ങനെ തന്നെ വേണം.
ഇവിടെ ഒരു കാര്യം ഉള്ളത് സ്പാർക്കിൽ നമ്മുക്ക് ഇഷ്ടം ഉള്ള എണ്ണം കൊടുക്കാം. അതിന് നിയന്ത്രണം ഒന്നുമില്ല. പക്ഷേ ഇതിന് കൃത്യമായ ഉത്തരവ് ഉണ്ട് എന്ന് മനസ്സിലാക്കുക.
 
1/6/2014 ന് ശേഷം വന്ന ജീവനക്കാർക്ക് NPS backlog arrear contribution മാസ തവണകൾ ആയി സാലറിയില് നിന്ന് pending മാസം എത്രയാണോ അത്രയും തന്നെ installment number എന്ന നിലക്ക് എണ്ണം കൊടുത്ത് arrear recover ചെയ്യണം അത് monthly recovery യുടെ ഒപ്പം സാലറി bill വഴി തന്നെ വേണം എന്ന് വ്യക്തം ആയി പറയുന്നുണ്ട്. അത് അങ്ങനെ തന്നെ ചെയ്യുക.
 കൊ
 NPS Arrear add ചെയ്യാൻ ആയി
Service matters -> New Pension Scheme -> NPS Arrear calculation 
 
ഇവിടെ employee ക്ക് എത്ര തുക അടക്കാൻ ഉണ്ടെന്നും, എന്ന് മുതൽ അടക്കാൻ ഉണ്ടെന്നും അറിയാം.
Salary Matters -> Changes in the month -> NPS Arrear Recovery എടുക്കുക.
Employee യെ select ചെയ്യുക.
Recovery start month കൊടുക്കാം.
ഏത് മാസം മുതൽ ആണോ സർവീസില്‍ ചേർന്നത് എന്നത് മുതല്‍ SPARK ല്‍  NPS active ആയ മാസം വരെ എത്ര മാസം ഉണ്ടോ അത്രയും എണ്ണം Installment number ആയി കൊടുക്കാം. തുക തന്നെ update ആകും.
അടുത്ത column installment already paid , amount repaid എന്നിവ zero കൊടുത്ത് confirm ചെയ്യുക.
ഇതോടെ ഇത് Present Salary യിലെ Loans എന്നതില്‍ update ആകും.