2023-24 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു.
2023-24 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കൻ്ററി വിഭാഗങ്ങളിൽ 5 അദ്ധ്യാപകരെ വീതവും, ഹയർ സെക്കൻ്ററി വിഭാഗത്തിൽ 4 അദ്ധ്യാപകരെയും, വൊക്കേഷണൽ ഹയർസെക്കന്റ്ററി വിഭാഗത്തിൽ 2 അദ്ധ്യാപകരെയുമാണ് 2023-24 വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്.
State Teachers Award 2023-24 - Winners List: Click Here
--------------------------------
ദേശീയ അധ്യാപക അവാർഡ് 2024 :
Selected Teachers List: Click Here
--------------------------------
2023-24 വർഷത്തെ അധ്യാപക അവാർഡ് അപേക്ഷ ക്ഷണിച്ചു.
Teachers Award 2023-24: Circular | Instructions & Nomination Forms
Last Date of Submission (to AEO/DEO/RDD/AD): 27/07/2024.
--------------------------------
2024 ലെ ദേശീയ അധ്യാപക അവാർഡ് അപേക്ഷ ക്ഷണിച്ചു.
National Teachers Award 2024: Instructions | DGE Circular
Nomination Link : Click Here
Login / Registration: Click Here
-----------------------
2022-23 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു.
2022-23 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി വിഭാഗങ്ങളിൽ 5 അദ്ധ്യാപകരെ വീതവും, ഹയർ സെക്കന്ററി വിഭാഗത്തിൽ 4 അദ്ധ്യാപകരെ വീതവും, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 1 അദ്ധ്യാപകനെയുമാണ് 2022-23 വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്.
Best PTA Award 2022-23:
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാതൃക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും, പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. എന്നീ സ്ഥാപനങ്ങളിലെ ഡയറക്ടർമാരും, ചീഫ് എക്സിക്യൂട്ടിവ് ഓഫീസർ കൈറ്റ് അംഗങ്ങളുമായ സമിതിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.
അവാർഡുകൾ 2023 സെപ്തംബർ 5ന് രാവിലെ 10 മണിക്ക് പാലക്കാട് ജില്ലാ പഞ്ചായത്ത് ഹാളിൽ വച്ച് ബഹു.പാലക്കാട് എം.എൽ.എ. ശ്രീ.ഷാഫി പറമ്പിൽ ന്റെ അധ്യക്ഷതയിൽ ബഹു. തദ്ദേശ സ്വയംഭരണം എക്സൈസ് വകുപ്പ് മന്ത്രി ശ്രീ.എം.ബി.രാജേഷ് വിതരണം ചെയ്യുന്നതാണ്.
-----------------------
2022-23 വർഷത്തെ അധ്യാപക അവാർഡ് അപേക്ഷ ക്ഷണിച്ചു.
Teachers Award 2022-23: Instructions & Nomination Forms
Last Date of Submission (to AEO/DEO/RDD/AD): 10/07/2023.
-----------------------
2023 ലെ ദേശീയ അധ്യാപക അവാർഡ് അപേക്ഷ ക്ഷണിച്ചു.
National Teachers Award 2023: Instructions
Nomination Link : Click Here
Login / Registration: Click Here
2021-22 വർഷത്തെ സംസ്ഥാന അധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു.
2021-22 വർഷത്തെ സംസ്ഥാന അദ്ധ്യാപക അവാർഡുകൾ പ്രഖ്യാപിച്ചു. ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി വിഭാഗങ്ങളിൽ 5 അദ്ധ്യാപകരെ വീതവും, വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിൽ 2 അദ്ധ്യാപകരെയുമാണ് 2021-22 വർഷത്തെ അവാർഡിന് തെരഞ്ഞെടുത്തത്.
പാഠ്യ-പാഠ്യേതര രംഗങ്ങളിലെ പ്രവർത്തനം പരിഗണിച്ചും, മാത്യക ക്ലാസ്സ് അവതരണം, അഭിമുഖം എന്നിവയിലെ പ്രകടനം കൂടി വിലയിരുത്തിയുമാണ് പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി ചെയർമാനും, പൊതുവിദ്യാഭ്യാസ ഡയറക്ടർ കൺവീനറും, എസ്.സി.ഇ.ആർ.ടി, എസ്.എസ്.കെ, എസ്.ഐ.ഇ.ടി. എന്നീ ഡയറക്ടർമാരും അംഗമായ സമിതിയാണ് സംസ്ഥാന അവാർഡ് ജേതാക്കളെ തെരഞ്ഞെടുത്തിട്ടുള്ളത്.
അവാർഡ് നേടിയ ലോവർ പ്രൈമറി, അപ്പർ പ്രൈമറി, സെക്കന്ററി, ഹയർ സെക്കന്ററി, വൊക്കേഷണൽ ഹയർസെക്കന്ററി അദ്ധ്യാപകരുടെ പേര്, ഔദ്യോഗിക പദവി, സ്കൂളിന്റെ പേര്, ജില്ല എന്നിവ ഇതോടൊപ്പം ചേർക്കുന്നു. പ്രസ്തുത അവാർഡുകൾ ജൂൺ.16 ന് ഉച്ചക്ക് 3 മണിക്ക് തിരുവനന്തപുരം തമ്പാനൂർ ശിക്ഷക് സദനിൽ വച്ച് ബഹു. ഗതാഗത വകുപ്പ് മന്ത്രി അഡ്വ.ആന്റണി രാജുവിന്റെ അധ്യക്ഷതയിൽ ബഹു. പൊതുവിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി ശ്രീ.വി.ശിവൻകുട്ടി അവാർഡ് വിതരണം നിർവഹിക്കും. ഇതോടൊപ്പം പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡും വിതരണം ചെയ്യും.
പ്രൊഫ. ജോസഫ് മുണ്ടശ്ശേരി സ്മാരക സാഹിത്യ അവാർഡ് 2021-22 :
സർഗ്ഗാത്മക സാഹിത്യത്തിൽ :
അടരുവാൻ വയ്യ
ശ്രീമതി.കണിമോൾ
എച്ച്.എസ്.എസ്.റ്റി. ഗവ.ബോയ്സ് ഹയർ സെക്കന്ററി സ്കൂൾ, അടൂർ
വൈജ്ഞാനിക സാഹിത്യത്തിൽ :
മലയാള സിനിമ കാഴ്ച്ചയുടെ ഋതുഭേദങ്ങൾ
ഡോ. എം.ഡി.മനോജ് എച്ച്.എസ്.എസ്.റ്റി.
ഗവ. ഹയർ സെക്കന്ററി സ്കൂൾ, മാട്ടുമ്മൽ, മലപ്പുറം
ബാലസാഹിത്യത്തിൽ
സുമയ്യ
ശ്രീമതി തസ്മിൻ ഷിഹാബ്
എച്ച്.എസ്.എ. ഗവ.എച്ച്.എസ്.എസ്. പേഴക്കാപ്പിള്ളി, മൂവാറ്റുപുഴ, എറണാകുളം
------------------------