.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

QIP Meeting

QIP Meeting


20.06.2024

വിദ്യാഭ്യാസ മന്ത്രിയുടെ ചേമ്പറിൽ വെച്ച് കൂടിയ QIP യോഗത്തിലെ ചർച്ചയും തീരുമാനങ്ങളും :

👉🏻1 മുതൽ 5 വരെ ക്ലാസ്സുകൾക്ക് 200 ദിവസമായി പരിമിതപ്പെടുത്തുന്ന കാര്യം ആലോചിക്കുമെന്ന് മന്ത്രി.

 👉🏻6, 7 ക്ലാസ്സുകളിലെ അധിക ശനിയാഴ്ചകൾ  പുന:പരിശോധിക്കുന്നതിന് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

👉🏻9,10 ക്ലാസ്സുകൾ തീരുമാനിക്കാൻകോടതിയെ സമീപിക്കും.

ഈ നിർദ്ദേശങ്ങൾ പുനഃപരിശോധിക്കണമെന്ന്
ചില അധ്യാപക  സംഘടനകൾ ആവശ്യപ്പെട്ടു.

👉🏻വിദ്യാഭ്യാസ രംഗത്തെ  വിവിധ പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിനുള്ള അദാലത്തുകൾ നടത്തുന്ന തീയതികൾ ക്യൂ.ഐ.പി യോഗത്തിൽ വിദ്യാഭ്യാസ മന്ത്രി അറിയിച്ചു:

- 19/07/2024- കോഴിക്കോട്
- 26/07/2024- എറണാകുളം
- 05/08/2024- കൊല്ലം.

👉🏻 പ്രസ്തുത അദാലത്തുകളിൽ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും, പൊതു വിദ്യാഭ്യാസ സെക്രട്ടറി, പൊതുവിദ്യാഭ്യാസ ഡയറക്ടർ എന്നിവർ പങ്കെടുക്കും.

👉🏻പൊതുവിദ്യാഭ്യാസ മേഖലയിലെ എല്ലാ വിഷയങ്ങളിലുമുള്ള പരാതികളും വിദ്യാലയങ്ങൾക്കും അധ്യാപകർക്കും സംഘടനകൾക്കും അദാലത്തുകളിൽ അവതരിപ്പിക്കുന്നതിന് അവസരം ഉണ്ടാവും.

👉🏻 ഈ വർഷം യു.ഐ.ഡി ഇൻവാലിഡ് താരതമ്യേന കുറവാണ്. എന്നിരുന്നാലും ശ്രദ്ധയിൽപെടുത്തിയിട്ടുള്ള പ്രശ്നങ്ങൾ എത്രയും വേഗം തന്നെ പരിഹരിക്കുമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടർ യോഗത്തിൽ അറിയിച്ചു.

👉🏻9, 10 ക്ലാസ്സുകളിൽ കുട്ടികളുടെ കുറവ് മൂലം തസ്തിക നഷ്ടം സംഭവിക്കുന്ന അധ്യാപകരെ 1:40 അനുപാതത്തിൽ സംരക്ഷണം നൽകണമെന്ന് അധ്യാപക സംഘടനകൾ ആവശ്യപ്പെട്ടു.

------------

13.05.2024

അധ്യാപക സംഘടനാ പ്രതിനിധികളുടെ യോഗത്തിലെ പ്രധാന തീരുമാനങ്ങൾ:

     ഈ വർഷത്തെ സംസ്ഥാനതല പ്രവേശനോത്സവം എറണാകുളം ജില്ലയിൽ നടത്തും. ബഹുമാനപ്പെട്ട മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. സ്കൂൾ ഏതെന്ന് പിന്നീട് തീരുമാനിക്കും.

     വരുന്ന അധ്യയന വർഷം വിദ്യാലയങ്ങൾ തുറക്കുന്നതുമായി ബന്ധപ്പെട്ട് മെയ് 04 ന് ബഹുമാനപ്പെട്ട മുഖ്യമന്ത്രി, മന്ത്രിമാരായ ശ്രീ. പി രാജീവ്, ശ്രീ. എം ബി രാജേഷ്, ശ്രീ. കെ രാധാകൃഷ്ണൻ, ശ്രീ. വി ശിവൻകുട്ടി എന്നിവരുടെ സാന്നിധ്യത്തിൽ നടത്തിയ ഉന്നതതല യോഗത്തിൻ്റെയും, തുടർന്ന് വിദ്യാഭ്യാസ മന്ത്രി വിളിച്ചു ചേർത്ത യോഗത്തിൻ്റെയും തീരുമാനങ്ങൾ മന്ത്രി വിശദീകരിച്ചു.

  • സ്കൂൾ തുറക്കുന്നതിൻ്റെ മുന്നോടിയായി ജില്ലാ കളക്ടർമാർ, ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമാർ, അധ്യാപക സംഘടനാ ഭാരവാഹികൾ മുതലായവർ ഉൾപ്പെടെ ബന്ധപ്പെട്ടവരുടെ യോഗം മെയ് 20നകം ജില്ലാടിസ്ഥാനത്തിൽ ചേരുന്നതാണ്.
  • May 27 ന് സ്കൂളുകളുടെ അറ്റകുറ്റപ്പണികൾ പൂർത്തിയാക്കണം.
  • സ്കൂൾ തുറക്കുന്നതിന് മുമ്പ് Fitness സർട്ടിഫിക്കറ്റ് വാങ്ങണം.
  • ശുചീകരണം പൂർത്തീകരിക്കണം. സ്കൂൾ പരിസരത്തും ക്ലാസ് മുറികളിലും ഇഴജന്തുക്കളുടെ സാന്നിധ്യമില്ലെന്നുറപ്പ് വരുത്തണം. 
  • PTA, സ്റ്റാഫ് കൗൺസിൽ യോഗങ്ങൾ ചേരണം.
  • സ്കൂൾ ബസ് ഡ്രൈവർമാർക്ക് PCC നിർബന്ധമാക്കാൻ തീരുമാനിച്ചു.
  • ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് സ്കൂൾ തല യോഗങ്ങൾ നടത്തണം. 
  • സ്കൂൾ പരിസരത്തെ കടകൾ ലഹരി മുക്തമാണെന്ന് ജാഗ്രതാ സമിതി ഉറപ്പാക്കണം.
  • സ്കൂൾ തുറന്നാൽ ക്ലാസിൽ വൈകിയെത്തുന്ന കുട്ടികളുടെ വിവരം രക്ഷിതാക്കളെ അറിയിക്കണം.
  • സ്കൂളിൽ കുട്ടികളുടെ പഠന സമയത്ത് PTA, സ്റ്റാഫ് കൗൺസിലടക്കം ഒരു യോഗവും നടത്താൻ പാടില്ല.
  • വിദ്യാലയങ്ങളിൽ അപകടകരമായി ഇലക്ട്രിക് ലൈനുകളും മരങ്ങളും ഇല്ലെന്നുറപ്പാക്കണം.
  • മെയ് 25 നും 30 നും ഇടയിൽ ബന്ധപ്പെട്ട AEO/DEOമാർ വിദ്യാലയങ്ങൾ സന്ദർശിക്കും.
  • പ്രവേശനോത്സവഗാനം സ്ഥിരമായി ഒരാളുടേതാകുന്നു എന്ന് പരാതി ഉയർന്ന പശ്ചാത്തലത്തിൽ പരസ്യം നൽകി സ്വീകരിക്കാൻ തീരുമാനിച്ചു.
  • SSLC മൂല്യനിർണ്ണയത്തിൽ വരുത്താനുദ്ദേശിക്കുന്ന പേപ്പർ മിനിമം പരിഷ്കാരം സംബന്ധിച്ച് സംഘടനകൾക്ക് നിർദേശം മെയ് 20നകം എഴുതി നൽകാവുന്നതാണ്.
  • SSLC മൂല്യനിർണ്ണയ പരിഷ്കാരം, ഹയർ സെക്കൻഡറി പാഠപുസ്തക പരിഷ്കരണം, ഹയർ സെക്കൻഡറി അധ്യാപകരുടെ സ്ഥലം മാറ്റം എന്നിവ സംബന്ധിച്ച് വിശദമായ ചർച്ചകൾക്കായി വിദ്യാഭ്യാസ വകുപ്പ് കോൺക്ലേവ് സംഘടിപ്പിക്കും.
  • ഹയർ സെക്കൻഡറി അധ്യാപകർക്ക് ജൂൺ മാസം 4 ദിവസത്തെ പരിശീലനം നൽകും.
  • ജൂൺ 5 ന് പരിസ്ഥിതി ദിനത്തിൽ വ്യക്ഷത്തൈകൾ നടണം.
  • ST വിദ്യാർത്ഥികളുടെ പഠന നിലവാരം ഉയർത്താൻ പ്രത്യേക പദ്ധതി നടപ്പാക്കും.
  • നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരെയും പരിശീലനത്തിൽ പങ്കെടുപ്പിക്കണമെന്ന ആവശ്യം മന്ത്രി അംഗീകരിച്ചു.
  •  ഖാദർ കമ്മിറ്റി റിപ്പോർട്ടിൻ്റെ രണ്ടാം ഭാഗം സർക്കാരിൻ്റെ പരിഗണനയിലാണെന്നും ഉടൻ പുറത്തുവിടുമെന്നും മന്ത്രി മറുപടി നൽകി.
  •  5 വർഷമായി മുടങ്ങിക്കിടക്കുന്ന LSS, USS സ്കോളർഷിപ്പുകൾക്ക് 30 കോടി അനുവദിച്ചിട്ടുണ്ടെന്നും ഉടൻ വിദ്യാർത്ഥികൾക്ക് വിതരണം ചെയ്യുമെന്നും മന്ത്രി.
  • AEO/DEOമാരുടെ യോഗം വിളിക്കുമെന്നും നിസ്സാര കാരണം പറഞ്ഞ് നിയമനാംഗീകാരം നിഷേധിക്കുന്ന ഓഫീസർമാരിൽ നിന്ന് വിശദീകരണം തേടുമെന്നും മന്ത്രി.
  • ഫണ്ടിൻ്റെ അപര്യാപ്തതയുണ്ടെങ്കിലും ഉച്ചഭക്ഷണ കാര്യത്തിൽ പ്രഥമാധ്യാപകർക്ക് ബാധ്യത വരാതെ നോക്കാമെന്ന് മന്ത്രി.
  • പാഠപുസ്തകൾ വിദ്യാലയങ്ങൾ തുറക്കുന്നതിന് മുമ്പ് നൽകും.
  • പോക്സോ കേസിൽ പെടുന്നവരോട് യാതൊരു അനുകമ്പയും ഉണ്ടാകില്ലെന്നും മന്ത്രി വിശദീകരിച്ചു.
  • ഗവ. ഹയർ സെക്കൻഡറി സ്കൂളുകളിലെ വിജയശതമാനം കുറഞ്ഞത് സംബന്ധിച്ച് DGE യോട് റിപ്പോർട്ട് ആവശ്യപ്പെട്ടിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

------------

13.02.2024

QIP യോഗം തീരുമാനങ്ങൾ:

വാർഷിക പരീക്ഷകൾ സംബന്ധിച്ച നിർദ്ദേശങ്ങൾ:

👉🏻HS Attached സ്കൂളുകൾക്ക് (1 to 9 Class) വാർഷിക പരീക്ഷ മാർച്ച് 1 മുതൽ 27 വരെ.

Independent UP (1 to 7 Class) സ്‌കൂളുകൾക്ക് വാർഷിക പരീക്ഷ മാർച്ച്‌ 18 മുതൽ 26 വരെ.

👉🏻മുസ്‌ലിം സ്കൂളുകളുടെ പരീക്ഷ തീയതികളുടെ തീരുമാനം പിന്നീട്.

👉🏻SSLC പരീക്ഷാ ദിവസങ്ങളിൽ 1 മുതൽ 9 ക്ലാസ്സുകൾക്ക് പരീക്ഷയുണ്ടാകില്ല.

👉🏻വിശദമായ വാർഷിക പരീക്ഷാ ടൈംടേബിൾ വിദ്യാഭ്യാസവകുപ്പ് പിന്നീട് പ്രസിദ്ധീകരിക്കും.

------------

28.11.2023

QIP യോഗ തീരുമാനങ്ങൾ

രണ്ടാം പാദവാർഷിക പരീക്ഷ (ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 12 മുതൽ 22 വരെ.

  • ഈ അധ്യയന വർഷത്തെ രണ്ടാം പാദവാർഷിക പരീക്ഷ (ക്രിസ്തുമസ് പരീക്ഷ) ഡിസംബർ 12 ന് ആരംഭിച്ച് 22 ന് അവസാനിക്കും.
  •  യു.പി, ഹൈസ്കൂൾ വിഭാഗങ്ങൾക്ക് ഡിസംബർ 13നും, എൽ.പി വിഭാഗത്തിന് ഡിസംബർ 15നും ആരംഭിച്ച് 21 ന് അവസാനിക്കും.
  • ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾ ഡിസംബർ 12 മുതൽ 22 വരെ നടക്കും. ഹയർ സെക്കൻഡറി പരീക്ഷയ്ക്ക് ചോദ്യങ്ങൾ തയാറാക്കി നൽകും.
  • വൊക്കേഷണൽ വിഷയങ്ങളുടെ ചോദ്യ മാതൃകകളും നൽകും. സ്കൂളുകളിൽ ബാക്കിയുള്ള പുസ്തകങ്ങളുടെ എണ്ണം സമ്പൂർണ്ണ വഴി ശേഖരിക്കാനുള്ള സാധ്യത ആരായുന്നതാണ്.
  • സർവീസിലുള്ള അധ്യാപകർക്ക് വേണ്ടി കഴിഞ്ഞ മാസം നടത്തിയ സ്പെഷ്യൽ K-TET പരീക്ഷയിൽ വിജയശതമാനം വളരെ കുറഞ്ഞതിൽ എല്ലാ അധ്യാപക സംഘടനകളും ആശങ്ക രേഖപ്പെടുത്തി. അധ്യാപക സംഘടനകളുടെ ആശങ്ക സർക്കാരിനെ അറിയിക്കുമെന്ന് DGE മറുപടി നൽകി.
  • 2010 - 2011 വർഷത്തെ സെൻസസ് ജോലി ചെയ്ത അധ്യാപകർക്ക് ലഭിച്ച ആർജിതാവധി ആനുകൂല്യം തിരിച്ചടച്ചവർക്ക് മടക്കി നൽകുന്നതിന് പൊതു ഉത്തരവ് ഇറക്കുന്നതാണ്. ഈ ഇനത്തിൽ എത്ര അധ്യാപകരുണ്ടെന്ന കണക്ക് സർക്കാർ സമാഹരിച്ചിട്ടുണ്ടെന്നും പൊതുവായ ഉത്തരവ് പരിഗണനയിലാണെന്നും അഡീഷണൽ ഡയറക്ടർ യോഗത്തിൽ അറിയിച്ചു.
  • നവകേരള സദസിൽ ചട്ടങ്ങൾ മറികടന്ന് വിദ്യാർത്ഥികളെ പങ്കെടുപ്പിക്കുന്നത് വിലക്കണമെന്ന് സംഘടനകൾ ആവശ്യപ്പെട്ടു. നവകേരള സദസിലേക്ക് അധ്യാപകരെ നിയോഗിച്ചു കൊണ്ട് ഉത്തരവിറക്കാൻ പഞ്ചായത്ത് അധികൃതർക്ക് അധികാരമില്ലെന്നും ഇത് വിലക്കാൻ വിദ്യാഭ്യാസവകുപ്പ് തയാറാകണമെന്നും യോഗത്തിൽ  ആവശ്യപ്പെട്ടു.
  • ഭിന്നശേഷി വിഷയത്തിൽ പ്രൊവിഷണൽ നിയമനം ലഭിച്ചവർക്ക് ഇൻഷ്വറൻസ് ആനുകൂല്യങ്ങൾ അനുവദിക്കണമെന്നും LSS/USS പരീക്ഷ മാർച്ചിൽ നടത്തണമെന്നും സ്കോളർഷിപ്പ് കുടിശിക ഉടൻ നൽകണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
  • ഹൈസ്കൂൾ ക്ലാസുകളിൽ അധ്യാപക - വിദ്യാർത്ഥി അനുപാതം 1:40 നിലനിർത്തണമെന്നും ഇൻവാലിഡ് UID കൾ മൂലം അധ്യാപക തസ്തികകൾ നഷ്ടപ്പെട്ട സാഹചര്യം പുന:പരിശോധിക്കണമെന്നും, LSS/USS പരീക്ഷയുടെ പുന:പരിശോധനാ ഫലം ഉടൻ പ്രസിദ്ധീകരിക്കണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
  • K-TET വിഷയത്തിൽ അധ്യാപകപക്ഷ നിലപാട് വേണമെന്നും കേന്ദ്രം ഫണ്ട് തടയുന്ന വിഷയത്തിൽ ചർച്ച വേണമെന്നും സംഘടനകൾ ആവശ്യപ്പെട്ടു.
  • കലോത്സവ ഫണ്ട് സംബന്ധിച്ച് SC കുട്ടികൾക്കുള്ള ഇളവിനെ പറ്റിയും ഗെയിംസ് ഇനങ്ങളുടെ ആധിക്യം പുന:പരിശോധിക്കണമെന്നും  സംഘടനകൾ ആവശ്യപ്പെട്ടു.
------------------

 

01.08.2023

QIP യോഗ തീരുമാനങ്ങൾ

ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ.

 സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിൽ ഒന്നാം പാദവാർഷിക പരീക്ഷ ഓഗസ്റ്റ് 16 മുതൽ 24 വരെ നടത്തുവാൻ പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ് ഷാനവാസ് ഐഎസിന്റെ അധ്യക്ഷതയിൽ കൂടിയ ക്യു.ഐ.പി മോണിറ്ററിംഗ് കമ്മിറ്റി യോഗം തീരുമാനിച്ചു.

 യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി തലം പരീക്ഷകൾ ഓഗസ്റ്റ് 16 മുതലും എൽപി തലം പരീക്ഷകൾ ഓഗസ്റ്റ് 19 മുതലും ആരംഭിച്ച് ഓഗസ്റ്റ് 24ന് അവസാനിക്കും.

 ഓഗസ്റ്റ് 25ന് വിദ്യാലയങ്ങളിൽ ഓണാഘോഷ പരിപാടികൾ നടത്തും. സ്കൂളുകൾ ഓഗസ്റ്റ് 26ന് അടച്ച് സെപ്റ്റംബർ 4 ന് തുറക്കും.

 ദിവസ വേതനത്തിൽ ജോലിചെയ്യുന്ന അധ്യാപകർക്ക് ശമ്പളം ലഭ്യമാക്കുന്നതിന് അടിയന്തര ക്രമീകരണങ്ങൾ വരുത്തുമെന്ന് ഡയറക്ടർ അധ്യാപക സംഘടനകൾക്ക് ഉറപ്പ് നൽകി.

വിവിധ അധ്യാപക സംഘടന നേതാക്കളും എസ്. സി. ഇ. ആർ. ടി ഡയറക്ടർ ജയപ്രകാശ്, കൈറ്റ് സിഇഒ അൻവർ സാദത്ത്, എ ഡി പി ഐ മാരായ സി സന്തോഷ്, ഷൈൻ മോൻ എം. കെ എന്നിവരും പങ്കെടുത്തു.

------------------

07.06.2023

QIP യോഗ തീരുമാനങ്ങൾ

ഈ വർഷം ക്ലാസ്സുകൾ ഏപ്രിലിലേക്ക് മാറ്റാനുള്ള നീട്ടാനുള്ള തീരുമാനം പിൻവലിച്ചു. സ്‌കൂളുകൾ മാർച്ച് 31ന് മുമ്പ് തന്നെ അടയ്ക്കും.

 പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ചേംബറിൽ ക്യൂ.ഐ.പി സംഘടനകളുടെ യോഗം ചേരുകയുണ്ടായി.

പ്രധാന തീരുമാനങ്ങൾ ഇവയാണ്: നിലവിൽ പ്രഖ്യാപിച്ച സ്കൂൾ കലണ്ടർ പുനഃക്രമീകരിക്കാൻ തീരുമാനിച്ചു. ഈ വർഷത്തെ വിദ്യാഭ്യാസ കലണ്ടർ 205 ദിവസമായി അംഗീകരിക്കാനും ധാരണയായി. തുടർച്ചയായി 6 പ്രവൃത്തി ദിവസങ്ങൾ പരമാവധി ഒഴിവാക്കും. വിവിധ ദിനാചരണങ്ങളുടെ ഭാഗമായി കുട്ടികളുടെ പഠന സമയം നഷ്ടപ്പെടാതിരിക്കാൻ പ്രത്യേക ശ്രദ്ധ നൽകും. സ്കൂളുകളിൽ സ്ഥിരാധ്യാപകരുടെ കുറവുള്ള സ്ഥലങ്ങളിൽ താത്കാലിക അധ്യാപകരെ വേഗത്തിൽ നിയമിക്കും. ( ഇനിയും ശേഷിക്കുന്ന സ്ഥലങ്ങളിൽ ). വിദ്യാലയമികവ് , ഗുണമേന്മ എന്നിവ ലക്ഷ്യം വച്ച് പ്രത്യേക പരിപാടികൾ ആവിഷ്കരിക്കും.


-----------------

Date: 21.11.2022

QIP യോഗ തീരുമാനങ്ങൾ 

 ബഹു.ഡി ജി ഇ യുടെ അദ്ധ്യക്ഷതയിൽ QIP യോഗം ചേർന്നു.
വിദ്യാഭ്യാസ മേഖലയിലെ വിവിധ വിഷയങ്ങൾ  അവതരിപ്പിച്ചതിൽ ലഭിച്ച വിവരങ്ങൾ :

  • ഭിന്നശേഷിയുമായി ബന്ധപ്പെട്ടുള്ള നിയമന കാര്യത്തിൽ ദിവസങ്ങൾക്കുള്ളിൽ ഉത്തരവിറക്കും
  • 1:40 അദ്ധ്യാപക വിദ്യാർത്ഥി അനുപാതവിഷയം ക്യാബിനറ്റ് തീരുമാനമായി ഉടൻ വരും. (രാവിലെ ബഹു. വിദ്യാഭ്യാസ മന്ത്രിയുമായി ഈ വിഷയം സംസാരിച്ചപ്പോഴും അദ്ദേഹവും ഇത്തരത്തിൽ അറിയിച്ചിട്ടുണ്ട്.)
  • പ്രൊട്ടക്ടഡ് അദ്ധ്യാപകർ മാതൃവിദ്യാലയത്തിൽ നിന്നും മാറ്റം കിട്ടുന്നതു വരെയുള്ള കാലയളവ് അംഗീകൃത ലീവ് ആയി പരിഗണിക്കുന്നതിനുള്ള ഉത്തരവ് പുറപ്പെടുവിക്കുന്നതിന് ആവശ്യമായ നടപടി സ്വീകരിക്കും.
  • സ്കൂൾ പച്ചക്കറിത്തോട്ടം പദ്ധതിക്ക് സാവകാശം അനുവദിക്കും. അനാവശ്യമായ ഒരു നിർബന്ധവുമുണ്ടാവുകയില്ല. (രാവിലെ ബഹു. വിദ്യാഭ്യാസ മന്ത്രിയോട് ഈ വിഷയം അവതരിപ്പിച്ചിരുന്നു. അടുത്ത അദ്ധ്യയന വർഷം മുതൽ നടപ്പിലാക്കുന്ന തരത്തിലുള്ള കാര്യങ്ങൾ ചെയ്യാമെന്ന് അദ്ദേഹം അറിയിച്ചു.)
  •  വിദ്യാഭ്യാസ കലണ്ടർ പ്രകാരം 2022 ഡിസംബർ 3 ന് പ്രവൃത്തി ദിനമായി നിശ്ചയിച്ചിരുന്നത് ആറാമത്തെ വർക്കിംഗ് ഡേ ആയതിനാൽ ഒഴിവാക്കണമെന്ന പൊതു ആവശ്യം അംഗീകരിച്ച് 2023 ജനുവരി 7 പ്രവൃത്തി ദിനമായി പുന:ക്രമീകരിച്ചു.
  • ക്രിസ്മസ് പരീക്ഷയുടെ ടൈം ടേബിളിന് അന്തിമ രൂപം നൽകി.
    ഹയർ സെക്കണ്ടറി പരീക്ഷകൾ 12/12/2022 നും, 5 മുതൽ 10 വരെ കാസ്സുകളിലെ പരീക്ഷകൾ 14/12/2022 നും, LP ക്ലാസ്സ് പരീക്ഷകൾ 16/12/2022 നും ആരംഭിച്ച് 22/12/2022 ന് അവസാനിക്കും.
    23/12/2022 ന് ക്രിസ്മസ് ആഘോഷത്തോടെ സ്കൂളുകൾ അടയ്ക്കുകയും 2023 ജനുവരി 3ന് തുറക്കുകയും ചെയ്യും.

ഇന്നലെ കോഴിക്കോട് വച്ച് ബഹു. മന്ത്രിയോട് വൈക്കം പോളശ്ശേരി ഗവ.എൽ.പി.സ്കൂൾ HM കെ.ശ്രീജ ടീച്ചർ ആത്മഹത്യ ചെയ്യാനിടയായ സംഭവങ്ങൾ വിശദീകരിച്ചിരുന്നു. റിവർഷന് നിയമമില്ലാത്ത കാര്യം അദ്ദേഹം ചൂണ്ടിക്കാട്ടിയപ്പോൾ നിയമം മാറ്റി റിവർഷൻ നടത്തുവാൻ അവസരമുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടു. തീർച്ചയായും അക്കാര്യം അനുഭാവപൂർവം പരിഗണിക്കാമെന്ന് അദ്ദേഹം ഉറപ്പു നൽകി.
കൂടാതെ ഉച്ചഭക്ഷണ പദ്ധതിയുടെ തുക വർദ്ധിപ്പിച്ച് എത്രയും ഉത്തരവിറക്കുന്നതാണെന്നും ബഹു. മന്ത്രി അറിയിച്ചു.

 -------------------------------

Date: 08.11.2022

ഓൺലൈൻ QIP യോഗ തീരുമാനങ്ങൾ
ഈ അദ്ധ്യയന വർഷത്തെ SSLC, +2 പരീക്ഷകൾ 2023 മാർച്ച് 13 മുതൽ 30 വരെ നടത്താൻ DGE ശ്രീ. ജീവൻ ബാബുസാറിൻ്റെ അധ്യക്ഷതയിൽ, ഓൺലൈനിൽ ചേർന്ന QIP യോഗം ഗവൺമെൻറിനോട് ശുപാർശ ചെയ്യാൻ തീരുമാനിച്ചു.

SSLC: മാർച്ച് 13 (ഒന്നാം ഭാഷ), 15 (ഇംഗ്ലീഷ്), 17(ഹിന്ദി), 20 ( സോഷ്യൽ സയൻസ്), 22 ( കെമിസ്ട്രി), 24 (ബയോളജി), 27(കണക്ക്), 29( ഫിസിക്സ്),  30 (രണ്ടാം ഭാഷ) എന്ന ക്രമത്തിലാണ് SSLC പരീക്ഷയുടെ സമയക്രമം ശുപാർശ ചെയ്തിരിക്കുന്നത്.
+2 പരീക്ഷ: മാർച്ച് 13 ( സോഷ്യോളജി/ആന്ത്രോപോളജി...), 15 (കെമിസ്ട്രി/ ഹിസ്റ്ററി....), 17 (കണക്ക് / പാർട്ട് III ലാംഗ്വേജ്...), 20 (ഫിസിക്സ്/ ഇക്കണോമിക്‌സ്...), 22 (ജ്യോഗ്രഫി / മ്യൂസിക്...), 24 (ബയോളജി/ഇലക്ട്രോണിക്സ്/ പൊളിറ്റിക്കൽ സയൻസ്...), 27 (പാർട്ട് വൺ ഇംഗ്ലീഷ്), 29 (പാർട്ട് II രണ്ടാം ഭാഷ / കമ്പ്യൂട്ടർ സയൻസ് IT), 30 (ഹോം സയൻസ്/ ഗാന്ധിയൻ സ്റ്റഡീസ് / ഫിലോസഫി) എന്നീ ദിവസങ്ങളിൽ നടത്താനും QIP യോഗം ശുപാർശ ചെയ്തു.
SSLC പരീക്ഷ ഉച്ചയ്ക്ക് ശേഷവും +2 പരീക്ഷ രാവിലെയും നടത്തും.
+1 പരീക്ഷകളും ഇതോടൊപ്പം നടത്താനാണ് ശുപാർശ.
200 പ്രവൃത്തി ദിനങ്ങൾ തികയ്ക്കാനായി Dec 3 ശനിയാഴ്ച പ്രവൃത്തി ദിനമാക്കിക്കൊണ്ടുള്ള തീരുമാനം ആഴ്ചയിലെ ആറാം പ്രവൃത്തി ദിനമായതിനാൽ പുന:പരിശോധിക്കുന്നതാണ്.
നവംബർ 17ന് ഓഫ് ലൈനിൽ ചേരുന്ന QIP യോഗത്തിൽ മറ്റ് വിഷയങ്ങൾ ചർച്ച ചെയ്യുന്നതാണ്.