MEDISEP: സർക്കാർ സർവീസിൽ പുതുതായി പ്രവേശിക്കുന്ന ജീവനക്കാരുടെ MEDISEP പ്രീമിയം കുടിശ്ശിക ഈടാക്കുന്നത് സംബന്ധിച്ച Clarification - Circular 27.08.2024 : Click Here
MEDISEP: പുതുതായി സർക്കാർ സേവനത്തിൽ പ്രവേശിച്ചവരുടെ MEDISEP പ്രീമിയം കുടിശ്ശിക ഈടാക്കുന്നത് സംബന്ധിച്ച മാർഗ്ഗനിർദ്ദേശങ്ങൾ.. - Circular 08.08.2024 : Click Here | Clartification
MEDISEP പദ്ധതി തുടരുന്നതുമായി ബന്ധപ്പെട്ട് വിവിധ സർവ്വീസ്, പെൻഷൻ സംഘടനകളുടെ അഭിപ്രായ സ്വരൂപണം നടത്തുന്നതുമായി ബന്ധപ്പെട്ട ചോദ്യാവലി..>>: Click Here- MEDISEP Login: Click Here
MEDISEP - Empanelled Hospital List with Specialization :
Search Hospitals - Click Here
MEDISEP Health Card (MEDCARD) 2023-24 : Click Here
MEDISEP Mobile App : Click Here
MEDISEP: രണ്ടാം പോളിസി വർഷത്തിൽ നിന്നും വിവിധ കാരണങ്ങളാൽ ഒഴിവാക്കപ്പെടേണ്ട ജീവനക്കാരുടെ വിവരങ്ങൾ ലഭ്യമാക്കുന്നത് സംബന്ധിച്ച സർക്കുലർ - Circular 19.01.2024 : Click Here
MEDISEP: 01/07/2022നോ അതിന് ശേഷമോ സർവീസിൽ പ്രവേശിച്ചവരുടെയും LWA യിൽ ഉള്ളവരുടെയും മെഡിസെപ് പ്രീമിയം കുടിശ്ശിക ഒടുക്കേണ്ട രീതി സംബന്ധിച്ച സർക്കുലർ. - Circular 16.01.2024 : Click Here
MEDISEP:
എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ അടിയന്തിര ചികിത്സയ്ക്കുള്ള
റീ-ഇംപേഴ്സ്മെന്റ് - ഭേദഗതി വരുത്തിയ നിർദ്ദേശം - സർക്കുലർ 05.01.2024 : Click Here
- Reimbursement: Click Here
MEDISEP - Premium Refund - Detailed Guidelines - Order & form 18.05.2023 : Click Here
10,000 രൂപ വരെയുള്ള മെഡിക്കൽ റീ ഇംബേഴ്സ്മെന്റ് ഇനി അതാത് വകുപ്പ് മേധാവികൾക്ക് അനുവദിക്കാം. - Order 21.06.2023 : Click Here
മെഡിസെപ്പിൽ എംപാനൽ ചെയ്യാത്ത ആശുപത്രികളിലെ ചികിത്സക്കും മെഡിസെപ്പിൽ എംപാനൽ ചെയ്തിട്ടുള്ള ആശുപത്രികളിലെ മെഡിസെപ് പാക്കേജിൽ വരാത്ത ചികിത്സയ്ക്കും നിലവിലുള്ള മെഡിക്കൽ റീഇംബേഴ് മെന്റ് സംവിധാനം തുടരും - Circular 17.04.2023 : Click Here
MEDISEP - Data Correction / Additions - Instructions - Circular 17.02.2023 : Click Here
[നവജാത ശിശുക്കൾ (ജനിച്ച് 180 ദിവസത്തിനകം), പുതുതായി വിവാഹം കഴിഞ്ഞവർ (വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളിൽ) എന്നിവരെ അതാത് സമയങ്ങളിൽ MEDISEP-ൽ ആശ്രതരായി ചേർക്കാം.]
-----------------
MEDISEP - Hand Book-1: Click Here
MEDISEP - Hand Book-2: Click Here
--------------------------------------
MEDISEP - Detailed Order (including Basic Benefit Package List) : Click Here
- MEDISEP Premium Deduction from the salary of June 2022 (Rs.500 per month) : Order
(NB: MEDISEP ന്റെ ഡിഡക്ഷൻ സ്പാർക്കിൽ തനിയെ അപ്ഡേറ്റ് ആയി വരും. DDO ഒന്നും ചെയ്യേണ്ടതില്ല. സാധാരണ പോലെ 2022 June മാസത്തെ ബില്‍ Process ചെയ്യുക. Bill Schedule -ൽ ഡിഡക്ഷൻ തനിയെ വന്നതായി കാണാം. June മാസത്തെ സാലറി ഇപ്പോൾ Process ചെയ്യാവുന്നതാണ്. ഇതിനകം June മാസത്തെ സാലറി ബിൽ പ്രോസസ് ചെയ്തവർ പ്രസ്തുത ബിൽ Cancel ചെയ്ത് വീണ്ടും പ്രോസസ് ചെയ്യേണ്ടതാണ്.)
--------------------------------------
- MEDISEP Card ലെ തെറ്റുകൾ DDO-മാർ മുഖേന തിരുത്താൻ 25/08/2022 വരെ അവസരം >>> Circular
- MEDISEP രണ്ടാം ഘട്ട വിവരശേഖരണത്തിനുള്ള സമയം 10/01/2022 വരെ ദീർഘിപ്പിച്ചു >>> Circular
Frequently Asked Questions and Answers (Help):
FAQ Employees
FAQ Pensioners
- Nodal Officers: Click Here
- Downloads: Click Here
തിരുവനന്തപുരം : സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായുള്ള മെഡിസെപ് ആരോഗ്യ ഇൻഷുറൻസ് പദ്ധതി വർഷങ്ങളുടെ കാത്തിരിപ്പിനു ശേഷം യാഥാർഥ്യമാകുന്നു. അടുത്തയാഴ്ചത്തെ മന്ത്രിസഭാ യോഗം പദ്ധതിക്ക് അംഗീകാരം നൽകും. ജനുവരി മുതൽ നടപ്പാക്കാനാണ് ആലോചന. 6000 രൂപയാണ് വാർഷിക പ്രീമിയം തുക. ഇതു ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് 500 രൂപ വീതം മാസത്തവണകളായി ഈടാക്കും.
പെൻഷൻകാർക്ക് മെഡിക്കൽ അലവൻസായി പ്രതിമാസം നൽകുന്ന 500 രൂപ വിതരണം ചെയ്യാതെ മെഡിസെപ്പിലേക്കു മാറ്റും. സർക്കാർ ഒരുതവണ ഈ പദ്ധതി നടപ്പാക്കിയത് പാളിയിരുന്നു. തുടർന്നു റീ ടെൻഡർ ചെയ്ത് ഓറിയന്റൽ ഇൻഷുറൻസ് കമ്പനി വഴിയാണു നടപ്പാക്കുന്നത്.
എല്ലാ ജീവനക്കാരും പെൻഷൻകാരും നിർബന്ധമായി പദ്ധതിയിൽ ചേരണം. ചേരാത്തവരും ആശ്രിതരുടെ പേര് ചേർക്കാത്തവരും തിരുത്തൽ വരുത്തേണ്ടിവരും. December 15ന് മുൻപ് DDOയ്ക്ക് അപേക്ഷ നൽകണം. പെൻഷൻകാർ ട്രഷറി ഓഫിസർക്കാണ് അപേക്ഷ നൽകേണ്ടത്. ഒരു വർഷം 3 ലക്ഷം രൂപയുടെ ചികിത്സാ കവറേജാണു ലഭിക്കുക (മാരകരോഗങ്ങൾക്ക് ഉയർന്ന തുകയുണ്ട്). ആശുപത്രികളിൽ കാഷ്‌ലെസ് സൗകര്യവുമുണ്ടാകും. ആദ്യ വർഷം ക്ലെയിം ചെയ്യാത്ത തുകയിൽ നിന്ന് ഒന്നര ലക്ഷം രൂപ വരെ അടുത്ത വർഷത്തേക്കു മാറ്റാനാകും.
24 മണിക്കൂറിലേറെ കിടത്തി ചികിത്സയ്ക്ക് ഇൻഷുറൻസ് ലഭിക്കും. 1920 രോഗങ്ങൾ അംഗീകൃത പട്ടികയിലുണ്ട്. ആശുപത്രി വാസത്തിനു മുൻപും ശേഷവും 15 ദിവസം വരെയുള്ള ചെലവുകളും ക്ലെയിം ചെയ്യാം.
പരിരക്ഷ ആർക്കെല്ലാം?
ജീവനക്കാർക്കും പെൻഷൻകാർക്കും പുറമേ അവരുടെ ആശ്രിതർ, കുടുംബ പെൻഷൻകാർ, പങ്കാളി, 25 വയസ്സാകാത്ത മക്കൾ, മാനസിക ശാരീരിക വെല്ലുവിളി നേരിടുന്ന ഏതു പ്രായക്കാരുമായ മക്കൾ എന്നിവർക്കാണ് ഇൻഷുറൻസ് പരിരക്ഷ.
മാരക രോഗത്തിന് 18 ലക്ഷം വരെ
മാരക രോഗങ്ങൾക്കുള്ള കവറേജ്: മസ്തിഷ്ക ശസ്ത്രക്രിയ: 18.24 ലക്ഷം, കരൾമാറ്റിവയ്ക്കൽ: 18 ലക്ഷം, ഹൃദയം/ശ്വാസകോശം മാറ്റിവയ്ക്കൽ: 15 ലക്ഷം, അസ്ഥി മജ്ജ മാറ്റിവയ്ക്കൽ: 9.46 ലക്ഷം, കോക്ലിയർ ഇംപ്ലാന്റേഷൻ: 6.39 ലക്ഷം, ഇടുപ്പ് മാറ്റിവയ്ക്കൽ: 4 ലക്ഷം, വൃക്ക/കാൽമുട്ട് മാറ്റിവയ്ക്കൽ: 3 ലക്ഷം.
പേരുണ്ടോ? പരിശോധിക്കാം
www.medisep.kerala.gov.in എന്ന വെബ്സൈറ്റിലെ status ഓപ്ഷനിൽ വിവരങ്ങൾ നൽകിയാൽ മെഡിസെപ് പദ്ധതിയിൽ പേര് ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കാം. തിരുത്തൽ ആവശ്യമുള്ളവർ ഡിഡിഒ/നോഡൽ ഓഫിസർക്ക് നം.110/2021/ധന ഉത്തരവിന് ഒപ്പമുള്ള അപേക്ഷ പൂരിപ്പിച്ചു നൽകുകയും തുടർന്ന് ആ വിവരങ്ങൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് പരിശോധിക്കുകയും വേണം. പെൻഷൻകാർ ട്രഷറി ഓഫിസർക്കാണു തിരുത്തൽ അപേക്ഷ നൽകേണ്ടത്. നിയമന അംഗീകാരം ലഭിക്കാതെ എയ്ഡഡ് സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവരെ നിയമനാംഗീകാരം ലഭിക്കുമ്പോഴേ മെഡിസെപ്പിൽ ഉൾപ്പെടുത്തൂ.
ആശ്രിതർ ആവർത്തിക്കരുത്
ഒരു വ്യക്തിക്ക് ഒന്നിലധികം പേരുടെ ആശ്രിതരാകാൻ കഴിയില്ല. ആശ്രിതരുടെ പേര് ഉൾപ്പെടുത്താത്തവർ ഡിസംബർ 31നു മുൻപ് അപേക്ഷ നൽകി ഉൾപ്പെടുത്തണം. ഇനി അവസരം ലഭിക്കില്ല.
---------------------------------------
സംശയങ്ങൾക്ക് ..
MEDISEP Toll Free No: 1800 425 1857 (10.15AM to 5.15PM)
ഇമെയിൽ:
infomedisep@kerala.gov.in,
financehealthinsurance@gmail.com