.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
State School Kalolsavam 2024-25.. | Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Strength Table Details

 വിശദീകരണം



ഇതിൽ 2 ടേബിളിൽ ആയി വിവരങ്ങൾ കൊടുത്തിട്ടുണ്ട്.
(രണ്ടും രണ്ടാണെന്ന് മനസ്സിലാക്കുക.)

👉🏻Table-1: 
(ജനറൽ തസ്തികയ്ക്കും ഭാഷ തസ്തികയ്ക്കും പരിഗണിക്കുന്നത്)
4 കോളങ്ങൾ ആണുള്ളത്. ഒന്നാമത്തെ കോളത്തിൽ ഡിവിഷനുകളുടെ എണ്ണമാണ്. (2,3,4 കോളങ്ങളിൽ വരുന്ന എണ്ണത്തിനനുസരിച്ചു ഒന്നാം കോളം നോക്കി ഡിവിഷനുകളുടെ എണ്ണം കണ്ടെത്താം.) 
രണ്ടാം കോളത്തിൽ 1 മുതൽ 5 വരെയുള്ള ക്ലാസ്സുകളിൽ 1:30 അനുപാതം കണക്കിൽ ഓരോ ഡിവിഷനിലും വരുന്ന കുട്ടികളുടെ എണ്ണവും, 
മൂന്നാം കോളത്തിൽ 6 മുതൽ 8 വരെയുള്ള ക്ലാസ്സുകളിൽ 1:35 അനുപാതം  കണക്കിൽ ഓരോ ഡിവിഷനിലും വരുന്ന കുട്ടികളുടെ എണ്ണവും,
നാലാം കോളത്തിൽ 9, 10 ക്ലാസ്സുകളിൽ 1:45 അനുപാതം  കണക്കിൽ ഓരോ ഡിവിഷനിലും വരുന്ന കുട്ടികളുടെ എണ്ണവും ആണ്.

ഉദാഹരണം: ഒരു UP സ്‌കൂളിൽ Std 1ൽ 75, Std 2ൽ 66, Std 3ൽ 94, Std 4ൽ 58, Std 5ൽ 132, Std 6ൽ 101, Std 7ൽ 110 എന്നിങ്ങനെയാണ് കുട്ടികളുടെ കണക്ക് എങ്കിൽ ഈ ചാർട്ടിൽ നോക്കി വളരെ വേഗത്തിൽ ഡിവിഷനുകളുടെ എണ്ണം കണക്കാക്കാൻ കഴിയും. 
അതനുസരിച്ച് 1ൽ 3, 2ൽ 3, 3ൽ 4, 4ൽ 2, 5ൽ 5, 6ൽ 3, 7ൽ 4 
എന്നിങ്ങനെയാകും ഡിവിഷനുകളുടെ എണ്ണം.
(ജനറൽ തസ്തികയ്ക്കും ഭാഷ തസ്തികയ്ക്കും എണ്ണം കണക്കാക്കാൻ ഈ രീതി തന്നെയാണ് പരിഗണിക്കുന്നത്.)

👉🏻Table-2:
ഭാഷാ തസ്തികക്ക് മാത്രം ഉള്ളതാണ് (Arabic, Urdu, Sanskrit).  ഭാഷാ തസ്തികക്ക് ആവശ്യമായ പിരീഡുകളുടെ എണ്ണം രണ്ടാം കോളത്തിലും ആ പിരീഡ് എണ്ണം അനുസരിച്ച് വരുന്ന PT (Part Time), FT (Full Time) തസ്തികകളുടെ എണ്ണം ഒന്നാം കോളത്തിലുമാണ്.

ഉദാഹരണം: ഒരു ഹൈസ്‌കൂളിൽ 8,9,10 ക്ലാസ്സുകളിൽ ആകെ ഡിവിഷനുകളിലായി 56 പിരീഡുകൾ ആണ് ഭാഷകൾക്ക് (അറബി, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകൾക്ക് മാത്രം) എങ്കിൽ ആ സ്‌കൂളിൽ 3 FT (Full Time) HST തസ്തിക ആണ് ഉണ്ടാകുക. ആകെ 79 പിരീഡുകൾ ആയാല്‍ 4 തസ്തിക ഉണ്ടാകും.
 
 
ഒരു UP Attached HS ൽ 5 to 10 ക്ലാസ്സുകളിൽ ആകെ ഡിവിഷനുകളിലായി 84 പിരീഡുകൾ ആണ് ഭാഷകൾക്ക് (അറബി, ഉറുദു, സംസ്‌കൃതം എന്നീ ഭാഷകൾക്ക് മാത്രം) എങ്കിൽ ആ സ്‌കൂളിൽ 4 FT (Full Time) തസ്തിക ആണ് ഉണ്ടാകുക. ആകെ 104 പിരീഡുകൾ ആയാല്‍ 5 തസ്തിക ഉണ്ടാകും. 
(അതില്‍ UP, HS ഓരോന്നിലും ഉള്ള ആകെ ഡിവിഷനുകളുടെ കണക്കനുസരിച്ച് UP, HS തസ്തികകളുടെ എണ്ണം നിർണയിക്കും. ഒരാള്‍ക്ക് 25 പിരീ‍ഡ് എന്ന ക്രമത്തിലാണ് തസ്തികനിർണയം നടത്തുക. ഒരാള്‍ക്ക് 25 പിരീ‍ഡ് എന്ന രീതിയില്‍ നിർണയം നടത്തിയ ശേഷം അധികം നാലോ അതിലധികമോ പിരീ‍ഡ് വന്നാല്‍ മേല്‍ഘടകത്തിലാണ് പോസ്റ്റ് അനുവദിക്കുക.)
UP Attached HS ലും, LP Attached UP ലും ഈ രീതിയിൽ തന്നെയാണ് തസ്തികനിർണയം നടത്തുക.