.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Income Tax 2022-23

Income Tax Statement Software 2022-23 : 



EASY TAX 2023:

    Windows (Version 2.2): Download

    Ubuntu (Version 2.2): Download

    Easy Tax with 10E (Version 2.2): Download 

 

സാധാരണ ശമ്പളം വാങ്ങി കൊണ്ടിരിക്കുന്നവർക്ക് ഈ വർഷം 10E ചെയ്യേണ്ട ആവശ്യമില്ല. (മറ്റേതെങ്കിലും രീതിയിൽ കഴിഞ്ഞ വർഷത്തെ അരിയർ വാങ്ങിയവർക്ക് മാത്രം 10E ചെയ്താൽ മതി.) സാധാരണ രീതിയിൽ അരിയർ ഒന്നും ഇല്ല.

കേന്ദ്ര ബജറ്റിൽ ഇപ്പോൾ പ്രഖ്യാപിച്ച ഇൻകം ടാക്സ് പരിധിയിലുള്ള ഇളവ് ഈ സാമ്പത്തിക വർഷത്തേക്ക് പരിഗണിക്കില്ല. അടുത്ത (2023-24) സാമ്പത്തിക വർഷം മുതലാണ് ഇളവ് ഉണ്ടാവുക. അതും പുതിയ സ്കീമിൽ (New Regime) തെരഞ്ഞെടുക്കുന്നവർക്ക് മാത്രം.


മുകളിലെ ലിങ്കിൽ നിന്നും EASY TAX സോഫ്റ്റ്‌വെയർ Version 2.2
ഡൗൺലോഡ് ചെയ്യുക. മുമ്പ് ഡൗൺലോഡ് ചെയ്ത് വെച്ചവർ അത് Version 2.2 ആണെന്ന് ഉറപ്പു വരുത്തുക. അല്ലെങ്കിൽ വീണ്ടും  ഡൗൺലോഡ് ചെയ്യണം. (മുകളിലെ ലിങ്കില്‍ കയറിയാൽ അതിൽ Download എന്ന് കാണാം. ആ Download എന്നതിൽ ക്ലിക്ക് ചെയ്ത് സോഫ്റ്റ്‌വെയർ സിസ്റ്റത്തിലേക്ക് ഡൗൺലോഡ് ചെയ്യണം.)
(ഡൗൺലോഡ് ചെയ്ത സോഫ്റ്റ്‌വെയറിലെ DATA എന്ന ടാബിൽ ക്ലിക്ക് ചെയ്താണ് തുടങ്ങേണ്ടത്)

 HELP: (വിവരണം താഴെ)

ചിത്രം.1

ചിത്രം.2

വിവരണം (സൂചന നമ്പർ പ്രകാരം):
  1. ഏറ്റവും മുകളിലെ അഞ്ച് ബോക്സിലും വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്യുക. (അതിൽ ടൈപ്പ് ചെയ്യാൻ സാധിക്കുന്നില്ല എങ്കില്‍ ഏറ്റവും മുകളിലെ വിവരണങ്ങൾ പൂർണമായും വായിക്കുക.)
  2. Select HRA Class എന്ന സ്ഥലത്ത് സ്‌കൂൾ നിൽക്കുന്ന സ്ഥലം ഏത് പരിധിയിൽ വരുന്നു എന്ന് സെലക്ട് ചെയ്യുക. (അത് അനുസരിച്ച് HRA തുകയിൽ മാറ്റം വരുന്നത് കാണാം)
  3. Basic pay ടൈപ്പ് ചെയ്ത് കൊടുക്കുക. ഇൻക്രിമെന്റ്/Grade ഉള്ള മാസം Basic Pay മാറ്റിക്കൊടുക്കുക. (മാർച്ച് മാസം സമരത്തിൽ പങ്കെടുത്തത് കാരണം ഏപ്രിൽ മാസം Diesnon തുക ശമ്പളത്തിൽ നിന്നും പിടിച്ചിട്ടുണ്ടെങ്കിൽ ഏപ്രിൽ മാസത്തെ Basic Pay, DA, HRA എന്നിവയിലാണ് അത് കുറവ് വരുത്തേണ്ടത്. ഏപ്രിൽ മാസത്തെ Basic Pay യെ 31 കൊണ്ട് ഹരിച്ചാൽ കിട്ടുന്ന സംഖ്യയാണ് ഒരു ദിവസത്തെ Basic Pay. മൊത്തം Basic Pay യിൽ നിന്നും ആ സംഖ്യ കുറക്കണം. 2 ദിവസത്തെ ശമ്പളം ആണ് Diesnon ആയി കുറവ് വരുത്തിയതെങ്കിൽ കിട്ടിയ സംഖ്യയെ 2 കൊണ്ട് ഗുണിച്ചാൽ കിട്ടുന്ന സംഖ്യ ആണ് മൊത്തം Basic Pay യിൽ നിന്നും കുറക്കേണ്ടത്. അത് കുറച്ചാൽ കിട്ടുന്ന സംഖ്യ Basic Pay ആയി കൊടുക്കുക. അപ്പോൾ അതിന്റെ DA, HRA എന്നിവ അവിടെ വരും. അതിന്റെ നേരെ കാണുന്ന Gross തുകയും Diesnon ആയി പിടിച്ച സംഖ്യയും കൂടി കൂട്ടിയാൽ Actual Gross തുക കിട്ടുന്നുണ്ടെന്ന് ഉറപ്പുവരുത്തുക.)
  4. ഡിഡക്ഷൻ ടൈപ്പ് ചെയ്തു കൊടുക്കുക (PF, SLI, GIS). 
  5. Medisep 500 രൂപ ജൂൺ മാസം മുതലാണ് കൊടുക്കേണ്ടത്.
  6. GPAIS നവംബർ മാസം മാത്രം 500 രൂപ കൊടുക്കുക. (അവിടെ 500 എന്ന് കൊടുക്കുമ്പോൾ താഴെയുള്ള ബോക്സുകളിലും തനിയെ വരും. അപ്പോൾ താഴെയുള്ള ഡിലീറ്റ് ചെയ്ത ഒഴിവാക്കണം.)  Heading ൽ GPAIS എന്നും കൊടുക്കുക. ശേഷം NPS, LIC ഉണ്ടെങ്കിൽ അതും കൊടുക്കണം.
  7. കഴിഞ്ഞ മാസങ്ങളിൽ സാലറിയിൽ നിന്നും ടാക്സ് അടച്ചവർ മാത്രം ഇവിടെ ഓരോ മാസവും അടച്ച തുക ടൈപ്പ് ചെയ്ത കൊടുക്കുക.
  8. Festival Allowance 2750 രൂപ കൊടുക്കുക.
  9. പ്രൊഫഷണൽ ടാക്സ് വർഷത്തിൽ രണ്ട് തവണ 1250 രൂപ വീതം അടക്കാറുണ്ട്. അത് അടച്ചവർ Total 2500 രൂപ കൊടുക്കുക.
 ഇത്രയും ചെയ്‌താൽ സ്റ്റെമെന്റ്റ് റെഡിയായി.
താഴെ DATA, ANTICIPATORY STATEMENT, Final Statement എന്നിങ്ങനെ ടാബ് കാണാം.
Final Statement  ടാബിൽ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.
NB: ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ, Housing Loan (Repayment & Interest) വിവരങ്ങൾ കൊടുക്കാനുള്ളവർ എന്നിവർ (ചിത്രം.2 ൽ) അതാത് ബോക്സിൽ ആ വിവരങ്ങൾ കൂടി കൊടുക്കണം.
 
 

 

--------------------------------------------------------

Back