.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Annual Term Examination Details.. | Previous Exam Questions & Model Questions.. | SCERT Model Questions .. | Scheme of Works.. | School Text Books.. | School Hand Books.. | LSS, USS Model Questions.. | Exam Results..

STEPS

STEPS
(Student Talent Enrichment Programme in Social Science)

 സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി

 
    വിദ്യാർത്ഥികളുടെ സാമൂഹ്യശാസ്ത്രത്തിലുള്ള അഭിരുചി തിരിച്ചറിഞ്ഞ് പരിപോഷിപ്പിക്കുന്നതിനായി എസ്.സി.ഇ.ആർ.ടി ആവിഷ്കരിച്ച് നടപ്പാക്കുന്ന പദ്ധതിയാണ് സ്റ്റെപ്സ് (സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടി).
 

STEPS, NuMaTs ഉപജില്ലാതല പരീക്ഷകൾ ഫെബ്രുവരി 7-ന്.. Identification Certificates : Click Here

 

 STEPS Exam 2025-26 Questions & Answer Key:

 
 

STEPS, NuMaTs സ്കൂൾതല പരീക്ഷകൾ ജനുവരി 22-ലേക്ക് മാറ്റി.. Circular  19.01.2026 : Click Here

  • ജനുവരി 21-ന് NMMS Exam നടക്കുന്നതിനാലാണ് മാറ്റം.
സ്റ്റെപ്സ് പരീക്ഷ 2025-26 : സ്കൂൾതലം ജനുവരി 21 ന് - Circular & Guidelines 05.01.2026 : Click Here
 
  • 6, 7 ക്ലാസുകളിലെ കുട്ടികൾക്ക് ഇത്തവണ പങ്കെടുക്കാം. 2024-25 അധ്യയന വർഷം ചില സാങ്കേതിക കാരണങ്ങളാൽ പരീക്ഷ നടക്കാത്തതിനാലാണ് ഇത്തവണ ഏഴാം ക്ലാസിലെ കുട്ടികൾക്ക് കൂടി അവസരം നൽകുന്നത്..
 
-----------------
 Old Posts:
    സാമൂഹ്യശാസ്ത്ര പ്രതിഭാ പരിപോഷണ പരിപാടിയുടെ പ്രവേശനം ആറാംക്ലാസ് വിദ്യാർത്ഥികൾക്കായി നിജപ്പെടുത്തിയിരിക്കുന്നു. 2023-24 അധ്യയന വർഷത്തെ സ്കൂൾ തല തെരഞ്ഞെടുപ്പ് 2023 നവംബർ 14ന് ഉച്ചക്ക് 2 മണി മുതൽ 3.30 വരെ സംസ്ഥാനത്തെ എല്ലാ വിദ്യാലയങ്ങളിലും നടക്കുന്നതാണ്. ഇതിൽ ആറാം ക്ലാസിലെ മുഴുവൻ കുട്ടികളുടെയും പങ്കാളിത്തം ഉറപ്പ് വരുത്തേണ്ടതാണ്. സ്കൂൾതല സ്ക്രീനിംഗ് ടെസ്റ്റിന് മുന്നോടിയായി കുട്ടികൾക്ക് കൊടുക്കേണ്ട 5 മാർക്കിന്റെ പ്രോജക്റ്റ് പ്രഥമാധ്യാപകന്റെ മേൽനോട്ടത്തിൽ, സോഷ്യൽ സയൻസ് അധ്യാപകന്റെ നേതൃത്വത്തിൽ ആണ് നടത്തേണ്ടത്. അതിനുള്ള മേൽനടപടികൾ സ്വീകരിക്കണമെന്ന് താത്പര്യപ്പെടുന്നു. സ്റ്റെപ്സ് പദ്ധതിയിൽ ഉൾപ്പെടുന്ന കുട്ടികളെ കണ്ടെത്തൽ പ്രക്രിയയുടെ ആദ്യഘട്ടം കേരളത്തിലെ മുഴുവൻ അപ്പർപ്രൈമറി/സെക്കന്ററി വിദ്യാലയങ്ങളെ കേന്ദ്രീകരിച്ചാണ് നടക്കുന്നത്. പ്രഥമാധ്യാപിക/പ്രഥമാധ്യാപകൻ അധ്യക്ഷനും സാമൂഹ്യശാസ്ത്രം ക്ലബ് കൺവീനർ/സാമൂഹ്യശാസ്ത്ര അധ്യാപകൻ കോ-ഓഡിനേറ്ററുമായ സമിതിയാണ് ഇതിന് നേതൃത്വം കൊടുക്കേണ്ടത്. സ്കൂൾതലത്തിൽ കുട്ടികളെ തിരഞ്ഞെടുക്കുന്നതിന് 5 ദിവസം മുമ്പെങ്കിലും ഈ സമിതി രൂപീകരിക്കണം. ഈ സമിതിയുടെ അംഗസംഖ്യ പ്രഥമാധ്യാപിക/പ്രഥമാധ്യാപകന് ക്ലിപ്തപ്പെടുത്താവുന്നതാണ്. അംഗങ്ങൾ സാമൂഹ്യശാസ്ത്രം പഠിപ്പിക്കുന്ന അധ്യാപകർ, എസ്.ആർ.ജി കൺവീനർ, പി.ടി.എ പ്രസിഡന്റ്, എസ്.എം.സി ചെയർമാൻ, സാമൂഹ്യശാസ്ത്ര വിഷയത്തിൽ താൽപ്പര്യമുള്ള റിട്ടയേർഡ് അധ്യാപകർ എന്നിവരെ ഉൾപ്പെടുത്തി നിപ്പെടുത്താവുന്നതാണ്.


ചുമതലകൾ :
  • സ്റ്റെപ്സ് പദ്ധതിയുടെ വിശദാംശങ്ങൾ ആറാം ക്ലാസ് വിദ്യാർഥികളെ അറിയിക്കുക.
  • മുഴുവൻ 6-ാം ക്ലാസ് വിദ്യാർത്ഥികളേയും ഉൾപ്പെടുത്തി സ്കൂൾതല ശില്പശാല സംഘടിപ്പിക്കുക.
  • സ്കൂൾ തല തെരഞ്ഞെടുപ്പിന് വേണ്ട ഒരുക്കങ്ങൾ പൂർത്തിയാക്കുക.
  • നോട്ടീസ് മുഖാന്തരം സ്റ്റെപ്സ് തിരഞ്ഞെടുപ്പ് പ്രക്രിയ സംബന്ധിച്ച് എല്ലാ കുട്ടികൾക്കും മുൻകൂട്ടി അറിയിപ്പു നൽകുക.
  • തെരഞ്ഞെടുപ്പിനു മുന്നോടിയായി സമീപനരേഖ വായിച്ചു മനസ്സിലാക്കേണ്ടതാണ്.
  • കൂടുതൽ വിവരങ്ങൾക്ക് 8590096600, 9447398335 മെയിൽ scertsteps@gmail.com


സ്കുൂളുകൾക്കുള്ള കൂടുതൽ നിർദ്ദേശങ്ങൾ - Circular: Click Here