.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

KTET Exam 2024

K TET April 2024

(കേരള ടീച്ചേഴ്സ് എലിജിബിലിറ്റി ടെസ്റ്റ് )



 K TET April 2024:

2024 ‍മെയ് 5 വരെ അപേക്ഷിക്കാം..

 
ലോവര്‍ പ്രൈമറി വിഭാഗം, അപ്പര്‍ പ്രൈമറി വിഭാഗം, ഹൈസ്കൂള്‍ വിഭാഗം, സ്പെഷ്യല്‍ വിഭാഗം (ഭാഷാ-യു.പി. തലംവരെ/സ്പെഷ്യല്‍ വിഷയങ്ങള്‍-ഹൈസ്കൂള്‍ തലം വരെ) എന്നിവയിലെ അദ്ധ്യാപക യോഗ്യത പരീക്ഷ (കെ-ടെറ്റ്) -ന് വേണ്ടിയുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു.  

K-TET പരീക്ഷ 2024 ജൂണ്‍ 22,23 തിയ്യതികളില്‍ നടക്കുന്നതാണ്. 
കെ-ടെറ്റ് ഏപ്രിൽ 2024-ന് അപേക്ഷിക്കുന്നതിനുള്ള ഓണ്‍ലൈന്‍ അപേക്ഷയും, ഫീസും വെബ്പോര്‍ട്ടല്‍ വഴി  ഏപ്രിൽ 17 മുതൽ മെയ് 5 ഞായർ 5PM വരെ സമര്‍പ്പിക്കാം. ഒന്നിലധികം കാറ്റഗറികള്‍ക്ക് അപേക്ഷിക്കുന്നവര്‍ ഓരോ കാറ്റഗറിക്കും 500/- രൂപ വീതവും SC/ST/PH/Blind  വിഭാഗത്തിലുള്ളവര്‍ 250/- രൂപ വീതവും അടയ്ക്കേണ്ടതാണ്.  ഓണ്‍ലൈന്‍ നെറ്റ്ബാങ്കിംഗ്, ക്രെഡിറ്റ്/ഡെബിറ്റ് കാര്‍ഡ് എന്നിവ മുഖേന പരീക്ഷാഫീസ് അടയ്ക്കാവുന്നതാണ്.  ഓരോ കാറ്റഗറിയിലേയ്ക്കും അപേക്ഷിക്കുവാനുള്ള യോഗ്യതയുടെ വിവരങ്ങള്‍ അടങ്ങിയ പ്രോസ്പെക്ടസ്, ഓണ്‍ലൈന്‍ രജിസ്ട്രേഷന്‍ നടത്തുന്നതിനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ എന്നിവ താഴെ കൊടുത്ത Notification ലിങ്കിൽ ലഭ്യമാണ്.  ഒന്നോ അതിലധികമോ കാറ്റഗറികളില്‍ ഒരുമിച്ച് ഒരു പ്രാവശ്യം മാത്രമേ അപേക്ഷിക്കാന്‍ കഴിയുകയുള്ളൂ.  അപേക്ഷ സമര്‍പ്പിച്ച് ഫീസ് അടച്ച് കഴിഞ്ഞാല്‍ പിന്നീട് യാതൊരുവിധ തിരുത്തലുകളും അനുവദിക്കുന്നതല്ല.  ആയതിനാല്‍ നോട്ടിഫിക്കേഷന്‍ പ്രകാരം അപേക്ഷാസമര്‍പ്പണ രീതി വായിച്ച് മനസ്സിലാക്കിയ ശേഷം മാത്രം അപേക്ഷ നല്‍കേണ്ടതാണ്. കൂടാതെ നോട്ടിഫിക്കേഷനിലുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ അപേക്ഷിക്കുന്നതിനുമുമ്പ്  ഡൗണ്‍ലോഡ് ചെയ്ത് വായിച്ചിരിക്കണം. പേര്, ജനനതീയതി, കാറ്റഗറി, ജാതി, വിഭാഗം എന്നിവ വളരെ ശ്രദ്ധയോടെ പൂരിപ്പിക്കേണ്ടതും നോട്ടിഫിക്കേഷനില്‍ പറഞ്ഞ പ്രകാരം 6 മാസത്തിനകം എടുത്ത ഫോട്ടോ തന്നെ അപ്ലോഡ് ചെയ്യേണ്ടതുമാണ്. 

 വെബ്സൈറ്റില്‍ നിന്നും ഹാള്‍ടിക്കറ്റ് ഡൗണ്‍ലോഡ് ചെയ്യേണ്ട തീയതി: 03/06/2024

 

KTET April 2024: NOTIFICATION

CLICK HERE FOR ONLINE APPLICATION [Online Submission on 17/04/2024 to 05/05/2024 Sunday, 5pm] (Last Date Extended to 05/05/2024)

-------------------------------------


------------------------------------- 

 

K-TET October 2023 : Rectified Answer Key Published :

     Category I | Category II | Category III | Category IV

 

 K-TET October 2023 : Provisional Answer Key Published :

     Category I | Category II | Category III | Category IV

    K-TET October 2023 : Provisional Answer Key Complaint Form: Click Here  

 -------------------------------------

 

 -------------------------------------

SET Exam: Click Here

UGC-NET Exam: Click Here