APJ Abdul Kalam Scholarship (APJAK)
സർക്കാർ/എയ്ഡഡ്/സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്നിക്കുകളിലെ 3 വർഷത്തെ ഡിപ്ലോമ കോഴ്‌സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ വിഭാഗത്തിൽപെട്ട വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാം..
ELIGIBILITY:
Should belong to Muslim, Christian, Sikh, Buddha, Parsis, Jain community
Apply Online : Click Here
Instructions : Click Here
രജിസ്ട്രേഷൻ ഫോമിന്റെ പ്രിന്റ് ഔട്ട് ചുവടെ പറയുന്ന രേഖകൾ സഹിതം വിദ്യാർത്ഥി പഠിക്കുന്ന സ്ഥാപന മേധാവിക്ക് സമർപ്പിക്കണം.
അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ:
1. അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിന്റൌട്ട്.
2. എസ്.എസ്.എൽ.സി, പ്ലസ്ടു/വി.എച്ച്.എസ്.ഇ തുടങ്ങിയവയുടെ മാർക്ക് ലിസ്റ്റിന്റെ ഫോട്ടോകോപ്പി.
3. അലോട്ട്മെന്റ് മെമ്മോ - യുടെ പകർപ്പ്
4. അപേക്ഷകരുടെ സ്വന്തം പേരിലുളള ബാങ്ക് പാസ്സ് ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ ഫോട്ടോകോപ്പി.
(പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സ് എന്നിവ ഉൾപ്പെടുത്തിയിരിക്കണം).
5. ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻ.പി.ആർ കാർഡിന്റെ പകർപ്പ്
6. നേറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്,
7. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പരിപ്പ്, അല്ലെങ്കിൽ മൈനോരിറ്റി സർട്ടിഫിക്കറ്റിന്റെ കോപ്പി.
8. വരുമാന സർട്ടിഫിക്കറ്റ് (അസ്സൽ) വില്ലേജ് ഓഫീസിൽ നിന്ന്
9. റേഷൻ കാർഡിന്റെ ഫോട്ടോകോപ്പി.
കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അവസാന തീയതികൾ :
- വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 10.02.2025 (Extended to 10.02.2025..>> Circular )
- ഓൺലൈനായി രജിസ്ട്രേഷൻ പ്രിന്റൗട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി : 11.02.2025
- സ്ഥാപന മേധാവികൾ ടി അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നടത്തേണ്ട അവസാന തീയതി : 12.02.2025
- അപ്രൂവൽ നടത്തിയ സ്വാശ്രയ പോളിടെക്നിക്കുകളിലെ അപേക്ഷകൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലേക്ക് എത്തിക്കേണ്ട അവസാന തീയതി: 14.02.2025
(ഗവ./എയ്ഡഡ് സ്ഥാപനങ്ങളിലെ അപേക്ഷകൾ അതാത് സ്ഥാപനങ്ങളിൽ തന്നെ സൂക്ഷിക്കേണ്ടതാണ്. ഡയറക്ടറേറ്റിലേക്ക് എത്തിക്കേണ്ടതില്ല.)