.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Plus 1 Allotment Results.. | Exam Results.. | Previous Exam Questions & Model Questions.. | LSS, USS Model Questions.. | School Text Books.. | School Hand Books..

Ayyankali Talent Search Scheme

Ayyankali Memorial Talent Search & Development Scheme 2025-26

 

         പട്ടികജാതി വികസന വകുപ്പിന്റെ 2025-26 വർഷത്തെ ശ്രീ. അയ്യങ്കാളി മെമ്മോറിയൽ ടാലന്റ് സേർച്ച്‌ ആൻഡ് ഡെവലപ്പ്മെന്റ് സ്കോളർഷിപ് ലഭിക്കുന്നതിനുള്ള അപേക്ഷ ക്ഷണിക്കുന്നു..
          അപേക്ഷകർ 2025-26 അദ്ധ്യയന വർഷത്തിൽ 5, 8 ക്ലാസ്സുകളിൽ പഠിക്കുന്നവർ ആയിരിക്കണം. കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയിൽ 4, 7 ക്ലാസ്സുകളിൽ എല്ലാ വിഷയത്തിനും A ഗ്രേഡ് ലഭിച്ചിരിക്കണം. നിലവിലെ അപേക്ഷകരിൽ അഞ്ചാം ക്ലാസുകാർ നാലിലെ മാർക്ക്‌ലിസ്റ്റും എട്ടാം ക്ലാസുകാർ ഏഴിലെ മാർക്ക്‌ ലിസ്റ്റും ആണ് സമർപ്പിക്കേണ്ടത്.

നിലവിൽ പഠിക്കുന്ന സ്കൂളിലെ HM ന്റെ സാക്ഷ്യപത്രവും അപേക്ഷയോടൊപ്പം വെക്കണം.

സ്കൂൾ തലത്തിലുള്ള / സ്കൂളിന്റെ അംഗീകാരമുള്ള കലാ കായിക മത്സരങ്ങൾ, ശാസ്ത്രമേള, ക്വിസ് എന്നിവയിൽ വിവിധ ഗ്രേഡുകൾ നേടിയവർ ആണെങ്കിൽ അതിന്റെ സർട്ടിഫിക്കറ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്യണം.

 അപേക്ഷ,  ആവശ്യം ആയ സർട്ടിഫിക്കറ്റ് എല്ലാം സഹിതം, അതാത് ബ്ലോക്ക് / മുനിസിപ്പാലിറ്റി / കോർപ്പറേഷൻ പട്ടികജാതി വികസന ഓഫീസുകളിൽ സമർപ്പിക്കണം.

 അപേക്ഷ ഫോമും ഈ ഓഫീസുകളിൽ നിന്നും ലഭിക്കും.

ആവശ്യമായ രേഖകൾ സഹിതം അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: 28/07/2025, 5 pm

അപേക്ഷയോടൊപ്പം ഹാജരാക്കേണ്ട രേഖകൾ :
1. ജാതി സർട്ടിഫിക്കറ്റ്

2. വരുമാന സർട്ടിഫിക്കറ്റ്

3. മുൻ വര്‍ഷത്തെ മാര്‍ക്ക് ലിസ്റ്റ് ( സാക്ഷ്യപ്പെടുത്തിയത്)

4. ആധാര്‍ കാര്‍ഡ് കോപ്പി

5. ബാങ്ക് പാസ്ബുക്ക് കോപ്പി

6. മുൻഗണന ഇനങ്ങൾ തെളിയിക്കുന്ന രേഖകൾ



Ayyankali TS Scheme Application Form: Click Here

 Ayyankali TS Scheme 2025-26 - Order 06.11.2024: Click Here

 



-----------------

 

More Scholarships