Begum Hazrath Mahal Scholarship 2022-23:
Muslims, Sikhs, Christians, Buddhists, Jain and Zoroastrians (Parsis)
Scholarship Online Application Link:
(Last Date: 15/11/2022 - Begum Hazrat Mahal Scholarship for Girls - Std.9,10,+1,+2)
(Scholarship Amount: Std.9,10= Rs.5000. Plus1,Plus2 = Rs.6000)
- Institute Verification Last Date : 30/11/2022
-----------------------------
Begum Hazrat Mahal Scholarship: DGE Circular | Income Limit: 2 Lakh
Begum Hazrat Mahal Scholarship:
- ന്യൂനപക്ഷ വിഭാഗത്തിലെ 9,10,+1,+2 ക്ലാസ്സുകളിലെ പെണ്‍കുട്ടികൾക്ക് അപേക്ഷിക്കാം.
- പ്രീമെട്രിക്/പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിനേക്കാൾ കൂടുതൽ തുക. (Class: 9,10 = ₹5000), (Class: +1,+2 = ₹6000)
- പ്രീമെട്രിക്/ പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ നൽകുന്നവർക്ക്
പിന്നീട് ബീഗം ഹസ്രത്ത് മഹൽ സ്‌കോളർഷിപ്പിന് അപേക്ഷിക്കാൻ കഴിയില്ല.
- ഇപ്പോൾ 9,10,+2 ക്ലാസ്സുകളിൽ പഠിക്കുന്ന പെൺകുട്ടികൾക്ക് കഴിഞ്ഞ വർഷം പ്രീമെട്രിക്/പോസ്റ്റ്മെട്രിക് സ്‌കോളർഷിപ്പ് കിട്ടിയിട്ടുണ്ടെങ്കിൽ (Renewal) അവരുടെ പ്രീമെട്രിക്/പോസ്റ്റ്മെട്രിക് അപേക്ഷ Withdraw ചെയ്ത് ബീഗം ഹസ്രത്ത് സ്‌കോളർഷിപ്പിന് Fresh ആയി അപേക്ഷ നൽകാം.
- വരുമാന സർട്ടിഫിക്കറ്റ് രക്ഷിതാവിന്റെ പേരിൽ ഉണ്ടാക്കിയാൽ മതി. വരുമാന പരിധി 2 ലക്ഷം. 2
മക്കൾ സ്‌കോളർഷിപ്പ് അപേക്ഷ നൽകുന്നുണ്ടെങ്കിലും ഒരു വരുമാന
സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ മതി. രണ്ട് പേരുടെയും അപേക്ഷയില്‍ ഓരോ ഫോട്ടോകോപ്പി
വെച്ചാല്‍ മതി.
- വരുമാന സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ കാലാവധി ആണ് ഉള്ളത്. ഒരു വർഷത്തിനുള്ളിൽ മറ്റെന്തെങ്കിലും ആവശ്യത്തിന് വേണ്ടി ഉണ്ടാക്കിയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് മതിയാകും.
- വരുമാന സർട്ടിഫിക്കറ്റിൽ ഉള്ള വരുമാനം തന്നെ ഓൺലൈൻ അപേക്ഷയിൽ നൽകണം. അപേക്ഷയോടൊപ്പം കാലാവധി കഴിയാത്ത വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും വെക്കണം. അല്ലെങ്കിൽ സ്കൂൾതല വെരിഫിക്കേഷൻ നടത്താൻ സാധിക്കുന്നതല്ല. സ്‌കൂളിൽ അത് സൂക്ഷിച്ചു വെക്കുകയും വേണം.
- മിനിമം മാർക്ക് : കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയില്‍ 50%ന് മുകളിൽ മാർക്ക് ഉണ്ടായിരിക്കണം.
- ബാങ്ക് അക്കൗണ്ട് കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിൽ ഉള്ള ജോയിൻ അക്കൗണ്ട് ആണ് നൽകേണ്ടത്. അങ്ങനെ ഇല്ല എങ്കിൽ, രക്ഷിതാവിന്റെ അക്കൗണ്ട് വിവരങ്ങൾ നൽകിയാലും മതി.
- Fresh: കഴിഞ്ഞ വർഷം ബീഗം ഹസ്രത്ത് മഹൽ സ്‌കോളർഷിപ്പ് ലഭിച്ചവരും അല്ലാത്തവരും ഈ വർഷം Fresh ആയിട്ടാണ് അപേക്ഷിക്കേണ്ടത്.
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്
3 വർഷത്തെ കാലാവധിയുണ്ട്. കഴിഞ്ഞ 3 വർഷത്തിനിടക്ക് വില്ലേജ് ഓഫീസില്‍ നിന്നും ഉണ്ടാക്കിയ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അതിന് 3 വർഷത്തെ കാലാവധി കഴിഞ്ഞില്ല എങ്കില്‍ അത് മതിയാകും.
ഇല്ലെങ്കിൽ പുതിയ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും ഉണ്ടാക്കുക. 3 വർഷം കാലാവധി ഉള്ളതിനാൽ അതിന്റെ ഫോട്ടോകോപ്പി അപേക്ഷയോടൊപ്പം സ്‌കൂളിൽ നൽകുക. ഒരു കോപ്പി വീട്ടിൽ സൂക്ഷിച്ചു വെച്ചാൽ അടുത്ത 2 വർഷങ്ങളിൽ കൂടി അതിന്റെ കോപ്പി ഉപയോഗപ്പെടുത്താം. - ആധാർ ഇല്ലാത്തവർക്ക് ബാങ്ക് പാസ്ബുക്ക് കോപ്പി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. കൂടാതെ അക്ഷയയിൽ നിന്നും Bonafide Certificate പ്രിന്റ് എടുത്ത് അതിൽ HM/Principal ഒപ്പ് വെച്ച് വീണ്ടും അക്ഷയയിൽ കൊടുത്ത് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ആധാർ ഉള്ളവർക്ക് Bonafide Certificate ആവശ്യമില്ല.
- ജനനതിയ്യതി, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളും ഉണ്ടായിരിക്കണം.
സ്കൂൾതല വെരിഫിക്കേഷൻ നടത്തുന്നതിന് വേണ്ടി സ്കൂളില്‍ എത്തിക്കേണ്ട രേഖകൾ:
1. അപേക്ഷയുടെ പ്രിന്റൗട്ട്,
2. വരുമാന സർട്ടിഫിക്കറ്റ് (ഒരു വർഷം കാലാവധി),
3. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (3 വർഷം കാലാവധി),
4. മാർക്ക് ലിസ്റ്റ് കോപ്പി,
5. ജനന സർട്ടിഫിക്കറ്റ്/SSLC സർട്ടിഫിക്കറ്റ്,
6. ആധാർ കോപ്പി,
7. കേരളത്തിന് പുറത്തുള്ള കുട്ടിയോ, ആധാർ ഇല്ലാത്ത കുട്ടിയോ ആണെങ്കിൽ Bonafide Certificate.
(മുകളില്‍ കൊടുത്ത എല്ലാ രേഖകളും സ്‌കൂളിൽ 5 വർഷം സൂക്ഷിച്ചു വെക്കുകയും വേണം.)ജില്ലാ / സംസ്ഥാന തലത്തില്‍ ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ മുകളില്‍ കൊടുത്ത എല്ലാ രേഖകളും Head of Institution, School Nodal Officer എന്നിവര്‍ ഹാജരാക്കണം.
----------------------------------
Minority Scholarship:
Online Application Help: Click Here--------------------------------------