.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

BPL Merit cum Means Scholarship

BPL Merit cum Means Scholarship 2024-25

 

        ഗവൺമെൻറ്/എയ്‌ഡഡ് ഹയർ സെക്കൻററി സ്കൂളുകളിൽ പഠിക്കുന്ന BPL വിഭാഗക്കാരായ വിദ്യാർത്ഥികളിൽ നിന്നും തെരഞ്ഞെടുക്കപ്പെടുന്നവർക്ക് നൽകുന്നതിനായി 5000 രൂപ വീതമുള്ള മെറിറ്റ്-കം- മീൻസ് സ്കോളർഷിപ്പ് ഫോർ ബി.പി.എൽ. സ്റ്റുഡൻസ് എന്ന പദ്ധതി 2007-08 മുതൽ നടപ്പിലുള്ളതാകുന്നു. പ്ലസ് വൺ വിദ്യാർത്ഥികളിൽ നിന്നും അപേക്ഷ സ്വീകരിച്ച് സ്കൂൾതല കമ്മിറ്റി പരിശോധിച്ച് മെറിറ്റ് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കുന്നവർക്കാണ് സ്കോളർഷിപ്പ് നൽകിവരുന്നത്. പ്ലസ് വണ്ണിൽ സ്കോളർഷിപ്പ് യോഗ്യത നേടുന്നവർക്ക് പ്ലസ്ടുവിലും സ്കോളർഷിപ്പിന് അർഹതയുളളതാണ്. (മാനദണ്ഡങ്ങൾ പാലിയ്ക്കുന്ന പക്ഷം മാത്രം) മൂന്ന് വിഭാഗങ്ങളിലായാണ് പ്രസ്തുത സ്കോളർഷിപ്പ് നൽകി വരുന്നത്.

  1. General Category

  2. SC/ST

  3.  Arts/Sports/Disability

 

ഇതോടൊപ്പമുള്ള അപേക്ഷാഫോറത്തിൽ വിദ്യാർത്ഥിയുടെയും, രക്ഷാകർത്താവിൻ്റെയും ഒപ്പോടുകൂടിയ അപേക്ഷ താഴെപ്പറയുന്ന അനുബന്ധ രേഖകളോടുകൂടി ഇപ്പോൾ പഠിക്കുന്ന സ്കൂളിൽ സമർപ്പിക്കേണ്ടതാണ്:
1)ബിപിഎൽ ആണെന്ന് തെളിയിക്കുന്ന രേഖയുടെ അറ്റസ്റ്റഡ് കോപ്പി,
2) കുട്ടിയുടെ പേരിൽ നാഷണലൈസ്‌ഡ്‌ ബാങ്കിൽ അക്കൗണ്ട് തുറക്കുകയും (ജോയിന്റ് അക്കൗണ്ട് അനുവദനീയമല്ല) ആയതിൻ്റെ അക്കൗണ്ട് ഡീറ്റയിൽസ് പേജിന്റെ അറ്റസ്റ്റഡ് കോപ്പി,
3) എസ് എസ് എൽ സി സർട്ടിഫിക്കറ്റിൻ്റെ അറ്റസ്റ്റഡ് കോപ്പി,
4) ആർട് സ്/സ്പോർട്‌സ്/ഭിന്നശേഷി അറ്റസ്റ്റഡ് കോപ്പി സർട്ടിഫിക്കറ്റിൻ്റെ (40% കുറയാത്ത)
5) ആധാർ സെൽഫ് അറ്റസ്റ്റഡ് കോപ്പി

സ്കൂളുകളിൽ അനുബന്ധ രേഖകൾ സഹിതം അപേക്ഷ ശേഖരിച്ച് പ്രത്യേകം ഫയലായി സൂക്ഷിക്കണം.
(ചുരുങ്ങിയത് മൂന്നു വർഷമെങ്കിലും പ്രസ്തുത രേഖകൾ ഓഫീസ് റെക്കോർഡായി സൂക്ഷിച്ചിരിക്കണം.)

BPL Merit cum Means Scholarship - Application Form: Click Here

Last Date: 11/09/2024

 

DGE Circular 30.08.2024: Click Here