സി.എച്ച്. മുഹമ്മദ്കോയ സ്കോളർഷിപ്പ് (CHMS)
ഓണ്‍ലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി:
- Fresh : 03.02.2025
- Renewal: 10.01.2025
കേരള സംസ്ഥാനത്തിലെ സർക്കാർ/സർക്കാർ എയ്ഡഡ് സ്ഥാപനങ്ങളിൽ ബിരുദം, ബിരുദാനന്തര ബിരുദം, പ്രാഫഷണൽ കോഴ്സുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മതവിഭാഗങ്ങളിലെ വിദ്യാർത്ഥിനികളില്‍ നിന്നും 2024-25 അദ്ധ്യയന വർഷത്തേയ്ക്ക് സി.എച്ച്. മുഹമ്മദ് കോയ സ്കോളർഷിപ്പ്/ഹോസ്റ്റൽ സ്റ്റൈപന്റ്-ലേക്ക് സംസ്ഥാന ന്യൂനപക്ഷക്ഷേമ വകുപ്പ് അപേക്ഷ ക്ഷണിച്ചു..
മെറിറ്റ് അടിസ്ഥാനത്തിൽ അഡ്മിഷൻ ലഭിച്ച സ്വാശ്രയ മെഡിക്കൽ, എഞ്ചിനീയറിംഗ് കോളേജ് വിദ്യാർത്ഥിനികൾക്കും അപേക്ഷിക്കാവുന്നതാണ്..
Eligibility :
- മുസ്ലിം, ക്രിസ്ത്യൻ, ബുദ്ധ, ജൈന, പാർസി, സിഖ് തുടങ്ങിയ ന്യൂനപക്ഷ മത വിഭാഗങ്ങളിലൊന്നിൽ പെടുന്ന പെൺകുട്ടി ആയിരിക്കണം.
- കുടുംബ വാർഷിക വരുമാനം 8 ലക്ഷം രൂപയിൽ താഴെ ആയിരിക്കണം. (BPL ന് മുൻഗണന)
- യോഗ്യത പരീക്ഷയിൽ 50% ൽ അധികം മാർക്ക് നേടിയിരിക്കണം.
- എല്ലാ വർഷ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.
- മെഡിക്കൽ എഞ്ചിനീയറിംഗ് ഒഴികെ ഉള്ള സെൽഫ് ഫിനാൻസിങ് കോളേജുകളിലെ വിദ്യാർത്ഥികൾക്ക് അപേക്ഷിക്കാൻ കഴിയില്ല.
പ്രതിവർഷ സ്കോളർഷിപ്പ് തുക :
- ബിരുദം (ഡിഗ്രി): ₹ 5,000/-
- ബിരുദാനന്തര ബിരുദം (പി.ജി) : ₹ 6,000/-
- പ്രൊഫഷണൽ കോഴ്സ് : ₹ 7,000/-
- ഹോസ്റ്റൽ സ്റ്റൈപന്റ് : ₹ 13,000/-
ഒരു വിദ്യാർത്ഥിനിക്ക് സ്കോളർഷിപ്പ് അല്ലെങ്കിൽ ഹോസ്റ്റൽ സ്റ്റൈപന്റ് എന്നിവയിൽ ഏതെങ്കിലും ഒന്നിന് അപേക്ഷിക്കാവുന്നതാണ്
കൂടുതൽ വിവരങ്ങൾക്ക് 0471 2300524, 0471 2302090 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
അപേക്ഷകർ പഠിക്കുന്ന സ്ഥാപനത്തിൽ ഹാജരാക്കേണ്ട രേഖകൾ :
- അപേക്ഷകരുടെ രജിസ്ട്രേഷൻ പ്രിന്റ്ഔട്ട്
- SSLC, +2, THSLC/VHSE, ഡിഗ്രി തുടങ്ങിയവരുടെ മാർക്ക് ലിസ്റ്റിന്റെ പകർപ്പ്.
- അപേക്ഷകളുടെ സ്വന്തം പേരിലുള്ള ബാങ്ക് പാസ്ബുക്കിന്റെ ഒന്നാമത്തെ പേജിന്റെ പകർപ്പ്
(പേര്, അക്കൗണ്ട് നമ്പർ, ബ്രാഞ്ച് കോഡ്, ബ്രാഞ്ചിന്റെ അഡ്രസ്സിൽ എന്നിവ ഉൾപ്പെടുത്തിയിരിക്കണം) - അലോട്ട്മെന്റ് മെമ്മോയുടെ പകർപ്പ്
- ആധാർ കാർഡിന്റെ പകർപ്പ് അല്ലെങ്കിൽ എൻപിആർ കാർഡിന്റെ പകർപ്പ്
- നാറ്റിവിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന്റെ പകർപ്പ് അല്ലെങ്കിൽ മൈനോറിറ്റി സർട്ടിഫിക്കറ്റ് പകർപ്പ്
- വരുമാന സർട്ടിഫിക്കറ്റ് (Original) വില്ലേജ് ഓഫീസിൽ നിന്ന്
- റേഷൻ കാർഡിന്റെ പകർപ്പ്
- ഹോസ്റ്റൽ വിദ്യാര്‍ഥി ആണെങ്കിൽ ഹോസ്റ്റലറാണെന്ന് തെളിയിക്കുന്ന രേഖയും, ഹോസ്റ്റൽ ഫീസ് സംബന്ധിച്ച രേഖയും..
അവസാന തീയതികൾ (Fresh):
- വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 03.02.2025
- ഓൺലൈനായി രജിസ്ട്രേഷൻ പ്രിന്റൗട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി : 05.02.2025
- സ്ഥാപന മേധാവികൾ ടി അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നടത്തേണ്ട അവസാന തീയതി : 07.02.2025
- അപ്രൂവൽ നടത്തിയ അപേക്ഷകൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലേക്ക് എത്തിക്കേണ്ട അവസാന തീയതി: 10.02.2025
അവസാന തീയതികൾ (Renewal):
- വിദ്യാർത്ഥികൾ ഓൺലൈനായി അപേക്ഷിക്കേണ്ട അവസാന തീയതി: 10.01.2025
- ഓൺലൈനായി രജിസ്ട്രേഷൻ പ്രിന്റൗട്ടും മറ്റു അനുബന്ധ രേഖകളും സ്ഥാപന മേധാവിക്ക് സമർപ്പിക്കേണ്ട അവസാന തീയതി :
- സ്ഥാപന മേധാവികൾ ടി അപേക്ഷകൾ സൂക്ഷ്മ പരിശോധന നടത്തി ഓൺലൈനായി അപ്രൂവൽ നടത്തേണ്ട അവസാന തീയതി :
- അപ്രൂവൽ നടത്തിയ അപേക്ഷകൾ ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിലേക്ക് എത്തിക്കേണ്ട അവസാന തീയതി:
Apply Online : Click Here
Instructions (Fresh): Click Here
Back