.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

DDO Change

 സ്പാർക്കിൽ DDO ആയിട്ടുള്ളവർ വിരമിക്കുന്നു എങ്കിൽ അവിടെ ആ ദിവസം തന്നെ സാലറി ബിൽ E-Submit ചെയ്യേണ്ടതാണ്.

അതോടൊപ്പം സ്പാർക്ക് ചെയ്യുന്ന ക്ലർക്ക് എസ്റ്റാബ്ലിഷ്മെൻ്റ് ചാർജ് കൂടെ എടുത്ത് വെക്കുക
Administration -> Create/ Modify User വഴി ചാർജ് എടുത്ത് ക്ലർക്ക് ലോഗിൻ ആക്റ്റീവ് ആക്കി വെക്കുക. അല്ലെങ്കിൽ പിറ്റെ ദിവസം ലോഗിൻ Terminate ആയി പോകും. അത് ഒഴിവാക്കുക.
 
ചാർജ് എടുത്ത് വെച്ചാൽ ക്ലർക്ക് ന് സ്വന്തം പെൻ ഉപയോഗിച്ച് ലോഗിൻ വഴി ചെയ്യാം. പിന്നീട് മറ്റൊരു  DDO ആകുമ്പോൾ അദ്ദേഹത്തെ ജോയിൻ ചെയ്യിക്കാൻ / DDO ആക്കാൻ കഴിയും അതിനുള്ള സ്റ്റെപ് കൂടെ ചുവടെ ചേർക്കുന്നു.
 
DDO Setting in SPARK :
(as per Circular 81/2020/fin dated 21/12/2020)
 
ആദ്യം ആയി പുതിയ DDO യെ സ്പാർക്കിൽ ജോയിൻ ചെയ്യിക്കുക.
DSC Bims ൽ register ചെയ്യുക.
Bims ലോഗിൻ പേജ് എടുത്ത് അതിൽ Register DSC എന്ന ഓപ്ഷൻ ക്ലിക്ക് ചെയ്ത് ഓൺസ്ക്രീൻ instructions ഫോളോ ചെയ്താൽ DSC DDO code il Bims il register ആകും.
 
ഒരു പ്രിൻ്റ് ഔട്ട് കിട്ടും. ചിലപ്പോൾ ആദ്യത്തെ attempt ൽ തന്നെ കിട്ടിയെന്ന് വരില്ല. അങ്ങനെ എങ്കിൽ ഒന്ന് കൂടെ same procedure repeat ചെയ്യുക. ലഭിക്കുന്ന പ്രിൻ്റ് ഔട്ട് ട്രഷറിയിൽ നൽകണം.
ട്രഷറിയിൽ നിന്നും approval കിട്ടണം. അത് കൺഫേം ചെയ്ത ശേഷം
പുതിയ DDO യുടെ Individual Login സ്പാർക്കിൽ ആക്റ്റീവ് ആണോ എന്ന് ഉറപ്പാക്കുക. അതിനായി ഒന്ന് ലോഗിൻ ചെയ്തു നോക്കുക. ആക്ടീവ് അല്ലെങ്കിൽ അത് സെറ്റ് ചെയ്യണം. ആദ്യമായി DDO ആകുന്ന ജീവനക്കാരൻ ആണെങ്കിൽ 

സ്പാർക്കിൽ individual ലോഗിൻ ഉണ്ടാക്കുന്ന സ്റ്റെപ്പുകൾ ചുവടെ :
ആദ്യം ആയി ആധാർ നമ്പർ ചേർക്കണം. അതിനായി DDO Login ൽ ജീവനക്കാരൻ്റെ ആധാർ ചേർക്കുക.
കൂടാതെ മറ്റു കോൺടാക്ട് details (mobile number ) എന്നിവയും DDO ലോഗിനിൽ നിന്നും updated ആയിരിക്കണം. ഇത്രയും ഓഫീസിൽ നിന്നും ശരിയാക്കിയ ശേഷം സ്പാർക്ക്ൽ
  • Login page എടുക്കുക.
  • Not registered a use yet, Register now click ചെയ്യുക
  • തുടർന്ന് വരുന്ന ഫോം fill ചെയ്യുക.
  • അവിടെ ആധാർ മൊബൈൽ നമ്പർ എന്നിവ നൽകുക. ബാക്കി ഉള്ള details fill ചെയ്യുക.
  • അതിനു ശേഷം  പാസ്‌വേഡ് സെറ്റ് ചെയ്യുക.
  • OTP വെരിഫൈ ചെയ്ത് confirm ചെയ്യാം.
കുറച്ച് കഴിഞ്ഞ് ലോഗിൻ active ആകും.
ലോഗിൻ പേജ് എടുക്കുക. അതിൽ യൂസർ കോഡ് - സ്വന്തം പെൻ കൊടുക്കുക
 
Passwrod സെറ്റ് ചെയ്തത് കൊടുക്കുക. Work ആയില്ലെങ്കിൽ forgot password കൊടുത്ത് വീണ്ടും reset ചെയ്യുക.
തുടർന്ന് ലോഗിൻ ചെയ്യാം
ഇത്രയും മുൻപ് പൂർത്തി ആക്കിയ ജീവനക്കാരൻ ആണെങ്കിൽ forgot password മാത്രം കൊടുത്ത് പാസ്‌വേഡ് reset ചെയ്യാം.
 
Account terminated എന്ന മെസ്സേജ് ആണ് വരുന്നത് എങ്കിൽ Dept DMU ആയി ബന്ധപ്പെട്ട് പരിഹരിക്കാം.
 DDO login il queries - DMU list വഴി dept  DMU നേ കണ്ടെത്താം.
ഇനി ലോഗിൻ ചെയ്യുക.
 Service matters -> Take charge of DDO 
പുതുതായി DDO ചാർജ് എടുക്കുമ്പോൾ Take charge in the present office ക്ലിക്ക് ചെയ്യുക., അഡീഷണൽ ചാർജ് ആണെങ്കിൽ അത് എടുക്കുക.  അതിൽ ഉള്ള ഓപ്ഷൻ അനുയോജ്യം ആയത് തിരഞ്ഞു എടുക്കുക
 DDO code കൊടുക്കുമ്പോൾ details എല്ലാം തന്നെ വരും. ഡിസ്ട്രിക്ട് ബ്ലാങ്ക് ആയി കിടക്കുന്നത് കാണാം. അത് കുഴപ്പമില്ല .
താഴേക്ക് വെരിഫൈ DDO details from ട്രഷറി എന്ന ബട്ടൺ ക്ലിക്ക് ചെയ്യണം.
 തുടർന്ന് വരുന്ന details ശരിയാണ് എന്ന് ഉറപ്പ് ആക്കുക.
ചിലപ്പോൾ automatically fill ആയിരിക്കും. അല്ലെങ്കിൽ എല്ലാ tick box ഉം ടിക് ചെയ്ത് കൊടുക്കണം. DEPQ ടിക് ചെയ്ത് കൊടുക്കണം.
കൺഫേം ചെയ്യുക.
Data SUCCESSEFULLY updated വരുന്നതോടെ DDO ആയി. ഇത് ശ്രദ്ധിച്ച് ചെയ്യണം. 
NB: തെറ്റിയാൽ തിരുത്താൻ പ്രയാസമാണ്.