സ്പാർക്കിൽ Full time Arabic Teacher എന്ന Designation പേര് Remove ആയത് 07/03/2022 മുതൽ മാറിയതായി ശ്രദ്ധയിൽ പെട്ടിട്ടുണ്ട്.
അതിനാൽ Part Time Arabic with full time Benefit എന്ന Designation ലേക്ക് ആണ് സ്വമേധയാ മാറിയിട്ടുള്ളത്.
(Full Time തസ്തികയിൽ ജോയിൻ ചെയ്തവർക്ക് അത് ഒരിക്കലും യോജിക്കാത്ത ഒരു Designation ആണ്.)
താഴെ കൊടുത്ത രീതിയില്‍ SPARKൽ മാറ്റുക:
Service Matters മെനുവിൽ Change Designation എന്നതിൽ Teacher (LP/UP)-Arabic എന്ന തസ്തികയിലേക്ക് മാറ്റി കൊടുക്കുക.
- 8 വർഷത്തെ Higher Grade വാങ്ങാത്തവര്‍ ആണെങ്കില്‍ Teacher (LP/UP)-Arabic (Grade II) എന്നതിലേക്ക് ആണ് മാറ്റേണ്ടത്.
- 8 വർഷത്തെ Higher Grade വാങ്ങിയവര്‍ ആണെങ്കില്‍ Teacher (LP/UP)-Arabic (Grade I) എന്നതിലേക്ക് ആണ് മാറ്റേണ്ടത്.
- 15 വർഷത്തെ Senior Grade വാങ്ങിയവര്‍ ആണെങ്കില്‍ Teacher (LP/UP)-Arabic (Snr Gr) എന്നതിലേക്ക് ആണ് മാറ്റേണ്ടത്.
- 22 വർഷത്തെ Selection Grade വാങ്ങിയവര്‍ ആണെങ്കില്‍ Teacher (LP/UP)-Arabic (Sel Gr) എന്നതിലേക്ക് ആണ് മാറ്റേണ്ടത്.
(നിലവിൽ സ്പാർക്കിൽ Teacher (LP/UP)-Arabic എന്നത് തന്നെയാണ് എങ്കിൽ മാറ്റി കൊടുക്കേണ്ടതില്ല.)
NB: Full Time Hindi Teacher, Full Time Urdu Teacher, Full Time Sanskrit Teacher, etc. അധ്യാപകർക്കും ഇതേ പ്രശ്നം വന്നിട്ടുണ്ടാകാം. എങ്കില്‍ ഇതേ രീതിയില്‍ തന്നെയാണ് അതും മാറ്റേണ്ടത്. വിഷയം മാത്രമേ മാറ്റമുണ്ടാകുകയുള്ളൂ.