പ്ലസ് വൺ പ്രവേശനത്തിനുള്ള ആദ്യ അലോട്ട്മെന്റ് ലഭിച്ചവർ അഡ്മിഷൻ സമയത്ത് അലോട്ട്മെന്റ് ലെറ്റർ പ്രിന്റിനോടൊപ്പം SSLC സർട്ടിഫിക്കറ്റ് കോപ്പി (ഡിജി ലോക്കറിൽ നിന്ന് ഡൗൺലോഡ് ചെയ്ത് എടുത്തത്) / SSLC Result Page/ CBSE Result Page ഹാജരാക്കേണ്ടതാണ്.
SSLC സർട്ടിഫിക്കറ്റ് കോപ്പി DigiLocker-ല്‍ ലഭ്യമായിരിക്കുന്നതാണ്.
എന്താണ് DigiLocker ?
നമുക്ക് ആവശ്യമുള്ള എല്ലാ രേഖകളും സുരക്ഷിതമായി ഇ-രേഖകളായി സൂക്ഷിക്കുവാനുള്ള കേന്ദ്രസർക്കാരിന്റെ ഔദ്യോഗിക സംവിധാനമാണ് ഡിജിലോക്കർ (DigiLocker). ഓരോ വ്യക്തിക്കും ഇത് ഉപയോഗിക്കാം.
(അയാളുടെ പേരിലുള്ള RC Book, Driving Licence, Aadhaar Card, Ration card, School Certificates, etc. എല്ലാം ഇതില്‍ ലഭ്യമാണ്.)
DigiLocker - ലെ എല്ലാ സർട്ടിഫിക്കറ്റുകളും ആധികാരിക രേഖയായി ഉപയോഗിക്കാവുന്നതാണ്.
എങ്ങനെ ഉപയോഗിക്കാം.. ?
https://digilocker.gov.in - Click Here
മുകളിലുള്ള ലിങ്കിൽ കയറി മൊബൈൽ നമ്പറും ആധാർ നമ്പറും ഉപയോഗിച്ച് ഡിജിലോക്കർ തുറക്കാവുന്നതാണ്. (Mobile App ആയും തുറക്കാവുന്നതാണ്. App- ന്റെ ലിങ്ക് ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്.)
ആദ്യമായി രജിസ്റ്റർ ചെയ്യാൻ Sign Up- Click Here എന്നതിൽ ക്ലിക്ക് ചെയ്ത് പേര്, ജനനതിയ്യതി (ആധാറിൽ ഉള്ള ജനന തിയ്യതി), മൊബൈൽ നമ്പർ, ആറക്ക പിൻ നമ്പർ (ഇഷ്ടമുള്ള ആറക്ക നമ്പർ. ഇത് ഓർത്തുവെക്കണം), ഇമെയിൽ ഐഡി, ആധാർ നമ്പർ എന്നിവ കൊടുത്ത് Submit ചെയ്യണം. തുടർന്ന് മൊബൈലിൽ ലഭിക്കുന്ന OTP കൊടുത്ത ശേഷം തുടർന്ന് ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന എന്നിവ നൽകുക.
https://digilocker.gov.in - Sign in- Click Here
DigiLocker-ല്‍ SSLC സർട്ടിഫിക്കറ്റ് ലഭിക്കാൻ :
DigiLocker-ൽ SIGN IN ചെയ്ത ശേഷം Get more എന്ന ബട്ടൺ ക്ലിക്ക് ചെയ്യുക. Education എന്ന സെക്ഷനിൽ നിന്ന് Board of Public Examination തിരഞ്ഞെടുക്കുക. തുടർന്ന് Class X School Leaving Certificate സെലക്ട് ചെയ്യുകയും തുടർന്ന് രജിസ്റ്റർ നമ്പറും എംവര്ഷവും കൊടുത്ത് സൈറ്റിലൂടെ ലഭിക്കുന്ന മാർഗ്ഗനിർദ്ദേശം അനുസരിച്ച് ചെയ്‌താൽ SSLC സർട്ടിഫിക്കറ്റ് ലഭിക്കുന്നതാണ്.
(2005 മുതല്‍ ഇക്കഴിഞ്ഞ വർഷം വരെയുള്ള SSLC സർട്ടിഫിക്കറ്റ് ഇതില്‍ ലഭ്യമാണ്. ഒറിജിനല്‍ SSLC സർട്ടിഫിക്കറ്റിന്റെ pdf പ്രിന്റ് തന്നെയാണ് ലഭിക്കുക).
(RC Book, Driving Licence, Aadhaar Card, PAN Card, Ration card, School Certificates, etc. സർട്ടിഫിക്കറ്റുകളും ഇതുപോലെ ഇതില്‍ തന്നെ ലഭ്യമാണ്.)
(വാഹനത്തിന്റെ രേഖകള്‍ കൈവശം വെക്കേണ്ടതില്ല. DigiLocker-ല്‍ ഉണ്ടെങ്കില്‍ വാഹന പരിശോധന സമയത്ത് അത് കാണിച്ചാല്‍ മതി.)
Download DigiLocker App (Android Mobile App)
NB: ഒരു മൊബൈൽ നമ്പറിൽ നിന്നും ഒരാൾക്ക് മാത്രമേ DigiLocker-ല്‍ രജിസ്റ്റർ ചെയ്യാൻ കഴിയൂ..