SPARK Aadhaar Updation (Employee)
        SPARK ൽ 
DDO-മാർ അവരുടെ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും ആധാർ update ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു 
വരുത്തുക. അല്ലെങ്കിൽ ശമ്പളം പ്രോസസ് ചെയ്യുന്നതിനെ ബാധിക്കുമെന്നും മുന്നറിയിപ്പ് : Circular
 Update ആക്കിയില്ല എങ്കിൽ ഉടൻ തന്നെ Update ചെയ്യുക. ജീവനക്കാർക്ക് സ്പാർക്കില്‍ അവരുടെ Personal Login സെറ്റ് ചെയ്യാനും മറ്റും അവരുടെ ആധാർ update ചെയ്യല്‍ നിർബന്ധമാണ്. Update ആക്കിയില്ല എങ്കിൽ ഓഫീസിലെ ഏതെങ്കിലും ജീവനക്കാരൻ പിന്നീട് DDO ആയി മാറുന്ന സാഹചര്യത്തിലും പിന്നീട് അത് അവർക്ക് പ്രയാസകരമായിരിക്കും. OTP കിട്ടാത്ത സാഹചര്യം ഉണ്ടായിത്തീരും. 
  SPARK ൽ ആധാർ അപ്‌ഡേറ്റ് ചെയ്യുന്നതിന് : 
    ആദ്യം Employee-യെ (Present service details എന്നത്) Unlock ചെയ്യണം. ശേഷം  
Service Matters -> Personal Details എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ 
തുറന്നു വരുന്ന ഫോട്ടോ ഉൾപ്പെടുന്ന വിൻഡോയിൽ (ലോക്ക് ചിഹ്നത്തിന്റെ നേരെ) 
കാണുന്ന Present service details എന്നതിൽ ക്ലിക്ക് ചെയ്‌ത് OK അടിച്ചാൽ 
വരുന്ന വിൻഡോയിൽ അല്പം താഴെയായി Name in Aadhaar എന്നും, Aadhaar Number എന്നും കാണാൻ സാധിക്കും. അവിടെ ആധാർ കാർഡ് നോക്കി വിവരങ്ങൾ നൽകുക. ശേഷം 
അതിന്റെ നേരെ കാണുന്ന Verify എന്നതിൽ ക്ലിക്ക് ചെയ്യുക. Verification 
Successful എന്ന് കാണിച്ചാൽ ഏറ്റവും താഴെ കാണിക്കുന്ന Confirm എന്നതിൽ ക്ലിക്ക് ചെയ്യുക. അതോടെ ആ വിൻഡോയിൽ മുകളിൽ ചുവപ്പ് അക്ഷരത്തിൽ Updation Successful എന്ന് കാണിക്കും. അതോടെ ആധാർ Update ആയി. 
(Confirm എന്നത് Active ആയി കാണുന്നില്ല എങ്കിൽ ആദ്യം Unlock ചെയ്യാത്തത് കൊണ്ടാണ് എന്ന് മനസ്സിലാക്കുക. ആദ്യം Unlock ചെയ്യണം എന്ന് തുടക്കത്തിൽ സൂചിപ്പിച്ചിരുന്നു.)
(Confirm എന്നത് Active ആയി കാണുന്നില്ല എങ്കിൽ ആദ്യം Unlock ചെയ്യാത്തത് കൊണ്ടാണ് എന്ന് മനസ്സിലാക്കുക. ആദ്യം Unlock ചെയ്യണം എന്ന് തുടക്കത്തിൽ സൂചിപ്പിച്ചിരുന്നു.)
DDO അല്ലാത്തവർക്ക് SPARK
 ൽ Personal Login ചെയ്യുന്നതിന് OTP യുടെ ആവശ്യമില്ല.