.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Previous Exam Questions & Model Questions.. | Annual Exam Timetable 2024-25.. | School Text Books.. | School Hand Books..

Energy Festival Online Quiz

International Energy Festival of Kerala 2025

  

 

Online Quiz:

മത്സരവിജയികൾക്ക് :

  • ഒന്നാം സമ്മാനമായി - 1 ലക്ഷം രൂപ,
  • രണ്ടാം സമ്മാനമായി - ₹,50,000,
  • മൂന്നാം സമ്മാനമായി - ₹,25,000,

 

പ്രാഥമിക മത്സരം (Online Quiz): 2025 ഫെബ്രുവരി 2 (Sunday) 3.00pm,

വിഷയം: ഊർജ്ജമേഖല, പൊതുവിജ്ഞാനം.

 

ഗവൺമെൻ്റ്, എയ്‌ഡഡ്, അംഗീകൃത അൺഎയ്‌ഡഡ് സ്കൂളിലെ 1 മുതൽ +2 വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾക്ക് ക്വിസ് മത്സരത്തിൽ പങ്കെടുക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ.

Registration Link..>> Click Here (Registration Last Date: 26/01/2025)

 

More Details..

     കേരള എനർജി മാനേജ്‌മെൻ്റ് സെൻ്റർ 2024 -ൽ കേരളത്തിലെ ആദ്യത്തെ അന്താരാഷ്ട്ര എനർജി ഫെസ്റ്റിവൽ, അവരുടെ 28-ാം വാർഷികവുമായി യോജിപ്പിച്ച് വിജയകരമായി സംഘടിപ്പിച്ചിരുന്നു. 2024 പതിപ്പിൻ്റെ വിജയത്തെ അടിസ്ഥാനമാക്കി കേരള എനർജി മാനേജ്‌മെന്റ് സെന്റർ രണ്ടാം അന്താരാഷ്ട്ര എനർജി ഫെസ്റ്റിവൽ 2025 ഫെബ്രുവരി 7 മുതൽ 9 വരെ തിരുവനന്തപുരത്ത് (കേരള പോലീസ് ഗ്രൗണ്ട് തൈയ്ക്കാട്) വച്ച് നടത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഡീ കാർബണൈസിംഗ് കേരള എന്ന വിഷയത്തിൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടാണ് പരിപാടി നടത്തുന്നത്. നിലവിലെ ഊർജ്ജ രീതികളെക്കുറിച്ചുള്ള അറിവ് കൈമാറ്റത്തിനും സഹകരണത്തിനും ചർച്ചകൾക്കുമുള്ള വേദിയാണ് ഒരുക്കിയിരിക്കുന്നത്. സ്വച്ഛമായ ഉർജ്ജം, കാലാവസ്ഥാ വ്യതിയാനം, ഊർജ്ജ പരിവർത്തന തന്ത്രങ്ങൾ എന്നിവയിലെ നൂതനമായ ആശയങ്ങളും ഇതിൽ ഉൾപ്പെടും. ഇന്ത്യ സ്മാർട്ട് ഗ്രിഡ് ഫോറം, ഗ്ലോബൽ ബിൽഡിംഗ് പെർഫോമൻസ് നെറ്റ‌്വർക്ക്, ഡബ്ല്യൂ.ആർ.ഐ ഇന്ത്യ വേൾഡ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സസ്റ്റെയിനബിൾ എനർജി, ഇൻ്റർനാഷണൽ ഫിനാൻസ് കോർപ്പറേഷൻ, അലയൻസ് ഫോർ ആൻ എനർജി എഫിഷ്യൻ്റ് ഇക്കോണമി, പ്രയാസ്, സി-സ്റ്റെപ്പ്, കെ.പി.എം.ജി, സി.ഇ.സി.എഫ്.ഇ.ഇ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്നുള്ള വിദഗ്‌ധരുടെ പാനൽ ചർച്ചകളും സെമിനാറുകളും ഉണ്ടായിരിക്കുന്നതാണ്.

    ഐ.ഇ.എഫ്.കെ 2025- ഭാഗമായി എനർജി മാനേജ്‌മെൻ്റ് സെൻ്റർ വിദ്യാർത്ഥികൾക്കായി ഒരു മെഗാ ക്വിസ് സംഘടിപ്പിക്കുന്നുണ്ട്. ഊർജ്ജമേഖല, പൊതുവിജ്ഞാനം എന്നീ വിഷയത്തിലായിരിക്കും മത്സരം നടത്തുന്നത്. പ്രാഥമിക മത്സരം ഓൺലൈൻ മുഖേന 2025 ഫെബ്രുവരി 2-ന് വൈകുന്നേരം 3 മണിക്കും, ഗ്രാൻഡ് ഫിനാലെ 2025 ഫെബ്രുവരി 9-ന് തിരുവനന്തപുരത്ത് വച്ചും നടത്തുന്നതായിരിക്കും. ഗവൺമെൻ്റ്, എയ്‌ഡഡ്, ഗവൺമെന്റ് അംഗീകൃത അൺഎയ്‌ഡഡ് സ്കൂളിലെ ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള വിദ്യാർത്ഥികൾക്ക് പ്രസ്തുത ക്വിസ് മത്സരത്തിൽ പങ്കെടുക്കാപങ്കെടുക്കാമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ അറിയിച്ചു. DGE Circular

 

മത്സരത്തിൽ വിജയിക്കുന്നവർക്ക് :

  • ഒന്നാം സമ്മാനമായി 1 ലക്ഷം രൂപ,
  • രണ്ടാം സമ്മാനമായി 50,000/- രൂപ,
  • മൂന്നാം സമ്മാനമായി 25,000/- രൂപ,

കൂടാതെ പ്രശസ്തി പത്രം, ഫലകം, നിരവധി പ്രോത്സാഹന സമ്മാനങ്ങളും നൽകുന്നതാണ്. താൽപര്യമുള്ള വിദ്യാർത്ഥികൾ താഴെ കൊടുത്ത ലിങ്കിൽ 2025 ജനുവരി 26 നകം രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതാണെന്ന് DGE അറിയിച്ചു.


 

Registration Link..>> Click Here (Registration Last Date: 26/01/2025)

 

പ്രാഥമിക മത്സരം (Online Quiz): 2025 ഫെബ്രുവരി 2 (Sunday) 3.00pm, 

ഗ്രാൻഡ് ഫിനാലെ : 2025 ഫെബ്രുവരി 9-ന് തിരുവനന്തപുരത്ത്..