.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
School Kalolsavam Sub Dist. Results.. | School Sports Meet State Level Results.. | School Sasthrolsavam Dist. Level Results .. | School Kalolsavam Manual & Item Codes..

GPF Statement Help

GPF Statement (PF Credit Slip) Help

 (For Govt. School Teachers & Employees)

 

2021-22 സാമ്പത്തിക വർഷം മുതൽ എല്ലാ വർഷവും പുതിയ GPF Statement (ക്രെഡിറ്റ് സ്ലിപ്പ്) AG യുടെ പുതിയ സൈറ്റ് വഴിയാണ് ലഭിക്കുക.
NRA Sanction Form ഉം ഇതുവഴി പേഴ്സണല്‍ ആയി ലഭിക്കും.

ലോഗിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക.
ക്ലിക്ക് ചെയ്താൽ താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു വിൻഡോ ആണ് തുറന്നു വരിക.  

ചിത്രം.1

 
    ആദ്യമായി കയറുന്നവർ ആദ്യം ഒരു Password സെറ്റ് ചെയ്ത് ഉണ്ടാക്കണം. 
അതിന് വേണ്ടി (ചിത്രം.1ൽ താഴെ കാണുന്ന) Create/Forgot password എന്നതിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ താഴെ കാണുന്ന വിൻഡോ (ചിത്രം.2) ആണ് വരിക. അതിൽ ആവശ്യമായ  വിവരങ്ങൾ നൽകുക.
 
 

ചിത്രം.2

NB: Email ID, Phone Number എന്നിവ സ്പാർക്കിൽ കൊടുത്തത് തന്നെ ആവണം. അത്
       നിർബന്ധമാണ്.

    Login എന്നതിൽ ക്ലിക്ക് ചെയ്‌താൽ ഒരു മെസ്സേജ് ബോക്സ്‌ വിൻഡോയിൽ കാണിക്കും.
അതിൽ OK കൊടുക്കുക. 

അതോടെ മൊബൈലിലോ ഇമെയിലിലോ ഒരു മെസ്സേജ് വരും. അതിൽ കാണിക്കുന്ന പാസ്‌വേഡ് വെച്ചാണ് പിന്നീട് ലോഗിൻ ചെയ്യേണ്ടത്. ലോഗിൻ ചെയ്ത ശേഷം ആവശ്യമെങ്കിൽ Password മാറ്റാവുന്നതാണ്.

(Login പേജിലേക്ക് എത്തിയില്ല എങ്കിൽ ഇവിടെ ക്ലിക്ക് ചെയ്യുക.)


ലോഗിൻ ചെയ്താൽ താഴെ കാണുന്ന രീതിയിൽ ഉള്ള ഒരു വിൻഡോ (ചിത്രം.3)ആണ് പിന്നീട് തുറന്നു വരിക. 


ചിത്രം.3


1. Home : ഹോം പേജ്
2. GPF Admission :
    GPF ലേക്ക് Admission-ന്  വേണ്ടി ആദ്യമായി ഒരാൾ സ്പാർക്ക് വഴി അപേക്ഷ നൽകിയാൽ ആയത് അംഗീകരിച്ചു കൊണ്ട് AG -യിൽ നിന്നും വന്ന ലെറ്റർ കാണുന്നത് ഈ മെനുവിലാണ്.

3. GPF Authorization :

    GPF NRA/NRA Conversion/Colsure എന്നിവക്ക് അപേക്ഷ നൽകിയാൽ ആയത് പാസായ ശേഷം ട്രഷറിയിൽ കൊടുക്കേണ്ട Sanction Form ലഭിക്കുന്നത് ഇതിലാണ്.

4. GPF Old Files : GPF ന്റെ പഴയ ഫയലുകൾ

5. GPF Monthly Statement :

    GPF ലേക്ക് ഓരോ മാസവും അടക്കുന്ന തുകയും ലോൺ തുകയും (ലോൺ  ഉണ്ടെങ്കിൽ) ഓരോ സാമ്പത്തിക വർഷം അനുസരിച്ച്‌ കൃത്യമായി ഈ മെനുവി ലൂടെ കാണാൻ കഴിയും.

6. GPF Annual Statement :
    ഓരോ സാമ്പത്തിക വർഷത്തെയും GPF Statement അഥവാ ക്രെഡിറ്റ് സ്ലിപ്പ് അപ്‌ഡേറ്റ് ആകുന്ന മുറയ്‌ക്ക്‌ ഇതുവഴി Download ചെയ്തെടുക്കാൻ കഴിയും.

7. Help Document :
    ഈ സൈറ്റിന്റെ ഒരു ഹെൽപ്‌ ഫയൽ ഇതിൽ നിന്നും Download ചെയ്യാം.

8. Change password: Password മാറ്റാനുള്ള സംവിധാനം
9. Logout : ഈ സൈറ്റിൽ നിന്നും പുറത്തു കടയ്ക്കാൻ Logout എന്നതിൽ ക്ലിക്ക് ചെയ്യുക.

-------------------------------

 

DDO Login -ല്‍ സ്ഥാപനത്തിലെ എല്ലാ ജീവനക്കാരുടെയും Statement, NRA Sanction Form തുടങ്ങിയവ ലഭിക്കും. (ഇങ്ങനെ ലഭിക്കാൻ PEN Number ന് പകരം DDO Code വെച്ചാണ് Head of Institution ലോഗിൻ ചെയ്യേണ്ടത്.)

 -------------------------------

Back