School Grant
     2022-23 അധ്യയന വർഷം സർക്കാർ സ്കൂൾ ലൈബ്രറികളുടെ ശാക്തീകരണത്തി നായി 4.7943 കോടി രൂപ പ്രോജക്ട് അപ്രൂവൽ ബോർഡ് അംഗീകരിച്ചിട്ടുണ്ട്. പ്രസ്തുത തുക ചുവടെ പറയുന്ന പ്രകാരം സർക്കാർ സ്കൂളുകൾക്ക് അനുവദിക്കുന്നു.
LP School : Maximum Amount ₹5,000/School
UP School : Maximum Amount ₹13,000/School
Secondary School (upto Std.10) : Maximum Amount ₹15,000/School
Senior Secondary School (upto +2) : Maximum Amount ₹20,000/School
------------------------
    കേരള നിയമസഭാ ലൈബ്രറിയുടെ ശതാബ്ദി ആഘോഷങ്ങളുടെ ഭാഗമായി കേരള നിയമസഭയുടെ ആഭിമുഖ്യത്തിൽ 2023 ജനുവരി 9 മുതൽ 15 വരെ കേരള നിയമസഭാ അന്താരാഷ്ട്ര പുസ്തകോത്സവവുമായി ബന്ധപ്പെട്ട് അറിയിപ്പുകൾ/ നിർദ്ദേശങ്ങൾ :
- പുസ്തകോത്സവവുമായി ബന്ധപ്പെട്ട് പുസ്തകോത്സവ വേദിയും നിയമസഭയും വിദ്യാർത്ഥികൾക്ക് സന്ദർശിക്കാവുന്നതാണ്. പുസ്തകോത്സവം നടക്കുന്ന ദിവസങ്ങളിൽ ആയതിൽ പങ്കെടുക്കുന്ന സ്കൂൾ വിദ്യാർത്ഥികൾക്ക് നിയമസഭാ ഹാൾ, നിയമസഭാ മ്യൂസിയം, നേപ്പിയർ മ്യൂസിയം, മൃഗശാല, ആർട്ട് ഗ്യാലറി, നാച്വറൽ ഹിസ്റ്ററി മ്യൂസിയം എന്നിവ സൗജന്യമായി സന്ദർശിക്കുവാൻ അവസരമുണ്ടായിരിക്കും. 
- പുസ്തകോത്സവത്തിൽ പങ്കെടുക്കുന്നതിന് വിദ്യാലയങ്ങൾക്ക് ഓൺലൈൻ മുഖാന്തിരം രജിസ്റ്റർ ചെയ്യാവുന്നതാണ്. താഴെപ്പറയുന്ന ലിങ്കിൽ രജിസ്ട്രഷൻ നടത്താവുന്നതാണ്. https://klibf.niyamasabha.org/ 
- ഈ വിവരം സ്കൂളുകളെ അറിയിക്കുകയും പ്രസ്തുത അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ മതിയായ അദ്ധ്യാപകരോടൊപ്പം പങ്കെടുക്കുന്നതിന് കുട്ടികളെ പ്രോത്സാഹിപ്പിക്കുകയും വേണമെന്നും എല്ലാ DDE, DEO, AEO, RDD, AD മാരോടും DGE സർക്കുലർ മുഖേന അറിയിപ്പ്. DGE Circular - കൂടുതൽ വിവരങ്ങൾക്ക് താഴെപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ് : - സുരേഷ് കുമാർ ആർ. എഫ് (949701578) - ഡി.ഇ.ഒ, തിരുവനന്തപുരം. - ഗോപകുമാർ.ആർ (9447855477) എ.ഇ.ഒ. തിരുവനന്തപുരം (സൗത്ത്) 
School Grant - Library Books Fund 2022-23 - Circular: Click Here
  
