Haj 2025
ഹജ്ജ് വളണ്ടിയർ (State Haj Inspector - SHI) Online Application - 2025: Click Here | Circular
(Last Date: 10.01.2025) Extended to 10.01.2025
പ്രായം: 2025 ജനുവരി 4ന് 50 വയസ്സ് കവിയരുത്. (04-01-1975നോ അതിന് ശേഷമോ ജനിച്ചവർ).
അംഗീകൃത യൂനിവേർസിറ്റിയിൽ നിന്നുള്ള ഡിഗ്രിയാണ് മിനിമം വിദ്യാഭ്യാസ യോഗ്യത. മുമ്പ് ഹജ്ജോ ഉംറയോ ചെയ്ത സർക്കാർ ഉദ്യോഗസ്ഥർ ആയിരിക്കണം. സ്ത്രീകൾക്കും പുരുഷൻമാർക്കും അപേക്ഷിക്കാം. ഹജ്ജ്/ഉംറ വിസ രേഖ ഓൺലൈനിൽ അപ്‌ലോഡ് ചെയ്യുകയും, പിന്നീട് ഹാജരാക്കുകയും ചെയ്യേണ്ടതാണ്.
നിശ്ചിത യോഗ്യതയുള്ള അപേക്ഷകർക്ക് കമ്പ്യൂട്ടർ ബേസ്ഡ് പരീക്ഷയും, തുടർന്ന് ഇന്റർവ്യൂ നടത്തിയുമാണ് തെരഞ്ഞെടുപ്പ് നടത്തുക.
--------------------
Haj 2025
Last Date: 30/09/2024
Haj Suvidha Mobile App Download: Click Here
നിർദ്ദേശങ്ങൾ :
- ഹജ്ജ് അപേക്ഷാ ഫോം പൂരിപ്പിക്കുന്നതിന് മുമ്പ് അപേക്ഷകൻ ഹജ്ജ്-2025-നുള്ള മാർഗ്ഗനിർദ്ദേശങ്ങൾ ശ്രദ്ധാപൂർവ്വം വായിക്കണം. (അപേക്ഷകന് മെഷീൻ റീഡബിൾ സാധുവായ ഇന്ത്യൻ ഇന്റർനാഷണൽ പാസ്‌പോർട്ട് അപേക്ഷയുടെ അവസാന തീയതിക്ക് മുമ്പ് നൽകിയതും 15/01/2026 വരെയെങ്കിലും Validity ഉള്ളതുമായിരിക്കണം.)
- അപേക്ഷകൻ പാസ്‌പോർട്ടിന്റെ ആദ്യത്തെയും അവസാനത്തെയും പേജ്, വെള്ള പശ്ചാത്തലമുള്ള ഏറ്റവും പുതിയ പാസ്‌പോർട്ട് സൈസ് ഫോട്ടോ, കവർ ഹെഡിന്റെ റദ്ദാക്കിയ ചെക്കിന്റെ പകർപ്പ്, വിലാസ തെളിവിന്റെ പകർപ്പ് എന്നിവ അപ്‌ലോഡ് ചെയ്യണം.
- ഹജ്ജ് അപേക്ഷാ ഫോറം സമർപ്പിക്കാനുള്ള അവസാന തീയതി - 30/09/2024