Haritha Sena Scholarship - Eco Sense
'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ സ്‌കൂൾവിദ്യാർഥികൾക്കായി 'വിദ്യാർത്ഥി ഹരിത സേന സ്‌കോളർഷിപ്പ് - ഇക്കോ സെൻസ് ' എന്ന പേരിൽ ഒരു വാർഷിക സ്‌കോളർഷിപ്പ് പദ്ധതി ഓരോ വർഷവും നടത്തുന്നതിന് സർക്കാർ തീരുമാനിച്ചിട്ടുണ്ട്. തദ്ദേശ സ്വയംഭരണ വകുപ്പ്, പൊതുവിദ്യാഭ്യാസ വകുപ്പ് , ശുചിത്വമിഷൻ എന്നിവ സംയുക്തമായാണ് നടപ്പാക്കുന്നത്.
തിരഞ്ഞെടുക്കപ്പെടുന്ന വിദ്യാർത്ഥികൾക്ക് 1500 രൂപ സ്‌കോളർഷിപ്പ് തുകയും പ്രശസ്തിപത്രവും നൽകും. UP വിഭാഗത്തിൽ 6, 7 ക്ലാസുകളിലെയും ഹൈസ്‌കൂൾ വിഭാഗത്തിൽ 8, 9 ക്ലാസുകളിലെയും ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കൻഡറി വിഭാഗത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുമാണ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ സ്കോളർഷിപ്പ് നൽകുക.
തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങൾ :
സ്കോളർഷിപ്പിനായുള്ള വിദ്യാർത്ഥികളുടെ തിരഞ്ഞെടുപ്പ് പൊതുവിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിലായിരിക്കും നടക്കുക. ഇതിനാവശ്യമായ സഹായ പ്രവർത്തനങ്ങൾ തദ്ദേശ സ്വയംഭരണവകുപ്പ്, ഗ്രാമപഞ്ചായത്ത്, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ, ശുചിത്വമിഷൻ തുടങ്ങിയവർ നൽകേണ്ടതാണ്.
ഗ്രാമപഞ്ചായത്തുകളിൽ 50 വിദ്യാർത്ഥികളെയും, മുൻസിപ്പാലിറ്റികളിൽ 75 വിദ്യാർത്ഥികളെയും, കോർപ്പറേഷനിൽ 100 വിദ്യാർത്ഥികളെയുമാണ് സ്കോളർഷിപ്പിലേക്ക് തെരഞ്ഞെടുക്കേണ്ടത്.
ഓരോ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും ആകെ നൽകുന്ന സ്കോളർഷിപ്പിൽ 40% യു.പി വിഭാഗത്തിനും 30% ഹൈസ്കൂളിനും 30% ഹയർ സെക്കൻഡറി/വൊക്കേഷണൽ ഹയർ സെക്കന്ററി വിഭാഗത്തിനുമായി മാറ്റിവയ്ക്കേണ്ടതാണ്.
സ്കൂളുകളിലെ വിദ്യാർത്ഥികളുടെ എണ്ണത്തിനനുസരിച്ച് ഓരോ സ്കൂളിനും അനുവദിക്കാവുന്ന വിദ്യാർത്ഥികളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾ മുൻകൂട്ടി തീരുമാനിച്ച് സ്കൂളുകളെ അറിയിക്കേണ്ടതാണ്.
UP വിഭാഗത്തിൽ നിന്നും 6, 7 ക്ലാസ് വിദ്യാർത്ഥികൾക്കും ഹൈസ്കൂൾ വിഭാഗത്തിൽ നിന്നും 8, 9 ക്ലാസ് വിദ്യാർത്ഥികൾക്കും, ഹയർ സെക്കണ്ടറി വിഭാഗത്തിൽ ഒന്നാം വർഷ വിദ്യാർത്ഥികൾക്കുമാണ് സ്കോളർഷിപ്പിന് അവസരം നൽകേണ്ടത്.
സ്കൂൾ തലത്തിൽ പേര് നൽകിയ വിദ്യാർത്ഥികളിൽ നിന്നും നിശ്ചയിച്ചിട്ടുള്ള പ്രവർത്തനങ്ങൾക്കനുസരിച്ച് തിരഞ്ഞെടുപ്പ് പ്രക്രിയ നടത്തും, തിരഞ്ഞെടുപ്പിനുള്ള മാനദണ്ഡങ്ങളും പ്രവർത്തനങ്ങളും പൊതുവിദ്യാഭ്യാസ വകുപ്പിൽ നിന്നും വിദ്യാലയത്തിലേക്ക് സർക്കുലറായി നൽകുന്നതാണ്.
വിദ്യാലയ തലത്തിലുള്ള തിരഞ്ഞെടുപ്പ് പ്രക്രിയ പൂർത്തിയായി കഴിഞ്ഞാൽ നവംബർ 14 ന് വിദ്യാലയത്തിൽ കുട്ടികളുടെ ഹരിതസഭ ചേരുകയും സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികളുടെ ലിസ്റ്റ് പ്രഖ്യാപിക്കുന്നതുമാണ്.
തിരഞ്ഞെടുത്ത വിദ്യാർത്ഥികളുടെ വിവരങ്ങൾ വിദ്യാലയത്തിൽ നിന്നും തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലേക്ക് നൽകുന്നതാണ്.
സ്കോളർഷിപ്പ് ലഭിച്ച വിദ്യാർത്ഥികൾക്ക് സ്കോളർഷിപ്പ് തുകയായ 1500/- രൂപയും പ്രശസ്തിപത്രവും നൽകേണ്ടതാണ്. ഇതിനുള്ള തുക പ്ലാൻ ഫണ്ടിൽ നിന്നും വിനിയോഗിക്കാവുന്നതാണ്.
Haritha Sena Scholarship - LGS Order 30.09.2025: Click Here
Haritha Sena Scholarship - DGE Circular 06.10.2025: Click Here