.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Arabic Day Online Arabic Quiz (Season-3) Online Certificate.. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

HM in-charge

HM in-charge during headmaster's absence

 

    ദീർഘ കാലയളവിലേക്ക് ഗവ/എയിഡഡ് സ്കൂളിലെ പ്രധാനധ്യാപകൻ അവധിയിൽ പ്രവേശിക്കുകയോ വിദ്യാലയത്തിന് പുറത്ത് ഡ്യൂട്ടിയായി പോകുകയോ ചെയ്യുമ്പോൾ വിദ്യാലയത്തിന്റെ ചാർജ്ജ് പ്രധാനധ്യാപക പ്രമോഷൻ ലഭിക്കാൻ അർഹതയുള്ള ഏറ്റവും സീനിയറായ അദ്ധ്യാപകനു നല്കണം. എയിഡഡ് സ്കൂൾ ആണെങ്കിൽ KER അദ്ധ്യായം 14 എയിലെ ചട്ടം 34 (എ) അനുസരിച്ച് തയ്യാറാക്കിയ സീനിയോരിറ്റി ലിസ്റ്റാണ് പ്രധാനാദ്ധ്യാപകനെ കണ്ടെത്താൻ പരിഗണിക്കേണ്ടത്. എന്നാൽ ഏതെങ്കിലും സ്കൂളുകളിൽ യാതൊരു ടെസ്റ്റോ യോഗ്യതയോ സ്ഥിരം ഇളവോ (എക്സംപ്ഷൻ) ലഭിക്കാൻ അർഹരായവർ ഇല്ലെങ്കിൽ അത്തരം സന്ദർഭങ്ങളിൽ ഹെഡ്മാസ്റ്ററാകാനുള്ള അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ളവരിലെ ഏറ്റവും സീനിയറായ അദ്ധ്യാപകന് ചാർജ് നൽകാവുന്നതാണ്.

    ചുരുങ്ങിയ കാലത്തേക്ക് (Casual Leave, വിദ്യാലയത്തിന് പുറത്തുള്ള Other Duty എന്നിങ്ങനെയുള്ള കാര്യങ്ങളാണെങ്കിൽ) പ്രധാനധ്യാപകന് വിദ്യാലയത്തിൽ ഹാജരാകാൻ സാധിക്കാത്ത താത്ക്കാലികമായ ഒഴിവുകൾ പ്രധാന
ധ്യാപകനാകാൻ ഉള്ള യോഗ്യതയുണ്ടോ എന്ന് പരിഗണിക്കാതെ സീനിയറായ അദ്ധ്യാപകന് ചാർജ് നൽകണം.

ഈ നിർദ്ദേശം എൽ.പി, യു.പി,ഹൈസ്കൂൾ എന്നിവയെല്ലാം ബാധകമാകണം.

 (സ‍ർക്കുലര്‍ താഴെ ലിങ്കിൽ ലഭ്യമാണ്.)

 

HM in-charge during headmaster's absence - Guidelines :

Circular No. H2/26250/95/DPI Dated: 31/07/1995

 

Back