.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Income Tax 2021-22

INCOME TAX FINAL STATEMENT 2021-22     (With 10E Form)
 
Ubuntu Version: Click Here
 
Windows Version: Click Here

 

10E മുഖേന തയ്യാറാക്കിയ Income Tax Final Statement വെരിഫിക്കേഷൻ ചെയ്യുമ്പോൾ DDO /Head of Institution ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:
  1.  2021-22 സാമ്പത്തിക വർഷത്തെ സാലറിയിൽ നിന്നുള്ള എല്ലാ വരുമാനങ്ങളും ഉൾപ്പെട്ടിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക. (Eg: Increment Change, DA Arrear, Deffered Salary, Salary Arrear, etc.)
  2. സാലറിയിൽ നിന്നും അല്ലാത്ത Deductions ഉണ്ടെങ്കിൽ അവയുടെ ഒറിജിനൽ റെസിപ്റ്റ് ഉള്ളടക്കം ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.
  3. 10E മുഖേന Tax ൽ റിലീഫ് കിട്ടിയവർ 10E യുടെ ഒന്നും രണ്ടും പേജുകൾ Final Statement നോടൊപ്പം അറ്റാച്ച് ചെയ്തിട്ടുണ്ട് എന്ന് ഉറപ്പു വരുത്തുക.
  4. DA Arrear മാത്രമായോ, Deffered Salary മാത്രമായോ, അല്ലെങ്കിൽ ഇവ രണ്ടും ചേർത്തോ 10E Form തയ്യാറാക്കാവുന്നതാണ്. കൂടുതൽ റിലീഫ് ആനുകൂല്യം ലഭിക്കുന്നത് ഏത് രീതിയിലാണോ ആ രീതിയിൽ ഇവ ചെയ്യാം. (ചിലർക്ക് 10Eയിൽ നിന്നും Deffered Salary ഒഴിവാക്കിയാൽ ആണ്  കൂടുതൽ Benefit കിട്ടുന്നത്. അപ്പോൾ അങ്ങനെ ചെയ്യാം.)
  5. 10E യുടെ രണ്ടാം പേജിൽ Table A യിലെ 10E യിൽ ഉൾപ്പെടുത്തിയ ഓരോ സാമ്പത്തിക വർഷങ്ങളിലെയും രണ്ടാം കോളം പൂജ്യം അല്ലെന്ന് ഉറപ്പ് വരുത്തുക. (പൂജ്യം ആണെങ്കിൽ ആ Statement ഏതെങ്കിലും Software മുഖേന തയ്യാറാക്കിയതാണെങ്കിൽ രണ്ടാം കോളം ഒരു കാരണവശാലും എഴുതി ചേർക്കാൻ പാടില്ല. അതേ Software ൽ തന്നെ എഡിറ്റ് ചെയ്ത് മറ്റൊരു പ്രിന്റ് സമർപ്പിക്കാൻ ആവശ്യപ്പെടണം. രണ്ടാം കോളത്തിൽ നൽകപ്പെടുന്ന തുക അനുസരിച്ചാണ് 10E റിലീഫ് ആനുകൂല്യത്തിന്റെ തുകയിൽ മാറ്റം വരുന്നത്.)
  6. കോളം രണ്ടിൽ  നൽകപ്പെട്ട തുകകൾ അതാത് വർഷത്തെ ITR Form പ്രിന്റൗട്ടിൽ ഉള്ള Total Income തന്നെയാണ് എന്ന് ഉറപ്പു വരുത്തുക. സാലറിയിൽ നിന്നല്ലാത്ത വരുമാനങ്ങൾ കൂടി ഉൾപ്പെടുത്തിയതാണ് ITR Form. അതിലെ Total Income ആണ് 10E യുടെ രണ്ടാം പേജിലെ രണ്ടാം കോളത്തിൽ ഉണ്ടാകേണ്ടത്. (കഴിഞ്ഞ വർഷങ്ങളിൽ അടച്ച Tax അല്ല Total Income  എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്. Gross Amount ൽ നിന്നും എല്ലാ Deductions-ഉം കുറവ് വരുത്തിയതിന് ശേഷമുള്ള ആകെ തുകയാണ് Total Income എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത്.)
  7. E-filing ചെയ്യുമ്പോൾ സാലറി വരുമാനത്തിന് പുറമെ Fixed Deposit, മറ്റു വരുമാനങ്ങൾ കൂടി ഉള്ളവർ 10E രണ്ടാം പേജിലെ രണ്ടാം കോളത്തിൽ ITR Form പ്രിന്റൗട്ടിലെ Total Income തുകയാണ് നിർബന്ധമായും ചേർക്കേണ്ടത്. അത് DDO മാർ ഉറപ്പു വരുത്തുക.
  8. സാലറിയിൽ നിന്നും മാത്രമുള്ള വരുമാനമേ E-filing ൽ ഉൾപ്പെടുത്താറുള്ളൂ എങ്കിൽ മുൻ വർഷങ്ങളിൽ ഓഫീസിൽ നൽകിയ Tax Statement ലെ Total Income തന്നെ 10E യുടെ രണ്ടാം പേജിലെ രണ്ടാം കോളത്തിൽ ഉൾപ്പെടുത്തിയാൽ മതിയാകും. പലപ്പോഴും E-filing ചെയ്യുമ്പോഴാണ് Fixed Deposit, മറ്റു വരുമാനങ്ങൾ എന്നിവ കൂടി ITR ൽ ഉൾപ്പെട്ടിട്ടുണ്ട് എന്ന് മനസ്സിലാകുന്നത്.
  9. 10Eയുടെ Relief കഴിച്ചുള്ള ബാലൻസ് തുക മാത്രം ഈ വർഷം Tax അടച്ചാൽ മതി. മൊത്തം Tax അടക്കുകയും പിന്നീട്  റിലീഫ് തുക Refund ചെയ്യുകയുമായിരുന്നു മുമ്പ് ചെയ്തിരുന്നത്. ഇപ്പോൾ Taxന്റെ മൊത്തം തുക അടക്കേണ്ട ആവശ്യമില്ല. 10Eയുടെ Relief കഴിച്ചുള്ള ബാലൻസ് തുക മാത്രം ഈ വർഷം അടച്ചാൽ മതി. (ആധികാരികമായി അന്വേഷിച്ചു.)
NB: മുൻ വർഷങ്ങളിൽ E-filing/ ITR ചെയ്തിട്ടില്ല എന്നത് ഇതിന് ഒരു കാരണമല്ല. മുൻ വർഷങ്ങളിലെ Tax Statement നോക്കി ഇപ്പോഴും അതാത് വർഷങ്ങളിലെ E-filing/ ITR ചെയ്യാൻ കഴിയും.
 
(Income Tax സൈറ്റിൽ Login ചെയ്താൽ e-file -> Income Tax Returns -> View Filed Returns എന്നതിൽ ക്ലിക്ക് ചെയ്താൽ ഓരോ വർഷത്തെയും Income Tax e-file ചെയ്തത് കാണാൻ സാധിക്കും. ഓരോ വർഷത്തെയും നേരെയുള്ള Download Receipt എന്നതിൽ ക്ലിക്ക് ചെയ്താൽ ഡൗൺലോഡ് ആയി വരുന്ന pdf പേജിൽ Total Income എന്നതിന്റെ നേരെയുള്ള തുകയാണ് 10E Entry യിൽ കൊടുക്കേണ്ടത്.)

 

-----------------------------------

 

 10E ഉപയോഗിച്ചോ അല്ലാതെയോ Income Tax Calculation നടത്തുന്നതിന് സഹായകമായ വീ‍ഡിയോ

(10E ഉപയോഗിക്കേണ്ട ആവശ്യമില്ലാത്തവർക്ക് ആദ്യത്തെ 6 മിനുട്ട് വരെ വീഡിയോ കണ്ടാൽ മാതിയാകും)

 -------------------------------------------

 

എങ്ങനെ സ്വന്തമായി Income Tax Calculation Final Statement എന്നിവ തയ്യാറാക്കാം..?


ഒപ്പം, Income Tax Calculation-ൽ 10E Form ഉപയോഗിക്കാം..
 
👉10E Form ഉപയോഗിച്ചതിനാൽ ടാക്സിൽ 31,330 രൂപ ബെനിഫിറ്റ് കിട്ടിയത് വീഡിയോയിൽ കാണാം.

👉കഴിഞ്ഞ 3 വർഷങ്ങളിൽ ഏതെങ്കിലും ഒരു വർഷം Tax ഇല്ലെങ്കിൽ 10E Form നിർബന്ധമായും ഉപയോഗിച്ച് Income Tax Calculation ചെയ്യണം.

👉DA Arrear കാരണം കൂടുതൽ Tax വരുമെന്നോർത്ത് Tax പിടിച്ചു തുടങ്ങിയോ..?
 എങ്കിൽ ഇപ്പോൾ തന്നെ തീർച്ചയായും 10E ഉപയോഗിച്ച് Anticipatory Calculation ചെയ്യണം. അടുത്ത മാസം മുതൽ പിടിക്കേണ്ടി വരില്ല..

👉10E Form ഉപയോഗിച്ച Tax Calculation വെരിഫൈ ചെയ്യുമ്പോൾ ഓഫീസ് മേലാധികാരികൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ..
 
കൂടുതൽ സഹായത്തിനായി വീഡിയോ കാണാം...

 


--------------------------------------------------------

Back