.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

Income Tax 2023-24

INCOME TAX FINAL STATEMENT 2023-24


 EASY TAX 2023-24 Software:

    Ubuntu Version (with 10E form) : Download

    Windows Version (with 10E Form) : Download


സാധാരണ ശമ്പളം വാങ്ങി കൊണ്ടിരിക്കുന്നവർക്ക് ഈ വർഷം 10E ചെയ്യേണ്ട ആവശ്യമില്ല. (മറ്റേതെങ്കിലും രീതിയിൽ കഴിഞ്ഞ വർഷത്തെ അരിയർ വാങ്ങിയവർക്ക് മാത്രം 10E ചെയ്താൽ മതി.) സാധാരണ രീതിയിൽ അരിയർ ഒന്നും ഇല്ല.

2023ലെ കേന്ദ്ര ബജറ്റിൽ പ്രഖ്യാപിച്ച ഇൻകം ടാക്സ് പരിധിയിലുള്ള ഇളവ് ഈ (2023-24) സാമ്പത്തിക വർഷം മുതൽ ലഭിക്കും. അത് പുതിയ സ്കീമിൽ (New Regime) തെരഞ്ഞെടുക്കുന്നവർക്ക് മാത്രമാണ്.


മുകളിലെ ലിങ്കിൽ നിന്നും EASY TAX സോഫ്റ്റ്‌വെയർ
ഡൗൺലോഡ് ചെയ്യുക. 
(ഡൗൺലോഡ് ചെയ്ത സോഫ്റ്റ്‌വെയറിലെ DATA എന്ന ടാബിൽ ക്ലിക്ക് ചെയ്താണ് തുടങ്ങേണ്ടത്)

 HELP: (വിവരണം താഴെ)

ചിത്രം.1

ചിത്രം.2

വിവരണം (സൂചന നമ്പർ പ്രകാരം):

  1. ഏറ്റവും മുകളിലെ അഞ്ച് ബോക്സിലും വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്യുക. (അതിൽ ടൈപ്പ് ചെയ്യാൻ സാധിക്കുന്നില്ല എങ്കില്‍ ഏറ്റവും മുകളിലെ വിവരണങ്ങൾ പൂർണമായും വായിക്കുക.)
  2. Select HRA Class എന്ന സ്ഥലത്ത് സ്‌കൂൾ നിൽക്കുന്ന സ്ഥലം ഏത് പരിധിയിൽ വരുന്നു എന്ന് സെലക്ട് ചെയ്യുക. (അത് അനുസരിച്ച് HRA തുകയിൽ മാറ്റം വരുന്നത് കാണാം)
  3. Basic pay ടൈപ്പ് ചെയ്ത് കൊടുക്കുക. ഇൻക്രിമെന്റ്/Grade ഉള്ള മാസം Basic Pay മാറ്റിക്കൊടുക്കുക.
  4. ഡിഡക്ഷൻ ടൈപ്പ് ചെയ്തു കൊടുക്കുക (PF, SLI, GIS). 
  5. Medisep 500 രൂപ കൊടുക്കുക .
  6. GPAIS നവംബർ മാസം മാത്രം 1000 രൂപ കൊടുക്കുക. (അവിടെ 1000 എന്ന് കൊടുക്കുമ്പോൾ താഴെയുള്ള ബോക്സുകളിലും തനിയെ വരും. അപ്പോൾ താഴെയുള്ള ഡിലീറ്റ് ചെയ്ത ഒഴിവാക്കണം.)  Heading ൽ GPAIS എന്നും കൊടുക്കുക. ശേഷം NPS, LIC ഉണ്ടെങ്കിൽ അതും കൊടുക്കണം.
  7. കഴിഞ്ഞ മാസങ്ങളിൽ സാലറിയിൽ നിന്നും ടാക്സ് അടച്ചവർ മാത്രം ഇവിടെ ഓരോ മാസവും അടച്ച തുക ടൈപ്പ് ചെയ്ത കൊടുക്കുക.
  8. ഈ വർഷം Leave Surrender ചെയ്തിട്ടുണ്ടെങ്കിൽ അത് കൊടുക്കുക. താഴെ Festival Allowance 2750 രൂപ കൊടുക്കുക.
  9. പ്രൊഫഷണൽ ടാക്സ് വർഷത്തിൽ രണ്ട് തവണ 1250 രൂപ വീതം അടക്കാറുണ്ട്. അത് അടച്ചവർ Total 2500 രൂപ കൊടുക്കുക.
 ഇത്രയും ചെയ്‌താൽ സ്റ്റെമെന്റ്റ് റെഡിയായി.
താഴെ DATA, ANTICIPATORY STATEMENT, Final Statement എന്നിങ്ങനെ ടാബ് കാണാം.
Final Statement  ടാബിൽ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുക്കാവുന്നതാണ്.
NB: ഭിന്നശേഷി വിഭാഗത്തിൽ പെട്ടവർ, Housing Loan (Repayment & Interest) വിവരങ്ങൾ കൊടുക്കാനുള്ളവർ എന്നിവർ (ചിത്രം.2 ൽ) അതാത് ബോക്സിൽ ആ വിവരങ്ങൾ കൂടി കൊടുക്കണം.

 


 

--------------------------------
  10E ഉപയോഗിച്ചോ അല്ലാതെയോ Income Tax Calculation നടത്തുന്നതിന് സഹായകമായ വീ‍ഡിയോ

(10E ഉപയോഗിക്കേണ്ട ആവശ്യമില്ലാത്തവർക്ക് ആദ്യത്തെ 6 മിനുട്ട് വരെ വീഡിയോ കണ്ടാൽ മാതിയാകും)

--------------------------------