.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Annual Examination Details.. | Previous Exam Questions & Model Questions.. | SCERT Model Questions .. | Scheme of Works.. | School Text Books.. | School Hand Books.. | LSS, USS Model Questions.. | Exam Results..

Income Tax 2025-26

 INCOME TAX FINAL STATEMENT 2025-26


 EASY TAX 2025-26 (Version.2.2):

    Ubuntu Version : Download 

    Windows Version : Download

(താഴെ കൊടുത്ത നിർദ്ദേശങ്ങൾ വായിച്ച ശേഷം മാത്രം Download ചെയ്യുക.)

 മുകളിലെ ലിങ്കിൽ നിന്നും EASY TAX സോഫ്റ്റ്‌വെയർ ഡൗൺലോഡ് ചെയ്യുക. 
(Download എന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുക. അപ്പോൾ ഡൗണ്‍ലോഡ് ചെയ്തത് Folder ൽ കാണാനാകും. അത് ഓപ്പണ്‍ ചെയ്ത ശേഷം അതിലെ DATA എന്ന ടാബിൽ ക്ലിക്ക് ചെയ്താണ് തുടങ്ങേണ്ടത്.)

 HELP: (വിവരണം താഴെ) 

ചിത്രം-1

ചിത്രം-2

വിവരണം (സൂചന നമ്പർ പ്രകാരം):

  1. ഏറ്റവും മുകളിലെ അഞ്ച് ബോക്സിലും വ്യക്തിഗത വിവരങ്ങൾ ടൈപ്പ് ചെയ്യുക. (Version 2.2 ആണെന്ന് ഉറപ്പുവരുത്തുക. ഏറ്റവു മുകളിൽ തലക്കെട്ടിൽ വട്ടമിട്ട ഭാഗം ശ്രദ്ധിക്കുക..)
  2. Select HRA Class എന്ന സ്ഥലത്ത് സ്‌കൂൾ നിൽക്കുന്ന സ്ഥലം ഏത് പരിധിയിൽ വരുന്നു എന്ന് സെലക്ട് ചെയ്യുക. (അത് അനുസരിച്ച് HRA തുകയിൽ മാറ്റം വരുന്നത് കാണാം)
  3. Basic pay ടൈപ്പ് ചെയ്ത് കൊടുക്കുക. ഇൻക്രിമെന്റ്/Grade ഉള്ള മാസം Basic Pay മാറ്റിക്കൊടുക്കുക.
  4. സാലറിയിൽ മറ്റേതെങ്കിലും Allowance കിട്ടുന്നുണ്ടെങ്കിൽ Heading- ൽ അതിന്റെ പേര് കൊടുത്ത് ഓരോ മാസവും ആ തുക ഉൾപ്പെടുത്താം.. 
  5. കഴിഞ്ഞ മാസങ്ങളിൽ സാലറിയിൽ നിന്നും ടാക്സ് അടച്ചവർ മാത്രം ഇവിടെ ഓരോ മാസവും അടച്ച തുക ടൈപ്പ് ചെയ്ത കൊടുക്കുക. 
  6. Basic Pay അനുസരിച്ചുള്ള DA-യിൽ ഏതെങ്കിലും മാസം മാറ്റം ഉണ്ടെങ്കിൽ ഈ കോളത്തിൽ മാറ്റി കൊടുക്കാം.
  7. Basic Pay അനുസരിച്ചുള്ള HRA-യിൽ ഏതെങ്കിലും മാസം മാറ്റം ഉണ്ടെങ്കിൽ ഈ കോളത്തിൽ മാറ്റി കൊടുക്കാം.
  8. Festival Allowance/Bonus, EL Surrender, DA Arrear, Pay Arrear, Pay Revision Arrear, etc. ഉണ്ടെങ്കിൽ ഇവിടെ കൊടുക്കാം.

    മുകളിലെ ക്രമനമ്പര്‍ 1 മുതൽ 8 വരെയുള്ളത് കൊടുത്ത ശേഷം Software-ൽ താഴെ കാണുന്ന As New എന്ന ടാബിൽ ക്ലിക്ക് ചെയ്താൽ കാണുന്ന Anticipatory Statement-ൽ ഏറ്റവും താഴെ Tax അടക്കാൻ ഇല്ലെങ്കിൽ (0 ആണെങ്കിൽ) ഇത്രയും ചെയ്‌ത് പ്രിന്റ് എടുത്താൽ മതി. Final New എന്നതിൽ ക്ലിക്ക് ചെയ്ത് പ്രിന്റ് എടുത്താൽ Final Statement-ഉം റെഡി.
    (മുകളിൽ പറഞ്ഞ ഭാഗത്ത്
    Tax 0 അല്ലെങ്കിൽ മാത്രം താഴെയുള്ള ക്രമനമ്പര്‍ 9 മുതൽ 14 വരെയുള്ളത് കൂടി ചെയ്യുക). 

  9. ഡിഡക്ഷൻ ടൈപ്പ് ചെയ്തു കൊടുക്കുക (PF, SLI, GIS). 
  10. Medisep 500 രൂപ കൊടുക്കുക .
  11. GPAIS നവംബർ മാസം മാത്രം 1000 രൂപ കൊടുക്കുക. (അവിടെ 1000 എന്ന് കൊടുക്കുമ്പോൾ താഴെയുള്ള ബോക്സുകളിലും തനിയെ വരും. അപ്പോൾ താഴെയുള്ള ഡിലീറ്റ് ചെയ്ത ഒഴിവാക്കണം.)  Heading ൽ GPAIS എന്നും കൊടുക്കുക. ശേഷം NPS, LIC ഉണ്ടെങ്കിൽ അതും കൊടുക്കണം.
  12. EL Surrender, DA Arrear, Pay Arrear ഇവ PF-ലേക്ക് പോയതുണ്ടെങ്കിൽ ഇവിടെ കൊടുക്കാം.
  13. പ്രൊഫഷണൽ ടാക്സ് വർഷത്തിൽ രണ്ട് തവണ 1250 രൂപ വീതം അടക്കാറുണ്ട്. അത് അടക്കുന്നവർ Total 2500 രൂപ കൊടുക്കുക.
  14. ഭിന്നശേഷി വിഭാഗത്തിൽ പെട്ടവരും, Housing Loan (Repayment & Interest) വിവരങ്ങൾ കൊടുക്കാനുള്ളവരും, Salary Arrear ഉള്ളവരും (ചിത്രം.2 ൽ) അതാത് ബോക്സിൽ ആ തുകകൾ കൂടി കൊടുക്കണം.

 താഴെ HELP, DATA, As New, Final New, As Old, Final Old എന്നിങ്ങനെ ടാബ് കാണാം. ടാബിൽ ക്ലിക്ക് ചെയ്ത് അതാത് പ്രിന്റ് എടുക്കാവുന്നതാണ്.


 

--------------------------------