Kerala Fibre Optic Network (K-FON)
സ്വതന്ത്രമായി പ്രവർത്തിക്കുന്ന എല്ലാ LP / UP സ്കൂളുകളിലെയും K-FON ഇന്റർനെറ്റ് ലഭിച്ചതിന്റെ വിവരം 21/09/2023 വ്യാഴം 3.00pm മുമ്പായി Sampoorna-യിലെ KFone Status ലിങ്ക് വഴി അറിയിക്കണം. Circular
- Sampoorna Link : Click Here
K-FON Status - Help:
-------------------------------------------
എല്ലാ സർക്കാർ ഓഫീസുകളിലും/വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 2023 സെപ്റ്റംബർ 4 മുതൽ ഒരു മാസത്തേക്ക് K-FON മുഖേന ലഭിക്കുന്ന ഇന്റർനെറ്റ് ഉപയോഗിക്കാൻ നിർദ്ദേശം.
K-FON Connection സംബന്ധിച്ച പരാതികൾ അറിയിക്കാം..
കെ-ഫോൺ പദ്ധതിയുടെ ഫലപ്രാപ്തിക്കായി എല്ലാ ഓഫീസുകളിലും/സ്ഥാപനങ്ങളിലും കെ-ഫോൺ മുഖേനെ ലഭിക്കുന്ന ഇന്റർനെറ്റ് ഉപയോഗിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. ആയതിനാൽ, കെ-ഫോൺ പദ്ധതി പ്രകാരം ഇന്റർനെറ്റ് ലഭ്യമായിട്ടുള്ള എല്ലാ സർക്കാർ ഓഫീസുകളിലും സ്ഥാപനങ്ങളിലും 04-09-2023 മുതൽ ഒരു മാസത്തേക്ക് പ്രാഥമിക ഇന്റർനെറ്റ് കണക്ഷനായി കെ-ഫോൺ ഉപയോഗിക്കേണ്ടതും, പ്രസ്തുത കാലയളവിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് തടസ്സമോ വേഗതക്കുറവോ നേരിടാത്ത പക്ഷം തുടർന്ന് കെ-ഫോൺ കണക്ഷൻ മാത്രം ഉപയോഗിക്കേണ്ടതും ഇതര ഇന്റർനെറ്റ് കണക്ഷനുകൾ വിച്ഛേദിക്കേണ്ടതുമാണ്.
-ചീഫ് സെക്രട്ടറി. Circular
കെ-ഫോൺ കണക്ഷനുമായി ബന്ധപ്പെട്ട പ്രശ്നങ്ങൾ അറിയിക്കേണ്ട നമ്പറുകൾ, ഇമെയിൽ വിലാസം:
Helpline: 04842911970 / 7594049979
WhatsApp No.: 7594049980
ഇമെയിൽ:
------------------------
പൊതുവിദ്യഭ്യാസ വകുപ്പിന്റെ കീഴിൽ വരുന്ന എല്ലാ ഓഫീസുകളും (സ്‌കൂളുകൾ ഉൾപ്പെടെ) K-FON Network ലഭ്യമാക്കുന്നതിനായി താഴെയുള്ള Register ലിങ്കിൽ ഓഫീസിന്റെ വിവരങ്ങൾ നൽകി രജിസ്റ്റർ ചെയ്യേണ്ടതാണ്. (DGE Circular)
Register: Click Here
(മുകളിലെ ലിങ്കില്‍ General education department എന്നതാണ് ആദ്യ ഓപ്ഷനില്‍ സെലക്ട് ചെയ്യേണ്ടത്. G എന്നതില്‍ നോക്കുക.)
EndOffice Name എന്നതില്‍ നമ്മുടെ Office Name ഉം, EndOffice Contact Person എന്നതില്‍ മേലാധികാരിയുടെ പേരും തുടർന്നുള്ള വിവരങ്ങളും കൊടുക്കുക.
-------------------------------
ഇതിനകം തന്നെ K-FON നെറ്റ്‌വർക്കും സ്വിച്ച്/റൂട്ടറും ലഭ്യമായിട്ടുള്ള ഓഫീസുകളിൽ 'മാനുവൽ കോൺഫിഗറേഷൻ' നിർബന്ധമായും നടത്തേണ്ടതാണ്. end office കോൺഫിഗറേഷനായി കേരള സ്റ്റേറ്റ് ഐടി ഇൻഫ്രാസ്ട്രക്ച്ചർ ലിമിറ്റഡ് (KSITIL) ഒരു STANDARD OPERATING PROCEDURE (SOP) തയ്യാറാക്കിയിട്ടുണ്ട്. താഴെ ലിങ്കുകളിൽ ഓരോ ഓഫീസിനും അസൈൻ ചെയ്ത അഡ്രസ്സും ലിസ്റ്റും യൂസർ മാനുവലും ലഭ്യമാണ്.
Download User Manual:
K-FON Configuration Help Video (For Windows):
K-FON Configuration Help Video (For Ubuntu):
മേൽപ്പറഞ്ഞ End office കോൺഫിഗറേഷൻ പ്രക്രിയ അടിയന്തിരമായി നടപ്പിലാക്കുന്നതിനായി SOP (Standard operating Procedure) അനുസരിച്ച് പ്രവർത്തിക്കുന്നതിനായി വകുപ്പിലെ K-FON നെറ്റ്‌വർക്ക് ലഭ്യമായിട്ടുള്ള എല്ലാ ഓഫീസുകളും (സ്‌കൂളുകൾ ഉൾപ്പെടെ) പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്. Circular |
New Circular