LSG Election
LSG Election പ്രമാണിച്ച് സംസ്ഥാന സർക്കാർ വകുപ്പുകൾ, സർക്കാറിൻ്റെ സ്റ്റ്യാറ്റ്യൂട്ടറി ബോർഡുകൾ, കോർപ്പറേഷനുകൾ, പൊതുമേഖലാ സ്ഥാപനങ്ങൾ, സർവ്വകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ജീവനക്കാരെ സ്ഥലം മാറ്റുന്നതിന് 03/10/2025 മുതൽ നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ ഉത്തരവായി.. - Order 03.10.2025: Click Here
-------------------
LSGD Election - Voter Registration
പഞ്ചായത്ത്/ നഗരസഭ/ കോർപ്പറേഷന്‍ തെരഞ്ഞെടുപ്പ് 2025
സംസ്ഥാനത്തെ തദ്ദേശ സ്വയഭരണ
സ്ഥാപനങ്ങളിലേക്കുള്ള (LSGD) തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടർപട്ടികയിൽ പേര് ചേര്‍ക്കാൻ ഒരു അവസരം കൂടി നൽകുന്നു.
വോട്ടർ പട്ടികയിൽ വോട്ട് ചേർക്കാൻ 2025 സെപ്റ്റംബര്‍ 29 മുതൽ ഒക്ടോബര്‍ 14 (ചൊവ്വ), 5.00pm വരെ അവസരം..
നിയമസഭ/ലോക്സഭ ഇലക്ഷൻ വോട്ടർ പട്ടികയും തദ്ദേശ സ്വയഭരണ സ്ഥാപനങ്ങളിലേക്കുള്ള (LSGD) വോട്ടർ പട്ടികയും രണ്ടും രണ്ടാണ്. അതിനാൽ തന്നെ രണ്ടിലേക്കും പ്രത്യേകം പ്രത്യേകം പേര് രജിസ്റ്റർ ചെയ്യേണ്ടതുണ്ട്.
കരട് വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍: 29/09/2025
അപേക്ഷകളും ആക്ഷേപങ്ങളും സ്വീകരിക്കുന്ന അവസാന തിയതി: 14/10/2025
അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കല്‍ : 25/10/2025.
2025 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് പൂർത്തിയായവർക്ക് വോട്ടർപട്ടികയിൽ
പേര് ചേർക്കാം. വോട്ടർപട്ടികയിൽ പുതുതായി പേരു ചേർക്കുന്നതിന് (ഫോം 4) താഴെ കൊടുത്ത Voter Registration ലിങ്ക് വഴി ഓൺലൈനായി അപേക്ഷിക്കാം.. സ്വന്തമായോ അക്ഷയ സെന്റർ, CSC തുടങ്ങിയ സർക്കാർ
അംഗീകൃത ജനസേവന കേന്ദ്രങ്ങൾ മുഖേനയോ അപേക്ഷിക്കാം. ഓൺലൈനായി
അപേക്ഷിക്കുമ്പോൾ ഹിയറിങ്ങിനുള്ള കമ്പ്യൂട്ടർ ജനറേറ്റഡ് നോട്ടീസ് ലഭിക്കും.
നോട്ടീസിൽ പറഞ്ഞിട്ടുള്ള തീയതിയിൽ ആവശ്യമായ രേഖകൾ സഹിതം ഹിയറിങ്ങിന്
നിർബന്ധമായും നേരിട്ട് ഹാജരാകണം.
പുതുതായി രജിസ്റ്റർ ചെയ്യുന്നവരാണെങ്കിൽ താഴെ കൊടുത്ത Citizen Registration വഴി Mobile OTP മുഖേന ആദ്യം രജിസ്റ്റർ ചെയ്യണം..
Citizen Registration: Click Here
താഴെ കൊടുത്ത Voter Registration ലിങ്ക് വഴി പേര് ചേർക്കാം. (User name മൊബൈൽ നമ്പർ ഉം, രജിസ്ട്രേഷൻ സമയത്ത് നിർമ്മിച്ച Password ഉം നൽകി login ചെയ്യക.)
LSGD Voter Registration: Click Here
(കൂടുതൽ സഹായത്തിനുള്ള കൂടുതൽ വിശദീകരണം ഈ പേജിൽ ഏറ്റവും താഴെ കൊടുത്തിട്ടുണ്ട്.)
വോട്ടർ പട്ടികയിൽ പേര് ചേർക്കാൻ ആവശ്യമായ രേഖകൾ :
▪️പേര് :
▪️വീട്ടുപേര്:
▪️പിതാവിൻ്റെ പേര് :
▪️പോസ്റ്റ് ഓഫീസ് :
▪️വീട്ട്നമ്പർ :
▪️ജനന തിയതി :
▪️മൊബൈൽ നമ്പർ :
▪️വോട്ടർപട്ടികയിൽ പേരുള്ള ബന്ധുവിൻ്റെയോ, അയൽക്കാരൻ്റെയോ ക്രമനമ്പർ :
▪️ഒരു ഫോട്ടോ; (ബാക്ക്ഗ്രൗണ്ട് വൈറ്റായി ഫോണിൽ എടുത്തതും മതിയാവും)
ഇത്രയും ഡീറ്റയിൽ ഉണ്ടെങ്കിൽ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് ഓൺലൈനിൽ അപേക്ഷിക്കാം..
പിന്നീട് ഹിയറിങ്ങിന് വിളിക്കുമ്പോൾ ഹാജരാക്കേണ്ട രേഖകൾ :
▪️SSLC ബുക്കിൻ്റെ കോപ്പി
▪️ ആധാർ കാർഡ് കോപ്പി
▪️റേഷൻ കാർഡിന്റെ കോപ്പി
(ഒറിജിനൽ കയ്യിൽ കരുതണം)
👉 വാടകയ്ക്ക് താമസിക്കുന്നവരാണെങ്കിൽ പഞ്ചായത്ത് നിന്നുള്ള
സ്ഥിരതാമസ സർട്ടിഫിക്കറ്റ് വേണം
( സ്ഥിരതാമസ സർട്ടിഫിക്കറ്റ് എടുക്കുന്നതിന് വാടക ചീട്ട് കോപ്പി ഹാജരാക്കണം)
👉വിവാഹം കഴിച്ച സ്ത്രീകളാണെങ്കിൽ മാരേജ് സർട്ടിഫിക്കറ്റിൻ്റെ കോപ്പി ഹാജരാക്കണം
(റേഷൻ കാർഡിൽ പേരുണ്ടെങ്കിൽ മാരേജ് സർട്ടിഫിക്കറ്റ് ആവശ്യമില്ല)
------
👉 ഓൺലൈൻ വഴി അപേക്ഷ നൽകിയവർ നിശ്ചിത ദിവസം അതത് പഞ്ചായത്തിൽ വെരിഫിക്കേഷന് ഹാജരാവണം.
നിശ്ചിത ദിവസം സൗകര്യപ്പെടാത്തവർ മുൻകൂട്ടി അറിയിക്കണം.
പട്ടികയിൽ പേര് ചേർക്കുന്നതിന് മുമ്പായി കുടുംബാംഗങ്ങളുടെയോ
അയൽവാസിയുടെയോ വാർഡ് നമ്പർ,
പോളിങ് ബൂത്ത് നമ്പർ എന്നിവ അറിഞ്ഞുവയ്ക്കുന്നത് നന്നായിരിക്കും.
രജിസ്ട്രേഷൻ നടപടികൾ സുഗമമാക്കാൻ ഇത് സഹായിക്കും...(തൊട്ടുതാഴെ കൊടുത്ത ലിങ്ക് അതിന് ഉപയോഗിക്കാം..)
പട്ടികയിൽ പേരുണ്ടോ എന്ന് നോക്കാനുള്ള ലിങ്ക്..>>: Click Here
വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു..
LSGD Voters List: Click Here
പഞ്ചായത്ത്/ നഗരസഭ/ കോർപ്പറേഷന്‍ തെരഞ്ഞെടുപ്പ്
LSGD Voters List: Click Here
--------------------
തെറ്റ് തിരുത്താനും മാറ്റം വരുത്താനും ചെയ്യേണ്ടതെന്ത്?
പേര് രജിസ്റ്റർ ചെയ്യുന്നതെങ്ങനെ?
(നിശ്ചിത സമയത്ത് ഹിയറിങിന് പങ്കെടുക്കാതിരുന്നാൽ ആ അപേക്ഷ നിരസിച്ചേക്കാം..)
Address:
State Election Commission, Kerala
Janahitham
TC-27/6(2)
Vikas Bhavan P.O
Thiruvananthapuram - 695 033