.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
Plus 1 Allotment Results.. | Exam Results.. | Previous Exam Questions & Model Questions.. | LSS, USS Model Questions.. | School Text Books.. | School Hand Books..

OEC Scholarship

OEC Scholarship 2025-26

 

2025-26 വർഷത്തെ OEC പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി (Std.1 to 10) :

    സംസ്ഥാനത്തെ സർക്കാർ/ സർക്കാർ എയ്‌ഡഡ്/ അംഗീകൃത അൺ-എയ്ഡഡ്, സി.ബി.എസ്.ഇ, ഐ.സി.എസ്.ഇ അഫീലിയേറ്റഡ് സ്കൂളുകളിൽ 1 മുതൽ 10 വരെ ക്ലാസ്സുകളിൽ പഠിക്കുന്ന OEC/OBC (H) വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്ക വിഭാഗ വികസന വകുപ്പ് മുഖേന വിദ്യാഭ്യാസാനുകൂല്യം അനുവദിക്കുന്ന ' ഒ.ഇ.സി പ്രീമെട്രിക് വിദ്യാഭ്യാസാനുകൂല്യ പദ്ധതി'..

  • ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് അർഹരായ സമുദായങ്ങളുടെ പട്ടികകൾ (Appendix 1, 2) താഴെ കൊ‌ടുത്തിട്ടൂണ്ട്. അനുബന്ധം 1 ലെ സമുദായങ്ങൾക്ക് വരുമാന പരിധി ബാധകമല്ല. അനുബന്ധം 2 ലെ സമുദായങ്ങളുടെ കുടുംബ വാർഷിക വരുമാന പരിധി 6 ലക്ഷം രൂപയാണ്.

  • ഒ.ബി.സി(എച്ച്) വിഭാഗത്തിൽ ഉൾപ്പെട്ടവർ സാധാരണ നിലയിൽ LP, UP, HS തലങ്ങളിലെ ആദ്യ ക്ലാസുകൾ എന്ന നിലയിൽ 1, 5, 8 ക്ലാസുകളിൽ വരുമാന സർട്ടിഫിക്കറ്റ് സമർപ്പിച്ചാൽ മതിയാകും. എന്നാൽ മറ്റ് ക്ലാസുകളിൽ പഠിക്കുന്നവർക്ക് ആദ്യമായി വിദ്യാഭ്യാസാനുകൂല്യം ലഭിക്കുന്നതിന് വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കണം. മറ്റൊരു സ്കൂളിൽ നിന്ന് ട്രാൻസ്ഫറായി വരുന്ന കട്ടികൾക്ക് അവർ ഏത് ക്ലാസിലായിരുന്നാലും ആവശ്യമെങ്കിൽ വരുമാന സർട്ടിഫിക്കറ്റ് ഹാജരാക്കേണ്ടതാണ്. ഇ-ഗ്രാൻ്റ്സ് പോർട്ടൽ ഇ-ഡിസ്ട്രിക്റ്റ് പോർട്ടലുമായി ഇന്റഗ്രേറ്റ് ചെയ്തിരിക്കുന്നതിനാൽ ഇ-ഡിസ്ട്രിക്ട് മുഖേന ലഭ്യമായ വരുമാന സർട്ടിഫിക്കറ്റ് ആണ് സ്വീകരിക്കേണ്ടത്.
  • സ്കൂൾ പ്രവേശന സമയത്ത് ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കിയിട്ടില്ലാത്തവരും, പിന്നീട് മതപരിവർത്തനം നടത്തയിട്ടുള്ളവരും ജാതി തെളിയിക്കുന്ന രേഖ ഹാജരാക്കേണ്ടതാണ്. മാതാവിന്റേയോ, പിതാവിന്റേയോ സ്കൂൾ സർട്ടിഫിക്കറ്റിന്റെ പകർപ്പോ, ജാതി സർട്ടിഫിക്കറ്റോ ഇതിനായി സ്വീകരിക്കുന്നതാണ്. ഇതര സംസ്ഥാനത്തുനിന്നും കുടിയേറിപ്പാർത്തവരുടെ കാര്യത്തിൽ കേരളത്തിലെ റവന്യൂ അധികൃരിൽ നിന്നുള്ള സാക്ഷ്യപത്രം മാത്രമേ പരിഗണിക്കുകയുള്ളൂ.
  • ഒ.ഇ.സി വിദ്യാഭ്യാസാനുകൂല്യത്തിന് മാർക്ക് ബാധകമല്ലായെങ്കിലും പ്രസ്തുത വിഭാഗങ്ങളുടെ പഠന നിലവാരം സംബന്ധിച്ച വിവരങ്ങൾ ശേഖരിക്കുന്നതിന്റെ ഭാഗമായി മാർക്ക് വിവരങ്ങൾ പോർട്ടലിൽ എന്റർ ചെയ്യേണ്ടതാണ്.
  • അർഹമായ തുക വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്യുന്നതാണ്. ആയതിനാൽ വിദ്യാർത്ഥിയുടെ പേരിലുള്ളതോ, വിദ്യാർത്ഥിയുടേയും രക്ഷിതാവിന്റേയും പേരിലുള്ള ജോയിന്റ് അക്കൌണ്ടോ മാത്രം എന്റർ ചെയ്യേണ്ടതാണ്. പ്രസ്തുത അക്കൌണ്ട് ലൈവ് ആണെന്ന് ഉറപ്പാക്കുന്നതിന് വിദ്യാർത്ഥികൾക്ക് നിർദ്ദേശം നൽകേണ്ടതാണ്. ഇതിനകം വിവിധ ബാങ്കുകളുടെ ലയനം നടന്നിട്ടുള്ളതിനാൽ വിദ്യാർത്ഥികളുടെ ബാങ്ക് അക്കൌണ്ട് വിവരങ്ങൾ (അക്കൌണ്ട് നമ്പർ, ഐ.എഫ്.എസ്.സി) ശരിയെന്ന് ഉറപ്പ് വരുത്തേണ്ടതും ആയതിൻ്റെ കൃത്യതയിൽ പ്രധാനാധ്യാപകരുടെ വ്യക്തിപരമായ ശ്രദ്ധ ഉണ്ടായിരിക്കേണ്ടതുമാണ്.
  • വിദ്യാഭ്യാസാനുകൂല്യങ്ങൾ ലഭ്യമാകുന്നതിന് വിദ്യാർത്ഥികൾ അപേക്ഷ സമർപ്പിക്കേണ്ടതില്ല. എന്നിരുന്നാലും ഡാറ്റാ എൻട്രി സുഗമമാക്കുന്നതിലേക്കായി താഴെ കൊടുത്ത പ്രകാരമുള്ള വിവര ശേഖരണ മാതൃക പ്രയോജനപ്പെടുത്താവുന്നതാണ്. 
  • ആധാർ സീഡഡ് ബാങ്ക് അക്കൌണ്ടുകളിലേക്ക് തുക ട്രാൻസ്ഫർ ചെയ്യുന്നതിനാണ് ലക്ഷ്യമിടുന്നത്. ബാങ്ക് അക്കൌണ്ടുകൾ ആധാറുമായി ലിങ്ക് ചെയ്തുവെന്നതിനാൽ അത് ആധാർ സീഡഡ് ആകണമെന്നില്ല. ആയതിനാൽ ബാങ്ക് ശാഖയുമായി ബന്ധപ്പെട്ട് അക്കൌണ്ട് ആധാർ സീഡഡ് ആക്കുന്നതിന് ആക്കുന്നതിനുള്ള നടപടികൾ രക്ഷിതാക്കൾ സ്വീകരിക്കേണ്ടതാണ്.

 

OEC Prematric - Circular : Click Here

Application Form (വിവര ശേഖരണ മാതൃക) : Click Here

List of Communities (Appendix 1, 2): Click Here

 

E-Grants ൽ ഓൺലൈനായി ചെയ്യാനുള്ള Last Date: 15/07/2025

Apply on E-Grants 

----------------

 

 

Old Posts:

2023-24 വർഷത്തെ PM YASASVI - OBC (H), OEC Prematric സ്കോളർഷിപ്പ് (Std.9,10)

Circular : Click Here

Last Date: 16/09/2023

E-Grants ൽ ഓൺലൈനായി ചെയ്യാനുള്ള Last Date: 30/09/2023


(OEC വിഭാഗത്തിൽ പെടുന്നവരുടെ ലിസ്റ്റ് മുകളിലെ സർക്കുലറിനോടൊപ്പം ഉണ്ട്.)


Apply on E-Grants

-----------------

 

2023-24 വർഷത്തെ Hindu OBC, OEC സ്കോളർഷിപ്പ് (Std.1 to 10)

Circular : Click Here

E-Grants ൽ ഓൺലൈനായി ചെയ്യാനുള്ള Last Date: 31/07/2023


(OEC വിഭാഗത്തിൽ പെടുന്നവരുടെ ലിസ്റ്റ് മുകളിലെ സർക്കുലറിനോടൊപ്പം ഉണ്ട്.)


Apply on E-Grants

 

2024-25 വർഷം മുതൽ എല്ലാ വർഷവും ജൂണ്‍ 15നകം അപേക്ഷകൾ പൂർത്തീകരിക്കണം. അടുത്ത വർഷം (2024-25) മുതൽ വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാണ്.

-----------------

 

More Scholarships