.

For LP, UP, HS, HSS, Higher Education Students, Teachers and Office Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.

Onam Allowances

Onam 2023:

Onam Advance - Govt. Order : Click Here

Bonus, Festival Allowance - Govt. Order: Click Here

----------------------------------

ദിവസവേതനാടിസ്ഥാനത്തിലുള്ള ജീവനക്കാർക്ക് 1210 രൂപ നിരക്കിൽ പ്രത്യേക ഉത്സവബത്ത ലഭിക്കുന്നതാണ്. ഒന്നാം ഓണത്തിനുമുമ്പ് (28.08.2023) സേവനത്തിൽ ഉണ്ടായിരിക്കുകയും നാലാം ഓണത്തിനുമുമ്പ് (31.08.2023) സേവനത്തിൽ നിന്നും നീക്കം ചെയ്യാനിടയില്ലാത്തതുമായിരിക്കണം.


Bonus, Festival Allowance, Onam Advance Processing in SPARK


Bonus Processing:

31/03/2023ന് Revised Salary ക്ക് ശേഷമുള്ള സാലറിയില്‍ 36,166 BasicPay+DA ൽ (Pre-Revised 32,640) കുറഞ്ഞ സാലറി വാങ്ങുന്ന ജീവനക്കാർക്ക് ആണ് ഓണത്തോടനുബന്ധിച്ച് Bonus ലഭിക്കുക. ബോണസ് ലഭിക്കുന്ന ജീവനക്കാർക്ക് Festival Allowance ന് അർഹത ഉണ്ടായിരിക്കില്ല.

ബോണസ് ലഭിക്കാൻ കഴിഞ്ഞ മാർച്ച് 31 ന് അവസാനിച്ച സാമ്പത്തിക വർഷത്തിൽ ചുരുങ്ങിയത് 6 മാസത്തെ സർവീസ് ഉണ്ടായിരിക്കണം. കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ 6 മാസത്തിൽ താഴെയാണ് സർവീസ് എങ്കിൽ Festival Allowance ആണ് ലഭിക്കുക. ബോണസ് ലഭിക്കില്ല. ഈ മാസം ജോയിൻ ചെയ്ത ജീവനക്കാരനും Festival Allowance ലഭിക്കും.



Bonus പ്രോസസ് ചെയ്യുന്ന വിധം:
Salary Matters -> Processing -> Bonus -> Bonus Calculation ക്ലിക്ക് ചെയ്യുക.

Department, Office, DDO Code, Bill type എന്നിവ സെലക്ട് ചെയ്യുക.

ശേഷം Select Employees എന്നതിൽ ക്ലിക്ക് ചെയ്താൽ ബോണസിന് അർഹതയുള്ള ജീവനക്കാരുടെ ലിസ്റ്റ് കാണാം.
ഓരോ ജീവനക്കാരനെയും Tick ചെയ്യുക.

ശേഷം Submit ക്ലിക്ക് ചെയ്യുക.


Bonus പ്രോസസ് ചെയ്ത ശേഷം Bonus ബിൽ എടുക്കാൻ:

Salary Matters -> Processing -> Bonus -> Bonus Bill ക്ലിക്ക് ചെയ്യുക.

Month & Year,
Department, Office, DDO Code, Bill type, Control Code എന്നിവ സെലക്ട് ചെയ്യുക.

ശേഷം തൊട്ടുതാഴെ കാണുന്ന Inner Bill എന്നതിൽ സെലക്ട് ചെയ്ത് View Report എന്നതിൽ ക്ലിക്ക് ചെയ്താൽ Inner Bill ഡൗൺലോഡ് ആയി വരും.

ശേഷം Outer Bill എന്നതിൽ സെലക്ട് ചെയ്ത് View Report എന്നതിൽ ക്ലിക്ക് ചെയ്താൽ Outer Bill ഉം ഡൗൺലോഡ് ആയി വരും. (Outer Bill മാത്രം A3 ആക്കിയാൽ മതിയാകും.)

Bank Statement ട്രഷറിയിൽ കൊടുക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കിൽ ഓഫീസിൽ സൂക്ഷിച്ചു വെക്കാവുന്നതാണ്.

NB: Bonus ന് അർഹതയുണ്ടായിരുന്ന ജീവനക്കാരൻ ഇക്കഴിഞ്ഞ വർഷം Retire ചെയ്തിട്ടുണ്ടെങ്കിൽ അവർക്കും Bonus-ന് അർഹത ഉണ്ടായിരിക്കുന്നതാണ്.
Retire ചെയ്ത ജീവനക്കാരുടെ ബിൽ പ്രോസസ് ചെയ്യുന്ന വിധം:
Salary Matters -> Processing -> Bonus -> Bonus Calculation(Retired) ക്ലിക്ക് ചെയ്യുക.

---------------------------------------------

 

Festival Allowance Processing:

കുറഞ്ഞ സാലറി വാങ്ങുന്ന ജീവനക്കാർക്ക് ആണ് ഓണത്തോടനുബന്ധിച്ച് Bonus ആണ് ലഭിക്കുക. ബോണസ് ലഭിക്കാൻ അർഹത ഇല്ലാത്ത ജീവനക്കാർക്ക് ആണ് Festival Allowance ലഭിക്കുക.


Festival Allowance പ്രോസസ് ചെയ്യുന്ന വിധം:
Salary Matters -> Processing -> Festival Allowance -> Festival Allowance Calculation ക്ലിക്ക് ചെയ്യുക.

Department, Office, DDO Code, Bill type എന്നിവ സെലക്ട് ചെയ്യുക.

ശേഷം Select Employees എന്നതിൽ ക്ലിക്ക് ചെയ്താൽ Festival Allowance-ന് അർഹതയുള്ള ജീവനക്കാരുടെ ലിസ്റ്റ് കാണാം.
ഓരോ ജീവനക്കാരനെയും Tick ചെയ്യുക.

ശേഷം Submit ക്ലിക്ക് ചെയ്യുക.
(ഓണത്തിന് മുമ്പ് ആ മാസം ജോയിൻ ചെയ്ത ജീവനക്കാർക്കും Festival Allowance ന് അർഹതയുണ്ടായിരിക്കും. ലിസ്റ്റിൽ ഏതെങ്കിലും ജീവനക്കാരന്റെ പേര് കാണുന്നില്ല എങ്കിൽ Bonus ന് അർഹത ഉള്ള ജീവനക്കാരൻ ആണോ എന്ന് പരിശോധിക്കുക. Bonus Processing രീതി മുകളിൽ വിശദമായി കൊടുത്തിട്ടുണ്ട്.)


Festival Allowance പ്രോസസ് ചെയ്ത ശേഷം അതിന്റെ ബിൽ എടുക്കാൻ:
Salary Matters -> Processing -> Festival Allowance -> Festival Allowance Bill ക്ലിക്ക് ചെയ്യുക.

Month & Year,
Department, Office, DDO Code, Bill type, Control Code എന്നിവ സെലക്ട് ചെയ്യുക.

ശേഷം തൊട്ടുതാഴെ കാണുന്ന Inner Bill എന്നതിൽ സെലക്ട് ചെയ്ത് View Report എന്നതിൽ ക്ലിക്ക് ചെയ്താൽ Inner Bill ഡൗൺലോഡ് ആയി വരും.

ശേഷം Outer Bill എന്നതിൽ സെലക്ട് ചെയ്ത് View Report എന്നതിൽ ക്ലിക്ക് ചെയ്താൽ Outer Bill ഉം ഡൗൺലോഡ് ആയി വരും. (Outer Bill മാത്രം A3 ആക്കിയാൽ മതിയാകും.)

Bank Statement ട്രഷറിയിൽ കൊടുക്കേണ്ട ആവശ്യമില്ല. ആവശ്യമെങ്കിൽ ഓഫീസിൽ സൂക്ഷിച്ചു വെക്കാവുന്നതാണ്.

NB: ഇക്കഴിഞ്ഞ വർഷം Retire ചെയ്ത ജീവനക്കാർക്കും Festival Allowance-ന് അർഹത ഉണ്ടായിരിക്കുന്നതാണ്.
Retire ചെയ്ത ജീവനക്കാരുടെ ബിൽ പ്രോസസ് ചെയ്യുന്ന വിധം:
Salary Matters -> Processing -> Festival Allowance -> Festival Allowance Calculation(Retired) ക്ലിക്ക് ചെയ്യുക.

---------------------------------------------

Onam Advance Processing:

പരമാവധി 20,000 രൂപ വരെയാണ് Onam Advance ലഭിക്കുക. എടുക്കുന്ന സംഖ്യ ഒക്ടോബർ മാസം മുതൽ 5 തുല്യ ഗഡുക്കളായിട്ടാണ് തിരിച്ചു പിടിക്കുക.
(20,000 രൂപ തന്നെ വാങ്ങണമെന്ന് നിർബന്ധമില്ല. ജീവനക്കാർക്ക് ആവശ്യപ്രകാരം 15,000 രൂപയോ 10,000 രൂപയോ 5,000 രൂപയോ ആയും എടുക്കാവുന്നതാണ്.)

Onam Advance പ്രോസസ് ചെയ്യുന്ന വിധം:
Salary Matters -> Processing -> Onam/Fest. Advance -> Onam/Fest. Advance Processing ക്ലിക്ക് ചെയ്യുക.

Department, Office, Month& Year, DDO, Bill type എന്നിവ സെലക്ട് ചെയ്യുക.

ശേഷം Select Employees എന്നതിൽ ക്ലിക്ക് ചെയ്താൽ ജീവനക്കാരുടെ ലിസ്റ്റ് കാണാം.

വ്യത്യസ്ത സംഖ്യകൾ Advance ആയി വാങ്ങുന്നവരുടെ Bill Process ചെയ്യുമ്പോൾ Loan Amount ൽ എടുക്കുന്ന സംഖ്യ ആദ്യം എഡിറ്റ് ചെയ്ത് കൊടുക്കണം.
(ഉദാഹരണത്തിന്: 20,000 വാങ്ങുന്ന ജീവനക്കാരുടെ പേരിന് നേരെ Tick അടയാളമിടുക. ശേഷം Loan Amount 15,000 ആയി എഡിറ്റ് ചെയ്യുക. ശേഷം ആ സംഖ്യ വാങ്ങുന്ന ജീവനക്കാരെ സെലക്ട് ചെയ്യുക. ശേഷം Loan Amount 10,000 ആയി എഡിറ്റ് ചെയ്യുക. ശേഷം ആ സംഖ്യ വാങ്ങുന്ന ജീവനക്കാരെ സെലക്ട് ചെയ്യുക. 5,000 വാങ്ങുന്നവർ ഉണ്ടെങ്കിൽ Loan Amount 5000 ആയി എഡിറ്റ് ചെയ്യുകയും ആ സംഖ്യ വാങ്ങുന്ന ജീവനക്കാരെ സെലക്ട് ചെയ്യുക. എങ്കിൽ ഒറ്റ ബില്ലിൽ തന്നെ ഇവ പ്രോസസ് ആകുന്നതാണ്.)

ശേഷം താഴെയുള്ള Proceed എന്നതിൽ ക്ലിക്ക് ചെയ്യുക.


Onam Advance പ്രോസസ് ചെയ്ത ശേഷം അതിന്റെ ബിൽ എടുക്കാൻ:
Salary Matters -> Processing -> Onam/Fest. Advance -> Onam/Fest. Advance Bill Generation ക്ലിക്ക് ചെയ്യുക.

Department, Office, DDO Code, Year, Month, Adv type, Control Code എന്നിവ സെലക്ട് ചെയ്യുക.

ശേഷം തൊട്ടുതാഴെ കാണുന്ന Inner എന്നതിൽ സെലക്ട് ചെയ്ത് ബില്ലിന്റെ നേരെ കാണുന്ന Select എന്നതിൽ ക്ലിക്ക് ചെയ്താൽ Inner Bill ഡൗൺലോഡ് ആയി വരും.

ശേഷം Outer എന്നതിൽ സെലക്ട് ചെയ്ത് ബില്ലിന്റെ നേരെ കാണുന്ന Select എന്നതിൽ ക്ലിക്ക് ചെയ്താൽ Outer Bill ഉം ഡൗൺലോഡ് ആയി വരും. (Outer Bill മാത്രം A3 ആക്കിയാൽ മതിയാകും.)

NB: ഓണം കഴിഞ്ഞാൽ Onam Advance Bill പ്രോസസ് ചെയ്യാൻ സാധിക്കുന്നതല്ല.