ONLINE CLASS
ഫെബ്രുവരി 7 മുതൽ 10, 11, 12 ക്ലാസ്സുകൾക്ക് വൈകുന്നേരം വരെ
ഫെബ്രുവരി
7 തിങ്കളാഴ്ച മുതൽ 10, 11, 12 ക്ലാസ്സുകൾക്ക് വൈകുന്നേരം വരെ ക്ലാസ്സുകൾ
ഉണ്ടായിരിക്കും. നിലവിലുള്ള രീതിയിൽ ബാച്ച് തിരിച്ചു തന്നെയായിരിക്കും സ്‌കൂൾ പ്രവർത്തിക്കുക. ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകൾ വൈകുന്നേരം
ആക്കുന്ന കാര്യം പിന്നീട് തീരുമാനിക്കുമെന്നും മന്ത്രി വി. ശിവൻകുട്ടി
പറഞ്ഞു.
----------------------------------------
ഒന്ന് മുതൽ ഒമ്പത് വരെയുള്ള ക്ലാസ്സുകൾക്ക് ഫെബ്രുവരി 14 ന് വീണ്ടും ഓഫ്‌ലൈൻ ക്ലാസ്സുകൾ ആരംഭിക്കും.
----------------------------------------
Date: 20.01.2022
ഡിജിറ്റല്‍/ഓണ്‍ലൈന്‍ ക്ലാസ്സുകളുമായി ബന്ധപ്പെട്ട് DGE യുടെ ചില നിര്‍ദ്ദേശങ്ങള്‍ :
1. ഒന്നു മുതല്‍ ഒമ്പതുവരെ ക്ലാസ്സുകള്‍ വീണ്ടും ഡിജിറ്റല്‍ പഠനത്തിലേക്കും ഓണ്‍ലൈന്‍ പഠനപിന്തുണയിലേക്കും മാറുന്നതിനാല്‍ പഠനതുടര്‍ച്ച ഉറപ്പുവരുത്തണം.
2. കുട്ടികളെ പഠനത്തില്‍ സജീവമായി നിലനിര്‍ത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ നല്‍കേണ്ടതാണ്.
3. രക്ഷിതാക്കളുമായുള്ള ആശയവിനിമയത്തിന് ഡിജിറ്റല്‍ പ്ലാറ്റ്ഫോം ഫലപ്രദമായി ഉപയോഗപ്പെടുത്തണം.
4. സമഗ്രശിക്ഷാ, എസ്.സി.ഇ.ആര്‍.ടി. എന്നിവരുടെ സഹായത്തോടെ ലഭ്യമാക്കിയിട്ടുള്ള വര്‍ക്ക്ഷീറ്റുകള്‍ ഉപയോഗപ്പെടുത്തേണ്ടതാണ്.
5. സ്കൂള്‍തല എസ്.ആര്‍.ജി.കള്‍ ഫലപ്രദമായി ചേരേണ്ടതാണ്. കുട്ടികളുടെ പഠനപുരോഗതി കൃത്യമായി നിരീക്ഷിച്ച് ആവശ്യമായ ഫീഡ്ബാക്ക് നല്‍കണം. കുട്ടികളിലുണ്ടാകുന്ന പഠനപുരോഗതി സ്റ്റുഡന്‍റ് പ്രൊഫൈലില്‍ നിരന്തരം രേഖപ്പെടുത്തുകയും വേണം.
6. എല്ലാ കുട്ടികള്‍ക്കും ഡിജിറ്റല്‍ ക്ലാസ്സുകള്‍ കാണുന്നതിനാവശ്യമായ സാങ്കേതിക സൗകര്യമുണ്ടെന്ന് പ്രഥമാദ്ധ്യാപകന്‍റെ നേതൃത്വത്തില്‍ ഓരോ സ്കൂളും ഉറപ്പുവരു ത്തണം.
7. ഓരോ കുട്ടിയുടേയും പ്രൊഫൈല്‍ ക്ലാസ്സദ്ധ്യാപകര്‍ തയ്യാറാക്കി നിരന്തരം നവീകരിക്കണം. ഇതിനായി ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകളും ഉപയോഗപ്പെടുത്താം.
8. ഹയര്‍സെക്കന്‍ററി/വൊക്കേഷണല്‍ ഹയര്‍സെക്കന്‍ററി ലാബ് പ്രവര്‍ത്തനങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ കൃത്യമായി പാലിച്ചുകൊണ്ട് നടത്തേണ്ടതാണ്.
9. കുട്ടികളുടെ വായന പ്രോത്സാഹിപ്പിക്കാന്‍ ഈ സന്ദര്‍ഭം ഉപയോഗപ്പെടുത്തണം. അനുയോജ്യമായ പുസ്തകങ്ങള്‍ കുട്ടികള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണം. വായനാക്കുറിപ്പുകള്‍ അവതരിപ്പിക്കാനും വായനാനുഭവം പങ്കുവെക്കാനും പുസ്തകചര്‍ച്ചകള്‍ നടത്താനും ഡിജിറ്റല്‍ പ്ലാറ്റ്ഫോമുകള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തണം.
10. ഓരോ ഡിജിറ്റല്‍ ക്ലാസ്സിനും തുടര്‍ച്ചയായി ഓണ്‍ലൈനില്‍ പഠനപിന്തുണാ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യണം.
11. കുട്ടികളുടെ സര്‍ഗ്ഗശേഷികള്‍ പ്രകടിപ്പിക്കുന്നതിന് അവസരമൊരുക്കണം. അതവരുടെ ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കും.
12. ഓണ്‍ലൈന്‍ പഠനവുമായി ബന്ധപ്പെട്ട് കുട്ടികള്‍ക്ക് അനുഭവപ്പെടുന്ന പഠനസമ്മര്‍ദ്ദങ്ങള്‍ ലഘൂകരിക്കുന്നതിന് ആവശ്യമെങ്കില്‍ രക്ഷിതാക്കളുമായി ചേര്‍ന്ന് പ്രത്യേകം കൗണ്‍സിലിംഗ് പ്രോഗ്രാമുകള്‍ സംഘടിപ്പിക്കാവുന്നതാണ്.
13. ഭിന്നശേഷി കുട്ടികളുടെ കാര്യത്തില്‍ അനുയോജ്യവും ഫലപ്രദവുമായ രീതിശാസ്ത്രം അവലംബിക്കാന്‍ പ്രിന്‍സിപ്പാള്‍മാര്‍/ പ്രഥമാദ്ധ്യാപകര്‍/ ക്ലാസ്സദ്ധ്യാപകര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കേണ്ടതാണ്.