.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

NSP OTR Number

National Scholarship Portal (NSP)

OTR Number

 

    കഴിഞ്ഞ ദിവസങ്ങളിൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ (NSP) മുൻ വർഷം അപേക്ഷ സമർപ്പിച്ച വിദ്യാർത്ഥികൾക്ക് വിവിധ മെസ്സേജുകൾ വന്നിരുന്നു. NSP പുതുതായി നടപ്പിൽ ആക്കിയ OTR എന്ന സംവിധാനത്തിന്റെ ഭാഗമായി ആണ് മെസ്സേജുകൾ വിദ്യാർത്ഥികൾക്ക് ലഭിച്ചത്.


എന്താണ് OTR?
    ഈ അധ്യയന വർഷം (2024-25) മുതൽ നാഷണൽ സ്കോളർഷിപ്പ് പോർട്ടലിൽ സ്കോളർഷിപ്പുകൾ അപേക്ഷിക്കുന്നതിന് വിദ്യാർത്ഥികൾക്ക് ലഭിക്കുന്ന OTR ID പഠനം പൂർത്തിയാക്കുന്നത് വരെ ഉപയോഗിക്കാവുന്നതാണ്. മുൻ വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിച്ചവർക്ക് മാത്രമേ തുടർന്നും NSP ഐഡി ഉപയോഗിക്കാൻ സാധിച്ചിരുന്നുള്ളു. കഴിഞ്ഞ വർഷം Face Authentication പൂർത്തിയാക്കിയ വിദ്യാർത്ഥികൾക്ക് ഇപ്പോൾ തന്നെ OTR നമ്പർ ലഭിച്ചിട്ടുണ്ടാകും.
(SMS മെസ്സേജ് ആയി ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് Forgot OTR എന്ന ഓപ്ഷൻ വഴി OTR നമ്പർ ലഭിക്കുന്നതാണ്.)

    കഴിഞ്ഞ വർഷം ഫേസ് ഓതന്റിക്കേഷൻ പൂർത്തിയാക്കാത്ത വിദ്യാർത്ഥികൾക്ക് OTR Reference Number മെസ്സേജ് ആയി ലഭിച്ചിട്ട് ഉണ്ടാകും. ഇത്തരം വിദ്യാർത്ഥികൾക്ക് e-KYC Face Auth പൂർത്തിയാക്കിയാൽ മാത്രമേ അവർക്ക് OTR നമ്പർ ലഭിക്കൂ.

ഈ 2024-25 അക്കാദമിക വർഷത്തിൽ സ്കോളർഷിപ്പിന് അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർക്കാണ് OTR നമ്പർ ആവിശ്യം വരിക.
DGE Circular : Click Here

Face Authentication എങ്ങനെ ചെയ്യാം..?

ഇതിനായി രണ്ട് മൊബൈൽ ആപ്പുകൾ ഇൻസ്റ്റാൾ ചെയ്യേണ്ടതുണ്ട്.

1. Aadhar Face Rd: Download App 

2. NSP OTR  : Download App

NSP OTR ആപ്പിൽ eKYC Face Auth ചെയ്ത ശേഷമാണ് OTR നമ്പർ ലഭിക്കുക.


eKYC Face Auth ചെയ്യേണ്ട രീതി..

    SMS മുഖേന Reference Number ലഭിച്ച വിദ്യാർത്ഥികൾക്ക് NSP OTR ആപ്പിൽ eKYC by FaceAuth എന്നതിൽ ക്ലിക്ക് ചെയ്ത് ചെയ്യാം. Reference Number കൊടുത്ത ശേഷം അതിന് നേരെ കാണിക്കുന്ന Send OTP എന്നതിൽ ക്ലിക്ക് ചെയ്താൽ ഫോണിലേക്ക് വരുന്ന SMS അതിൽ ടൈപ്പ് ചെയ്ത ശേഷം താഴെ Captcha കൂടി ടൈപ്പ് ചെയ്ത ശേഷം Next എന്നതിൽ ക്ലിക്ക് ചെയ്യുക. ശേഷം വരുന്ന വിൻഡോയിൽ കാണുന്ന Proceed .. എന്നതിൽ ക്ലിക്ക് ചെയ്താൽ ഫോണ്‍ ക്യാമറ ON ആയി വരും. അതിൽ മുഖം കൃത്യമായി ഫോട്ടോ എടുക്കുക. (അതിലെ വട്ടത്തിന് ചുറ്റും പച്ച നിറത്തിൽ കാണുമ്പോൾ മാത്രമാണ് അത് കൃത്യമാകുക. പച്ച നിറം ആയ ശേഷം കണ്ണ് ചിമ്മി തുറന്നാൽ ഫോട്ടോ Save ആകും).


Reference Number ലഭിക്കാത്ത വിദ്യാർത്ഥികൾക്ക് NSP OTR ആപ്പിൽ Register എന്നതിൽ ക്ലിക്ക് ചെയ്ത് ആദ്യം രജിസ്റ്റർ ചെയ്യണം. അതിന് 2 സ്റ്റെപ്പുകൾ അതിൽ ചെയ്യാനുണ്ട്. 2 തവണയും ലഭിക്കുന്ന OTP അതിൽ ടൈപ്പ് ചെയ്തു കൊടുക്കണം. അപ്പോൾ Reference Number ലഭിക്കും. ശേഷം ആ Reference Number ഉപയോഗിച്ച് മുകളിൽ സൂചിപ്പിച്ച രീതിയിൽ eKYC by FaceAuth ചെയ്യാം.