.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Paternity Leave

Paternity Leave

 

സമാശ്വാസ തൊഴിൽദാന പദ്ധതി പ്രകാരം സൂപ്പർ ന്യൂമറി തസ്തികകളിൽ നിയമിതരായ ജീവനക്കാർക്ക് പിതൃത്വാവധി (Paternity Leave) അനുവദിച്ചു കൊണ്ടുള്ള ഉത്തരവ് - Govt. Order 08.09.2024: Click Here

---------------------

Paternity Leave Order

GO(P) No. 342/2011/Fin. Dated: 11.08.2011

 

 
 
        GO(P) No. 85/2011/Fin.  Dated: 26/2/2011 പ്രകാരം ആണ് 10 ദിവസം പുരുഷ ജീവനക്കാർക്ക് സർവീസില്‍ രണ്ടു കുട്ടികളുടെ ജനനത്തോട് അനുബന്ധിച്ച്  (സർവീസില്‍ 2 തവണ) പിതൃത്വ അവധി അനുവദിച്ചത്.
 
GO(P) No. 342/2011/ Fin. Dated: 11/08/2011 പ്രകാരം ഉള്ള നിർദേശങ്ങൾ:
Paternity Leave 10 ദിവസം ആണ്. ഇത് രണ്ടു തരത്തിൽ എടുക്കാം.
ഡെലിവറി ക്ക് 10 ദിവസം മുൻപ് എടുക്കുന്നത്. അങ്ങനെ എങ്കിൽ expected date of delivery certify ചെയ്ത് concerned ഡോക്ടർ ൻ്റെ പക്കൽ നിന്നും വാങ്ങണം. അല്ലെങ്കില്‍,
പ്രസവ ശേഷം ആണെങ്കിൽ 3 മാസത്തിനുള്ളിൽ ലീവ് എടുക്കണം. അങ്ങനെ ആണെങ്കിൽ Delivery Date കാണിക്കുന്ന സർട്ടിഫിക്കറ്റ് concerned ഡോക്ടറുടെ പക്കൽ നിന്നും വാങ്ങണം. 
  • സർവീസില്‍ 2 തവണ മാത്രമേ ലഭിക്കൂ. അതായത് 2 കുട്ടികളുടെ ജനനത്തിന് വേണ്ടി മാത്രമേ ഈ ലീവ് എടുക്കാൻ കഴിയൂ.
  • Prefix suffix ഉണ്ടെങ്കിൽ അത് ചെയ്യാം.
  • Probation Period ആണെങ്കിൽ ഇത് ഡ്യൂട്ടി ആയി പരിഗണിക്കും. എന്നാ Prefix, Suffix extend ആകും. (GO(P) No. 2/2014/P&ARD  Dated: 8/1/2014)
  • Paternity ലീവ് LWA under Appendix 12A,12B,12C ഒഴികെ ഏത് ലീവ് ആയും combine ചെയ്യാം.
  • Paternity Leave കാലയളവിൽ ലീവ് Earn ചെയ്യില്ല. അതായത് ആർജ്ജിത അവധി ലഭിക്കില്ല. 10 ദിവസം കുറവ് ചെയ്യണം.
  • ലീവ് അക്കൗണ്ടില്‍ നിന്നും ഈ ലീവ് കുറവ് ചെയ്യില്ല. കാരണം ഈ Leave ന് ലീവ് അക്കൗണ്ട് സൂക്ഷിക്കുന്നില്ല. എന്നാൽ സർവീസ് ബുക്കിൽ Running Entry ആയി ചേർക്കണം.
  • Paternity Leave കാലയളവിൽ ലീവ് സാലറി (ലീവ് സാലറി - എന്ന് വെച്ചാൽ ഡ്യൂട്ടി ചെയ്യുമ്പോൾ ലഭിക്കുന്ന അലവൻസ് എന്തെങ്കിലും ഉണ്ടെങ്കിൽ അത് കിട്ടില്ല) ലഭിക്കും.
  • 10 ദിവസം ഇടക്ക് വരുന്ന അവധി ദിവസം ഉൾപ്പടെ ആണ്. തുടർച്ചയായി എടുക്കണം. Split ചെയ്ത് എടുക്കാൻ പറ്റില്ല.
  • Supporting Documents ഉൾപ്പെടെ Leave Form 13 ൽ അപേക്ഷ നൽകുക . (Supporting documents എന്നത് കൊണ്ട് ഉദേശിച്ചത് പോയിൻ്റ് 1, 2 ൽ പറഞ്ഞിട്ടുള്ള  documents ആണ്.)
 
 
Other Leave Details : Click Here