.

For LP, UP, HS, HSS, Higher Education Students, Teachers, Office Staff and Other Employees..
എല്‍.പി, യു.പി, ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും ഓഫിസ് ജീവനക്കാർക്കും ഉപകാരപ്പെടുന്നത്.
LSS, USS Model Questions.. | Republic Day 2025 Online Quiz (Season-3).. | Previous Exam Questions & Model Questions.. | 2nd Term Exam Timetable 2024-25.. | School Text Books.. | School Hand Books..

Post Matric Scholarship

Post Matric Scholarship 2022-23:
 Muslims, Sikhs, Christians, Buddhists, Jain and Zoroastrians (Parsis)

 

Scholarship Online Application Link:

Fresh | Renewal | Institution Login


(
Post Matric Scholarship - Last Date: 30/11/2022 -
Plus1/Plus2/Diploma/ Degree/ PG/ MPhil/PhD Students -
including Courses like ITI, B.SC, B. Com., B. Tech, Medical /students studying top level colleges such as IITs and IIMs/ students doing Technical and Professional courses, etc.)


(
Post Matric Scholarship for Disabilities - Last Date: 30/11/2022 -
Plus1/Plus2/Diploma/ Degree/ PG/ MPhil/PhD Students -

including Courses like ITI, B.SC, B. Com., B. Tech, Medical /students studying top level colleges such as IITs and IIMs/ students doing Technical and Professional courses, etc)


Post Matric &
Post Matric Disabilities - Institute Verification Last Date : 15/12/2022

 ------------------------

  • Post Matric Scholarship: Circular | Income Limit: 2 Lakh
  • Post Matric for Disability Scholarship: Circular | Income Limit: 2.5 Lakh
  ------------------------
 
 
Post Matric Scholarship:
  • വരുമാന സർട്ടിഫിക്കറ്റ് രക്ഷിതാവിന്റെ പേരിൽ ഉണ്ടാക്കിയാൽ മതി. വരുമാന പരിധി 2 ലക്ഷം. 2 മക്കൾ സ്‌കോളർഷിപ്പ് അപേക്ഷ നൽകുന്നുണ്ടെങ്കിലും ഒരു വരുമാന സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ മതി. രണ്ട് പേരുടെയും അപേക്ഷയില്‍ ഓരോ ഫോട്ടോകോപ്പി വെച്ചാല്‍ മതി.
  • വരുമാന സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ കാലാവധി ആണ് ഉള്ളത്. ഒരു വർഷത്തിനുള്ളിൽ മറ്റെന്തെങ്കിലും ആവശ്യത്തിന് വേണ്ടി ഉണ്ടാക്കിയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് മതിയാകും.
  • വരുമാന സർട്ടിഫിക്കറ്റിൽ ഉള്ള വരുമാനം തന്നെ ഓൺലൈൻ അപേക്ഷയിൽ നൽകണം. അപേക്ഷയോടൊപ്പം കാലാവധി കഴിയാത്ത വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും വെക്കണം. അല്ലെങ്കിൽ സ്കൂൾതല വെരിഫിക്കേഷൻ നടത്താൻ സാധിക്കുന്നതല്ല. സ്‌കൂളിൽ അത് സൂക്ഷിച്ചു വെക്കുകയും വേണം.
  • മിനിമം മാർക്ക് : കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയില്‍ 50%ന് മുകളിൽ മാർക്ക് ഉണ്ടായിരിക്കണം.
  • ബാങ്ക് അ‌ക്കൗണ്ട് കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിൽ ഉള്ള ജോയിൻ അക്കൗണ്ട് ആണ് നൽകേണ്ടത്. അങ്ങനെ ഇല്ല എങ്കിൽ, രക്ഷിതാവിന്റെ അക്കൗണ്ട് വിവരങ്ങൾ നൽകിയാലും മതി.
  • Fresh & Renewal: കഴിഞ്ഞ വർഷം Post Matric സ്‌കോളർഷിപ്പ് ലഭിച്ചവർ ഇത്തവണ Renewal ആയി അപേക്ഷിക്കുക. കഴിഞ്ഞ വർഷം അപേക്ഷിക്കാത്തവരും സ്‌കോളർഷിപ്പ് കിട്ടാത്തവരും ഈ വർഷം Fresh ആയി അപേക്ഷിക്കണം. 
  • കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് 3 വ‍ർഷത്തെ കാലാവധിയുണ്ട്. കഴിഞ്ഞ 3 വർഷത്തിനിടക്ക് വില്ലേജ് ഓഫീസില്‍ നിന്നും ഉണ്ടാക്കിയ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് ഉണ്ടെങ്കില്‍ അതിന് 3 വ‍ർഷത്തെ കാലാവധി കഴിഞ്ഞില്ല എങ്കില്‍ അത് മതിയാകും.
    ഇല്ലെങ്കിൽ പുതിയ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും ഉണ്ടാക്കുക. 3 വർഷം കാലാവധി ഉള്ളതിനാൽ അതിന്റെ ഫോട്ടോകോപ്പി അപേക്ഷയോടൊപ്പം സ്‌കൂളിൽ നൽകുക. ഒരു കോപ്പി വീട്ടിൽ സൂക്ഷിച്ചു വെച്ചാൽ അടുത്ത 2 വർഷങ്ങളിൽ കൂടി അതിന്റെ കോപ്പി ഉപയോഗപ്പെടുത്താം.
  • ആധാർ ഇല്ലാത്തവർക്ക് ബാങ്ക് പാസ്ബുക്ക് കോപ്പി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. കൂടാതെ അക്ഷയയിൽ നിന്നും  Bonafide Certificate പ്രിന്റ് എടുത്ത് അതിൽ Principal ഒപ്പ് വെച്ച് വീണ്ടും അക്ഷയയിൽ കൊടുത്ത് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. കേരളത്തിന് പുറത്തുള്ള കുട്ടിയും Bonafide Certificate പ്രിന്റ് എടുത്ത് അതിൽ Principal ഒപ്പ് വെച്ച് വീണ്ടും അക്ഷയയിൽ കൊടുത്ത് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ആധാർ ഉള്ളവർക്ക്  Bonafide Certificate ആവശ്യമില്ല.  
  •  ജനനതിയ്യതി, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളും ഉണ്ടായിരിക്കണം.
  • Post Matric Scholarship for Disabilities ന് അപേക്ഷിക്കുന്നതിന് 2.5 ലക്ഷമാണ് വരുമാന പരിധി. Disabilities സർട്ടിഫിക്കറ്റ് നി‍ർബന്ധമാണ്.
 


സ്കൂൾതല വെരിഫിക്കേഷൻ നടത്തുന്നതിന് വേണ്ടി സ്കൂളില്‍ എത്തിക്കേണ്ട രേഖകൾ:
1. അപേക്ഷയുടെ പ്രിന്റൗട്ട്,
2. വരുമാന സർട്ടിഫിക്കറ്റ് (ഒരു വർഷം കാലാവധി),
3. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (3 വർഷം കാലാവധി),
4. മാർക്ക് ഷീറ്റ്,
5. ജനന സർട്ടിഫിക്കറ്റ്,
6. ആധാർ കോപ്പി,
7. കേരളത്തിന് പുറത്തുള്ള കുട്ടിയോ, ആധാർ ഇല്ലാത്ത കുട്ടിയോ ആണെങ്കിൽ Bonafide Certificate.
 (മുകളില്‍ കൊടുത്ത എല്ലാ രേഖകളും സ്‌കൂളിൽ 5 വ‍ർഷം സൂക്ഷിച്ചു വെക്കുകയും വേണം.)
സബ്ജില്ലാ/ജില്ലാ /സംസ്ഥാന തലത്തില്‍ ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ മുകളില്‍ കൊടുത്ത എല്ലാ രേഖകളും Head of Institution, School Nodal Officer എന്നിവര്‍ ഹാജരാക്കണം.
-------------------------
 

സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ (മുസ്ലിം, ക്രിസ്ത്യൻ, etc.) ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്‌കോളർഷിപ്പിന് വില്ലേജ് / റവന്യു ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പിന് അർഹരായ കുട്ടികളുടെ രക്ഷിതാക്കൾ വരുമാന സർട്ടിഫിക്കറ്റ് മുൻകൂട്ടി തയ്യാറാക്കി വെക്കാൻ ശ്രദ്ധിക്കുക.   

 

 -------------------------------

 Online Application Help: Click Here 
 
 --------------------------------------
  •  Prematric Scholarship - School Level inspection: Circular

 --------------------------------------