Prematric Scholarship 2022-23:
Muslims, Sikhs, Christians, Buddhists, Jain and Zoroastrians (Parsis)
Muslims, Sikhs, Christians, Buddhists, Jain and Zoroastrians (Parsis)
1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ OBC വിദ്യാർത്ഥികൾക്കുള്ള സ്‌കോളർഷിപ്പ് കേന്ദ്രസർക്കാർ നിർത്തലാക്കി.
2009-ലെ വിദ്യാഭ്യാസ അവകാശ നിയമം (RTE) ഓരോ കുട്ടിക്കും
സൗജന്യവും നിർബന്ധിതവുമായ പ്രാഥമിക വിദ്യാഭ്യാസം (ക്ലാസ്സുകൾ 1 മുതൽ 8
വരെ) നൽകേണ്ടത് സർക്കാരിന് നിർബന്ധമാക്കുന്നു. അതനുസരിച്ച് 9, 10
ക്ലാസുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് മാത്രമാണ് സാമൂഹ്യനീതി, ശാക്തീകരണ
മന്ത്രാലയത്തിന്റെയും ട്രൈബൽ അഫയേഴ്‌സ് മന്ത്രാലയത്തിന്റെയും
പ്രീ-മെട്രിക് സ്കോളർഷിപ്പ് സ്കീമിന് കീഴിൽ പരിരക്ഷ ലഭിക്കുന്നത്.
അതുപോലെ 2022-23 മുതൽ, ന്യൂനപക്ഷ കാര്യ മന്ത്രാലയത്തിന്റെ പ്രീ മെട്രിക്
സ്കോളർഷിപ്പ് സ്‌കീമിന് കീഴിലുള്ള കവറേജ് ഒമ്പത്, പത്ത് ക്ലാസുകളിലും
ആയിരിക്കും.
ഒരു
ഇൻസ്റ്റിറ്റ്യൂട്ട് നോഡൽ ഓഫീസർ (INO)/ജില്ലാ നോഡൽ ഓഫീസർ (DNO)/സംസ്ഥാന നോഡൽ
ഓഫീസർ (SNO) എന്നിവർക്ക് ന്യൂനപക്ഷകാര്യ മന്ത്രാലയത്തിന്റെ പ്രീ മെട്രിക്
സ്കോളർഷിപ്പ് സ്കീമിന് കീഴിൽ IX, X ക്ലാസുകളിലെ അപേക്ഷകൾ മാത്രമേ Verify ചെയ്യാൻ കഴിയൂ.
അതുകാരണം ഈ വർഷം 1 മുതൽ 8 വരെയുള്ള ക്ലാസ്സുകളിലെ അപേക്ഷ സമർപ്പിച്ച (Fresh & Renewal) വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്‌കോളർഷിപ്പ് ലഭ്യമായിരിക്കില്ല. NSP Notice
2022-23 മുതല്‍ ഒമ്പതാം ക്ലാസ് മുതലുള്ള OBC വിദ്യാർത്ഥികൾക്ക് മാത്രമേ ഇനി സ്‌കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാനാകൂ..
2022-23 മുതല്‍ ഒമ്പതാം ക്ലാസ് മുതലുള്ള OBC വിദ്യാർത്ഥികൾക്ക് മാത്രമേ ഇനി സ്‌കോളർഷിപ്പ് അപേക്ഷ സമർപ്പിക്കാനാകൂ..
ഈ വർഷം അപേക്ഷിച്ച 1 മുതൽ 8 വരെ ക്ലാസുകളിലെ ന്യൂനപക്ഷ (Minority) പ്രീമെട്രിക് സ്‌കോളർഷിപ്പിന്റെ എല്ലാ അപേക്ഷകളും കേന്ദ്ര സർക്കാർ Reject ചെയ്തിട്ടുണ്ട്. സൈറ്റിൽ Institute Login ൽ കാണാവുന്നതാണ്.
NSP സൈറ്റിൽ Nodal
Officer Login ൽ കയറിയ ശേഷം Reports -> Verified, Defective &
Rejected List എന്നതിൽ ക്ലിക്ക് ചെയ്താൽ REPORT GALLERY എന്ന വിൻഡോയിൽ
Verified Application List (Fresh)
Defected Application List (Fresh)
Rejected Application List (Fresh)
എന്നിവ കാണാം. അതേപോലെ Renewal ന്റെയും കാണാം.
അതിൽ Verified Application List (Fresh) എന്നതിൽ ക്ലിക്ക് ചെയ്താൽ Institute Verify ചെയ്ത എല്ലാ Fresh അപേക്ഷകളും കാണാം. അതേപോലെ Renewal ന്റെയും കാണാം.
Verified Application List (Fresh)
Defected Application List (Fresh)
Rejected Application List (Fresh)
എന്നിവ കാണാം. അതേപോലെ Renewal ന്റെയും കാണാം.
അതിൽ Verified Application List (Fresh) എന്നതിൽ ക്ലിക്ക് ചെയ്താൽ Institute Verify ചെയ്ത എല്ലാ Fresh അപേക്ഷകളും കാണാം. അതേപോലെ Renewal ന്റെയും കാണാം.
Reject ചെയ്യപ്പെട്ട ഓരോ കുട്ടിയുടെയും പേരിന് നേരെ Application is permanently rejected by Ministry
എന്ന് കാണാം.
---------------------
Scholarship Online Application Link:
(Prematric Scholarship - Last Date: 15/11/2022 - Closed - Std. 1 to 10 Students)
(Prematric Scholarship for Disabilities - Last Date: 15/11/2022 - Closed - Std. 9,10 Students)
Prematric & Prematric Disabilities - Institute Verification Last Date : 30/11/2022
Fresh | Renewal | Institution Login
(Prematric Scholarship - Last Date: 15/11/2022 - Closed - Std. 1 to 10 Students)
(Prematric Scholarship for Disabilities - Last Date: 15/11/2022 - Closed - Std. 9,10 Students)
Prematric & Prematric Disabilities - Institute Verification Last Date : 30/11/2022
------------------------
- Prematric Scholarship: DGE Circular | Income Limit: 1 Lakh
- Prematric for Disability Scholarship: DGE Circular | Income Limit: 2.5 Lakh
------------------------
Prematric Scholarship:
- വരുമാന സർട്ടിഫിക്കറ്റ് രക്ഷിതാവിന്റെ പേരിൽ ഉണ്ടാക്കിയാൽ മതി. വരുമാന പരിധി ഒരു ലക്ഷം. 2
മക്കൾ സ്‌കോളർഷിപ്പ് അപേക്ഷ നൽകുന്നുണ്ടെങ്കിലും ഒരു വരുമാന
സർട്ടിഫിക്കറ്റ് ഉണ്ടാക്കിയാൽ മതി. രണ്ട് പേരുടെയും അപേക്ഷയില്‍ ഓരോ ഫോട്ടോകോപ്പി
വെച്ചാല്‍ മതി.
- വരുമാന സർട്ടിഫിക്കറ്റിന് ഒരു വർഷത്തെ കാലാവധി ആണ് ഉള്ളത്. ഒരു വർഷത്തിനുള്ളിൽ മറ്റെന്തെങ്കിലും ആവശ്യത്തിന് വേണ്ടി ഉണ്ടാക്കിയ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ അത് മതിയാകും.
- വരുമാന സർട്ടിഫിക്കറ്റിൽ ഉള്ള വരുമാനം തന്നെ ഓൺലൈൻ അപേക്ഷയിൽ നൽകണം. അപേക്ഷയോടൊപ്പം കാലാവധി കഴിയാത്ത വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമായും വെക്കണം. അല്ലെങ്കിൽ സ്കൂൾതല വെരിഫിക്കേഷൻ നടത്താൻ സാധിക്കുന്നതല്ല. സ്‌കൂളിൽ അത് സൂക്ഷിച്ചു വെക്കുകയും വേണം.
- മിനിമം മാർക്ക് : കഴിഞ്ഞ വർഷത്തെ വാർഷിക പരീക്ഷയില്‍ 50%ന് മുകളിൽ മാർക്ക് ഉണ്ടായിരിക്കണം.
- ബാങ്ക് അക്കൗണ്ട് കുട്ടിയുടെയും രക്ഷിതാവിന്റെയും പേരിൽ ഉള്ള ജോയിൻ അക്കൗണ്ട് ആണ് നൽകേണ്ടത്. അങ്ങനെ ഇല്ല എങ്കിൽ, രക്ഷിതാവിന്റെ അക്കൗണ്ട് വിവരങ്ങൾ നൽകിയാലും മതി.
- Fresh & Renewal: കഴിഞ്ഞ വർഷം സ്‌കോളർഷിപ്പ് ലഭിച്ചവർ Renewal ആയി അപേക്ഷിക്കുക. കഴിഞ്ഞ വർഷം അപേക്ഷിക്കാത്തവരും സ്‌കോളർഷിപ്പ് കിട്ടാത്തവരും ഈ വർഷം Fresh ആയി അപേക്ഷിക്കണം. ഈ വർഷം പുതിയ സ്‌കൂളിൽ ചേർന്ന കുട്ടികൾ Fresh ആയി മാത്രമേ അപേക്ഷിക്കാൻ പാടുള്ളൂ.
- കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റിന് 3 വർഷത്തെ കാലാവധിയുണ്ട്. കഴിഞ്ഞ
3 വർഷത്തിനിടക്ക് വില്ലേജ് ഓഫീസില്‍ നിന്നും ഉണ്ടാക്കിയ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ്
ഉണ്ടെങ്കില്‍ അതിന് 3 വർഷത്തെ കാലാവധി കഴിഞ്ഞില്ല എങ്കില്‍ അത് മതിയാകും.
ഇല്ലെങ്കിൽ പുതിയ കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് വില്ലേജ് ഓഫീസില്‍ നിന്നും ഉണ്ടാക്കുക. 3 വർഷം കാലാവധി ഉള്ളതിനാൽ അതിന്റെ ഫോട്ടോകോപ്പി അപേക്ഷയോടൊപ്പം സ്‌കൂളിൽ നൽകുക. ഒരു കോപ്പി വീട്ടിൽ സൂക്ഷിച്ചു വെച്ചാൽ അടുത്ത 2 വർഷങ്ങളിൽ കൂടി അതിന്റെ കോപ്പി ഉപയോഗപ്പെടുത്താം. - ആധാർ ഇല്ലാത്തവർക്ക് ബാങ്ക് പാസ്ബുക്ക് കോപ്പി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. കൂടാതെ അക്ഷയയിൽ നിന്നും Bonafide Certificate പ്രിന്റ് എടുത്ത് അതിൽ HM ഒപ്പ് വെച്ച് വീണ്ടും അക്ഷയയിൽ കൊടുത്ത് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. കേരളത്തിന് പുറത്തുള്ള കുട്ടിയും Bonafide Certificate പ്രിന്റ് എടുത്ത് അതിൽ HM ഒപ്പ് വെച്ച് വീണ്ടും അക്ഷയയിൽ കൊടുത്ത് സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം. ആധാർ ഉള്ളവർക്ക് Bonafide Certificate ആവശ്യമില്ല.
- ജനനതിയ്യതി, മേല്‍വിലാസം എന്നിവ തെളിയിക്കുന്ന രേഖകളും ഉണ്ടായിരിക്കണം.
- Prematric
Scholarship for Disabilities ന് (9,10 ക്ലാസ്സുകള്‍ക്ക് മാത്രം)
അപേക്ഷിക്കുന്നതിന് 2.5 ലക്ഷമാണ് വരുമാന പരിധി. Disabilities
സർട്ടിഫിക്കറ്റ് നിർബന്ധമാണ്.
സ്കൂൾതല വെരിഫിക്കേഷൻ നടത്തുന്നതിന് വേണ്ടി സ്കൂളില്‍ എത്തിക്കേണ്ട രേഖകൾ:
1. അപേക്ഷയുടെ പ്രിന്റൗട്ട്,
2. വരുമാന സർട്ടിഫിക്കറ്റ് (ഒരു വർഷം കാലാവധി),
3. കമ്മ്യൂണിറ്റി സർട്ടിഫിക്കറ്റ് (3 വർഷം കാലാവധി),
4. മാർക്ക് ഷീറ്റ്,
5. ജനന സർട്ടിഫിക്കറ്റ്,
6. ആധാർ കോപ്പി,
7. കേരളത്തിന് പുറത്തുള്ള കുട്ടിയോ, ആധാർ ഇല്ലാത്ത കുട്ടിയോ ആണെങ്കിൽ Bonafide Certificate.
(മുകളില്‍ കൊടുത്ത എല്ലാ രേഖകളും സ്‌കൂളിൽ 5 വർഷം സൂക്ഷിച്ചു വെക്കുകയും വേണം.)സബ്ജില്ലാ/ജില്ലാ /സംസ്ഥാന തലത്തില്‍ ഉദ്യോഗസ്ഥർ പരിശോധന നടത്തുമ്പോൾ മുകളില്‍ കൊടുത്ത എല്ലാ
രേഖകളും Head of Institution, School Nodal Officer എന്നിവര്‍ ഹാജരാക്കണം.
-------------------------
സംസ്ഥാനത്തെ സർക്കാർ /എയ്ഡഡ് /അൺ എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന 1 മുതൽ 10 വരെ ക്ലാസുകളിൽ പഠിക്കുന്ന ന്യൂനപക്ഷ മത വിഭാഗങ്ങളിൽ (മുസ്ലിം, ക്രിസ്ത്യൻ, etc.) ഉൾപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്‌കോളർഷിപ്പിന് വില്ലേജ് / റവന്യു ഓഫീസിൽ നിന്നുള്ള വരുമാന സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയ സാഹചര്യത്തിൽ ന്യൂനപക്ഷ സ്‌കോളർഷിപ്പിന് അർഹരായ കുട്ടികളുടെ രക്ഷിതാക്കൾ വരുമാന സർട്ടിഫിക്കറ്റ് മുൻകൂട്ടി തയ്യാറാക്കി വെക്കാൻ ശ്രദ്ധിക്കുക.
-------------------------------
Online Application Help: Click Here
--------------------------------------
- Prematric Scholarship - School Level inspection: Circular
--------------------------------------